വൻ വിലക്കുറവിൽ മാർബിൾ ലഭിക്കുന്ന സ്ഥലം-വീട് നിർമാണ ചിലവ് കുറയ്ക്കാം

Spread the love

ഒരു വീട് എന്നത് എല്ലാവരുടേയും സ്വപ്നമായിരിക്കും. അതുകൊണ്ടുതന്നെ വീട്ടിനകത്ത് ഉപയോഗിക്കുന്ന ഓരോ വസ്തുവിലും അത് പ്രതിഫലിക്കുന്നത് കാണാം. തന്റെ വീട് മറ്റുള്ള വീടുകളിൽ നിന്നും എങ്ങനെയെല്ലാം വ്യത്യസ്തമാകാം എന്ന് ചിന്തിക്കുന്നവർ ആയിരിക്കും നമ്മളെല്ലാവരും. അതുകൊണ്ടുതന്നെ വീടിന്റെ ഫ്ളോറിങ്ങും മറ്റും ചെയ്യുമ്പോൾ പുത്തൻ ഐഡിയകൾ കൊണ്ടുവരുന്നവർ ആയിരിക്കും മിക്കവരും.

ഗ്രാനൈറ്റ്,ടൈൽസ്, മാർബിൾ എന്നിങ്ങനെ ഓരോരുത്തരും ഇഷ്ടാനുസരണം ഫ്ലോറിങ് തിരഞ്ഞെടുക്കുമ്പോൾ. ഒരുപാടുപേർ തിരഞ്ഞെടുക്കുന്നത് മാർബിളുകൾ തന്നെയാണെന്ന് പറയാം. എന്തെല്ലാമാണ് ഫ്ലോറിങ്ങിന് ആയി മാർബിൾ ഉപയോഗിക്കുന്നതുകൊണ്ടുള്ള പ്രത്യേകതകൾ എന്ന് നോക്കാം.

ഏകദേശം അമ്പതിൽപരം വൈവിധ്യത്തിൽ മാർബിളുകൾ ഇന്ന് മാർക്കറ്റിൽ ലഭ്യമാണ്. നിറത്തിന്റെ കാര്യത്തിലും ഗുണത്തിന്റെ കാര്യത്തിലും കുറച്ചുകൂടി മേന്മയേറിയത് വൈറ്റ് കളർ മാർബിളുകളാണ്. മാർബിളിൽ ഇന്ത്യൻ,ഇറ്റാലിയൻ
എന്നീ വൈവിധ്യങ്ങൾ ഉണ്ട് എങ്കിലും ഫിനിഷിങ്ങിന്റെ കാര്യത്തിൽ ഒരുപടി മുന്നിൽ തന്നെയാണ് ഇറ്റാലിയൻ മാർബിൾ. പേര് പോലെ തന്നെ ഇറ്റലിയിലെ ക്വാ
റികളിൽ നിന്നാണ് ഇറ്റാലിയൻ മാർബിളുകൾ നിർമ്മിച്ചെടുക്കുന്നത്.

Also Read  ഏറ്റവും കുറഞ്ഞ പലിശയിൽ LLC ഭവന വായ്പ്പ | വിശദമായി അറിയാം

സാധാരണ മാർബിളുകളെ അപേക്ഷിച്ച് ഗ്ലേസിംഗ് കൂടുതലാണ് എന്നതാണ് ഇവക്ക് കൂടുതൽ പ്രാധാന്യം നൽകുന്നത്. ഇറ്റാലിയൻ മാർബിൾ 70 ശതമാനത്തോളം ബീജ് കളറിൽ ആണ് വരുന്നത്. ഇവ കാണുമ്പോൾ ജോയിൻ ഫ്രീ ആയിട്ടാണ് തോന്നുക എന്നതും പ്രത്യേകതയാണ്.

ഫിൽഡ് മെറ്റീരിയൽ ആയിട്ടായിരിക്കും ഇറ്റാലിയൻ മാർബിളുകൾ ഉണ്ടാവുക. ഇറ്റാലിയൻ മാർബിളി ന്റെ ഒരു വകഭേദമായ മാജിക് ബ്ലാക്ക് 175 മുതൽ 400 രൂപവരെയാണ് വില.18 mm കനത്തിലാണ് കംപ്ലീറ്റ് പോളിഷ് ചെയ്തുകൊണ്ട് ഇത്തരം മെറ്റീരിയൽ വരുന്നത്. കൂടുതലായും സ്റ്റെപ് കൗണ്ടർ ടോപ്, വാൾ ക്ലാഡിങ് എന്നീ വർക്കുകളാണ് മാജിക് ബ്ലാക്ക് ഇറ്റാലിയൻ മാർബിളിൽ ചെയ്തെടുക്കുന്നത്.

Also Read  സ്ഥലം വാങ്ങി വീട് പണിയാൻ 20 ലക്ഷം ലോൺ | വീഡിയോ കാണാം

18mm കനത്തിൽ വരുന്ന മറ്റൊരു ഇറ്റാലിയൻ മാർബിളിന്റെ വകഭേ ദമാണ് ക്രിമമാർഫിൽ. 300 മുതൽ 375 രൂപയാണ് ഇത്തരം മാർബിളുകളുടെ വില. മെലിഷ ബീജം എന്നറിയപ്പെടുന്ന തുർക്കിയിൽ നിന്നും നിർമ്മിച്ചെടുക്കുന്ന മാർബിളിന് 200 മുതൽ 305 രൂപ വരെയാണ് വില.

നോർവേയിൽ നിന്നും ഇംപോർട്ട് ചെയ്യുന്ന മറ്റൊരു മാർബിൾ ആണ് എമറാൾഡ് പേൾ. പേരുപോലെതന്നെ ഇതിൽ അടങ്ങിയിട്ടുള്ള പേളുകളിൽ ലൈറ്റ് അടിക്കുമ്പോൾ നല്ല ബ്രൈറ്റ്നെസ്സ് ലഭിക്കുന്നതാണ്. സ്റ്റെപ്പുകളിലും മറ്റും കൂടുതൽ ഉപയോഗിക്കാവുന്ന ഇത്തരം മാർബിളുകൾ 22mm തിക്ക്നെസ്സിൽ 700 രൂപയ്ക്ക് മുകളിലായാണ് വില വരുന്നത്. ബ്ലൂ കളറിലും ഈ മാർബിൾ ലഭ്യമാണ്. ബ്ലൂ പേൾ കളറിന്റെ വില 500 രൂപയാണ്.

Also Read  വൻ വിലക്കുറവിൽ വീടിനു ആവശ്യമായ എല്ലാവിധ ഗേറ്റുകൾ നിർമിച്ചു നൽകുന്ന സ്ഥലം

കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും കുറച്ച് അധികം വില നൽകിയാലും വീടിന്റെ അകത്തളങ്ങളെ സുന്ദരമാക്കി പുതു പുത്തൻ ലുക്കിൽ ഫ്ലോറിങ് തീർത്ത് എടുക്കുന്നതിൽ ഇറ്റാലിയൻ മാർബിളുകളുടെ സ്ഥാനം എന്നും മുന്നിൽ തന്നെയാണ്.


Spread the love

Leave a Comment