നിങ്ങൾ ആഗ്രഹിക്കുന്ന രീതിയിലുള്ള ഫർണിച്ചറുകൾ നിങ്ങളാഗ്രഹിക്കുന്ന വിലയിൽ ലഭിച്ചാലോ .സാധാരണയായി നമ്മൾ വീട്ടിൽ പണിക്കാരെ നിർത്തി ഫർണിച്ചർ നിർമ്മിക്കുമ്പോൾ നമ്മൾ ഉദ്ദേശിക്കുന്ന രൂപത്തിലോ ഭംഗിയിലോ ആവില്ല അവർ ചെയ്തു തരുന്നത്. എന്നാൽ പണിക്കൂലി ആയി ഒരു വലിയ തുക തന്നെ അവർ ഈടാക്കുകയും ചെയ്യുന്നു. ഇത്തരം സാഹചര്യത്തിൽ നിങ്ങളുടെ മനസ്സിന് ഇണങ്ങുന്ന രൂപത്തിലും വിലയിലും ഫർണിച്ചറുകൾ ലഭിക്കുന്ന ഒരു ഷോപ്പിനെ പറ്റിയാണ് ഇന്നു നമ്മൾ പരിചയപ്പെടുന്നത്.
എന്തെല്ലാം ആണ് ഈ ഷോപ്പിന്റെ പ്രത്യേകതകൾ?
മരത്തിൽ നിർമ്മിച്ച സോഫ,കട്ടിലുകൾ ഡൈനിങ് ടേബിൾ എന്നിവയ്ക്കെല്ലാം പുറമേ ആഡംബര വസ്തുക്കളും ഈ ഷോപ്പിൽ നിന്നും ലഭിക്കുന്നതാണ്. ഇന്തോനേഷ്യയിൽ നിന്നാണ് പ്രധാനമായും ഫർണിച്ചറുകൾ ഇറക്കുന്നത്.
അതുകൊണ്ടുതന്നെ മനസ്സിൽ ഉദ്ദേശിക്കുന്ന വിലയിൽ ഫർണിച്ചറുകൾ സ്വന്തമാക്കാം എന്നതാണ് പ്രത്യേകത. മരത്തിൽ നിർമ്മിച്ച ആഡംബര വസ്തുക്കൾക്കെല്ലാം 24000 രൂപ റേഞ്ചിലാണ് വില വരുന്നത്.
ടീ ട്രീയിൽ നിർമ്മിച്ചിരിക്കുന്ന ഇത്തരം കരകൗശല വസ്തുക്കൾ എല്ലാം പുറംനാടുകളിൽ ഉള്ളത് പോലെ നമ്മുടെ നാട്ടിലും പ്രിയമേറി വരുന്ന ഈ സാഹചര്യത്തിലാണ് ഇത്തരം ഷോപ്പുകളുടെ പ്രാധാന്യം നമുക്ക് മനസ്സിലാകുന്നത്.ഇത്തരത്തിലുള്ള വസ്തുക്കൾ തന്നെ വിവിധ വലിപ്പത്തിലും ലഭിക്കുന്നതാണ്.
അതുപോലെ വീടുകളിലെ ലിവിങ് റൂമുകളെ ഭംഗിയാക്കാൻ ഉപയോഗിക്കുന്ന വലിയ സ്റ്റാൻഡിങ് ക്ലോക്കുകൾ എല്ലാം നാല്പതിനായിരം രൂപയുടെ അകത്തു മാത്രമാണ് വില വരുന്നത്. രാജകീയ പ്രൗഢിയിൽ ഉള്ള സോഫകൾ എല്ലാം കാണുമ്പോൾ തന്നെ വളരെയധികം ആട്രാക്ടീവ് ആണ്.
78000 രൂപയുടെ അടുത്ത് നിങ്ങൾ ചിലവാക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ഇന്തോനേഷ്യയിൽ നിന്നും ലഭിക്കുന്ന മരത്തിനെ അതിന്റെ യഥാർത്ഥ രൂപത്തിൽ നിന്നും കാർവ് ചെയ്തെടുത്ത പോലുള്ള കസേരകളും ടേബിളുകളും എല്ലാം തന്നെ നിങ്ങൾക്ക് സ്വന്തമാക്കാം. അതുപോലെ വളരെ എളുപ്പത്തിൽ ക്ലീൻ ചെയ്യാവുന്ന രീതിയിൽ ഉള്ള സോഫ സെറ്റുകളെല്ലാം ഇവിടെ കാണാവുന്നതാണ്.
നല്ല മരത്തിൽ നിർമ്മിച്ച കുഞ്ഞു ലാഡറുകൾ എല്ലാം വീട്ടിൽ വളരെയധികം ഉപകാരപ്പെടുന്ന താണ്.അതുപോലെ വീട്ടിലെ സ്പേസ് അറേഞ്ച് ചെയ്യുന്ന രീതിയിൽ ഉപയോഗിക്കാവുന്ന ടേബിളുകൾ എല്ലാം നിങ്ങൾക്ക് ഇവിടെ നിന്നും ലഭിക്കുന്നതാണ്.
ഇത്തരത്തിൽ നിങ്ങൾക്ക് ആഡംബര രീതിയിലുള്ള സോഫകളും മറ്റ് കരകൗശലവസ്തുക്കളും എല്ലാം ആവശ്യമുണ്ടെങ്കിൽ കോഴിക്കോട് ജില്ലയിലെ കുറ്റിക്കാട്ടൂർ ഉള്ള
Manha sofa mall മായി ബന്ധപ്പെടാവുന്നതാണ്.
കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് വീഡിയോ കണ്ട് മനസ്സിലാക്കാവുന്നതാണ്.
ഇവരെ കോൺടാക്ട് ചെയ്യുന്നതിനുള്ള നമ്പർ താഴെ ചേർക്കുന്നു..