വൻ വിലക്കുറവിൽ ഗ്രനേറ്റ് ഫാക്ടറിയിൽ നിന്ന് നേരിട്ട് വീട്ടിൽ എത്തിച്ചു തരും

Spread the love

സ്വന്തമായി ഒരു വീടു വെക്കാൻ ഉദ്ദേശിക്കുന്നവർ എല്ലാവരും ആദ്യമായി ചിന്തിക്കുന്ന കാര്യം വളരെ കുറഞ്ഞ വിലയിൽ വീട് നിർമ്മാണത്തിന് ആവശ്യമായ മെറ്റീരിയലുകൾ എവിടെ നിന്നെല്ലാം പർച്ചേസ് ചെയ്യാം എന്നതായിരിക്കും. പലപ്പോഴും ഫ്ലോറിങ്ങിന് ആയി തിരഞ്ഞെടുക്കുന്ന ടൈൽസ്, മാർബിൾ, ഗ്രാനൈറ്റ് എന്നിവയ്ക്കെല്ലാം വളരെ വലിയ വിലയാണ് നാട്ടിൽ മിക്ക ഷോപ്പുകളിലും ഈടാക്കുന്നത്.വീഡിയോ താഴെ കാണാം 

എന്നാൽ ഹോൾസെയിൽ റേറ്റിൽ നല്ല ക്വാളിറ്റിയുള്ള ഗ്രാനൈറ്റ് കൾ ലഭ്യമാകുന്ന സൗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഷോപ്പിൽനിന്ന് കേരളത്തിലേക്ക് എങ്ങനെ ഗ്രാനൈറ്റ് എത്തിക്കാം എന്നാണ് ഇന്നു നമ്മൾക്ക് നോക്കുന്നത്. സാധാരണ പലർക്കും അറിയാത്ത കാര്യം ആയിരിക്കും ഹോൾസെയിൽ റേറ്റിൽ ഇത്തരത്തിൽ നല്ല ക്വാളിറ്റി യിലുള്ള ഗ്രാനൈറ്റ് കൾ ഷോപ്പുകളിലേക്ക് കൊണ്ടുവന്ന് അവർ അതിൽ നിന്നും വലിയ ലാഭമാണ് ഈടാക്കുന്നത്. എന്നാൽ നിങ്ങൾ നേരിട്ട് പോയി വാങ്ങുകയാണെകിൽ കടയിൽ നിന്നും വാങ്ങുന്നതിന്റെ പകുതി വിലയ്ക്ക് നിങ്ങൾക്ക് ഇവിടെനിന്നും ഗ്രാനൈറ്റ് പർച്ചേസ് ചെയ്യാവുന്നതാണ്.

യാതൊരുവിധ ഇടനിലക്കാരും ഇല്ലാതെ തന്നെ ഫാക്ടറിയിൽ നിന്നും ഗ്രാനൈറ്റ് തിരഞ്ഞെടുത്ത് നിങ്ങളുടെ വീട്ടിൽ എത്തിച്ചു തരുന്ന രീതിയാണ് ഇവർ ചെയ്യുന്നത്. കേരളത്തിലെ മിക്ക പ്രമുഖ ബിൽഡേഴ്സ് എല്ലാം ഇവിടെ നിന്നാണ് ഇത്തരത്തിൽ ഹൈക്വാളിറ്റിയിൽ ഉള്ള ഗ്രാനൈറ്റ് കൾ പർച്ചേസ് ചെയ്യുന്നത്. കേരളത്തിലെ എല്ലാ ജില്ലകളിലേക്കും ഗ്രാനൈറ്റ് എത്തി ക്കാവുന്ന രീതിയിലാണ് ഇവരുടെ ഷോപ്പ് സ്ഥിതിചെയ്യുന്നത് എന്നതും മറ്റൊരു പ്രത്യേകതയാണ്.

Also Read  സ്ഥലം വാങ്ങി വീട് പണിയാൻ 20 ലക്ഷം ലോൺ | വീഡിയോ കാണാം

ഗ്രാനൈറ്റ് പർച്ചേസ് ചെയ്യുന്നതിനു മുൻപായി അതിന്റെ ക്വാളിറ്റി കൃത്യമായി മനസ്സിലാക്കേണ്ടതുണ്ട്. ക്വാളിറ്റി അതിന്റെ വിലയെ മാത്രം അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതല്ല. ഗ്രാനൈറ്റ് ഒരു നാച്ചുറൽ സ്റ്റോൺ ആയതുകൊണ്ട് തന്നെ ഓരോ ബ്ലോക്കിനും ഓരോ രീതിയിലുള്ള സ്വഭാവം ആയിരിക്കും ഉണ്ടാവുക. അതായത് ഇവ ക്വാളിറ്റിയിൽ ഉള്ള വ്യത്യാസത്തിന് കാരണമായേക്കാം.

ഇട നിൽക്കാർ ഒന്നുമില്ലാതെ തന്നെ നേരിട്ട് ഫാക്ടറിയിൽ നിന്നും പർച്ചേസ് ചെയ്യുമ്പോൾ തീർച്ചയായും ഹൈക്വാളിറ്റിയിൽ ഉള്ള ഗ്രാനൈറ്റ് കൾ വാങ്ങാവുന്നതാണ്. ഫാക്ടറികളിൽ പ്രീമിയം ക്വാളിറ്റിയിൽ ഉള്ളവയും ലോ ക്വാളിറ്റി യിലുള്ള മെറ്റീരിയലുകളും ഉണ്ടായിരിക്കുന്നതാണ്. പ്രീമിയം ക്വാളിറ്റി മെറ്റീരിയലുകൾ സാധാരണയായി വിദേശരാജ്യങ്ങളിലേക്ക് ആണ് പോകുന്നത്.

എന്നാൽ ലോ ക്വാളിറ്റി യിലുള്ള മെറ്റീരിയലുകൾ ആണ് നാട്ടിലേക്കുള്ള ഷോപ്പുകളിൽ എല്ലാം എത്തപ്പെടുന്നത്. എന്നാൽ ഇവർ ഇതിനായി ഈടാക്കുന്നത് ആകട്ടെ വളരെ വലിയ തുകയും. അതുകൊണ്ടുതന്നെ നിങ്ങൾ നേരിട്ട് വന്നു ക്വാളിറ്റി കണ്ടു മനസ്സിലാക്കി പർച്ചേസ് ചെയ്യുമ്പോൾ അതിന്റെ ഗുണം വേറെതന്നെയാണ്. സാധാരണയായി ഗ്രാനൈറ്റ് പോളിഷ് ചെയ്യുന്നതിനായി രണ്ടുതരത്തിലുള്ള അപ്പോക്സി ഉപയോഗിക്കുന്നുണ്ട്. ഒന്ന് കളർ അപ്പോക്സിയും, ട്രാൻസ്പരന്റ് അപ്പോക്സി യും ഇവയിൽ തന്നെ ട്രാൻസ്പരന്റ് അപ്പോക്സി ഉപയോഗിക്കുകയാണെങ്കിൽ തുടർന്ന് അവയ്ക്ക് യാതൊരുവിധ രീതിയിലുള്ള കംപ്ലൈന്റ് കളും വരുന്നതല്ല.

Also Read  പകുതി പണം കൊണ്ട് വീട് പണിയാം ബാക്കി തുക പലിശ രഹിത മാസ തവണയായി അടക്കാനുള്ള സൗകര്യം

എന്നാൽ കളർ അപ്പോക്സി ഫിനിഷിംഗിനു ഉപയോഗിക്കുമ്പോൾ വെയിൽ അടിച്ചു കഴിഞ്ഞാൽ ആ ഭാഗത്ത് ചെറിയ രീതിയിലുള്ള മങ്ങലുകൾ വരാനുള്ള സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ഇവ തമ്മിലുള്ള ക്വാളിറ്റി ഡിഫറൻസ് മനസ്സിലാക്കി കൊണ്ട് മെറ്റീരിയൽ purchase ചെയ്യാൻ നിങ്ങൾ നേരിട്ട് ഫാക്ടറിയിൽ എത്തുകയാണ് നല്ലത്.

എക്സ്പോർട്ട് ക്വാളിറ്റി യിലുള്ള ആറേ മുക്കാൽ അടി ഉയരം 10 അടി നീളം വരുന്ന ഗ്യാങ്സ് സ്ലാബുകൾ ഗ്രാനൈറ്റ് ഫാക്ടറികളിൽ ലഭ്യമാണ് . 160 രൂപ മുതൽ ഇത്തരം മെറ്റീരിയലുകൾ ഇവിടെ നിന്നും പർച്ചേസ് ചെയ്യാൻ സാധിക്കുന്നതാണ്. ഇവ നാട്ടിൽ നിന്നും ഇതിന്റെ ഇരട്ടി വില കൊടുത്തു വേണം നിങ്ങൾ പർച്ചേസ് ചെയ്യാൻ.

Also Read  വീട് പെയിന്റ് ചെയ്യാൻ എത്ര ലിറ്റർ പെയിന്റ് വേണം എന്ന് എങ്ങനെ മുൻകൂട്ടി കണക്കുകൂട്ടാം

ഇവിടെ നിന്നും മെറ്റീരിയൽ പർച്ചേസ് ചെയ്യുമ്പോൾ ട്രാൻസ്പോർട്ടേഷൻ കോസ്റ്റ്,ചെറിയ രീതിയിലുള്ള ടാക്സ് എന്നിവ അധികമായി നൽകേണ്ടതുണ്ട്. നിങ്ങൾ തിരഞ്ഞെടുക്കുന്നത് ലോ ക്വാളിറ്റി മെറ്റീരിയൽ ആണെങ്കിൽ 70 മുതൽ ഉള്ള മെറ്റീരിയൽസ് ഇവിടെ നിന്നും പർച്ചേസ് ചെയ്യാവുന്നതാണ്. ഹിമാലയം പ്രോ എന്ന മെറ്റീരിയലിൽ നിർമ്മിച്ച ഗ്രാനൈറ്റ് എല്ലാം ക്വാളിറ്റി അനുസരിച്ച് വിലയിൽ വ്യത്യാസം വരുന്നതാണ്. ഏകദേശ വില 170 രൂപയിലാണ് ആരംഭിക്കുന്നത്. ട്രാൻസ്‌പ്പരന്റ് അപ്പോക്സി ഉപയോഗിച്ചിട്ടുള്ള മെറ്റീരിയൽസ് എല്ലാം 140 രൂപ മുതലാണ് വില.

ഇത്തരത്തിൽ വളരെ കുറഞ്ഞ വിലയിൽ എവിടെ വേണമെങ്കിലും ഗ്രാനൈറ്റ് എത്തിച്ചു തരുന്ന ഈ ഫാക്ടറി സ്ഥിതിചെയ്യുന്നത് ബാംഗ്ലൂരിലെ ഹോസൂരിൽ ആണ്. കുറഞ്ഞ വിലയിൽ നല്ല ക്വാളിറ്റിയിൽ ഗ്രാനൈറ്റ് ആവശ്യമുള്ളവർക്ക് stone factories എന്ന സ്ഥാപനവുമായി ബന്ധപ്പെടാവുന്നതാണ്. നാട്ടിൽ ചങ്കരംകുളത്തുള്ള ബ്രാഞ്ച് മായും ബന്ധപ്പെടാവുന്നതാണ്.കൂടുതൽ അറിയാൻ വീഡിയോ കാണാവുന്നതാണ്.കോൺടാക്ട് ചെയ്യുന്നതിനുള്ള നമ്പർ താഴെ ചേർക്കുന്നു.

Contact- 8589999333


Spread the love

Leave a Comment