വൈദുതി ഉൽപാദിച്ചു കെ സ് ഇ ബി ക്ക് വിൽക്കാം സോളാർ സ്ഥാപിക്കാൻ 88% സബ്സീഡി

Spread the love

  • നിങ്ങൾക്കും ഇനി സോളാർ സിസ്റ്റം വീട്ടിൽ സ്ഥാപിക്കാം. അതും കെഎസ്ഇബിയിൽ നിന്നും 88% സബ്സിഡിയോടുകൂടി. നിങ്ങളുടെ വീടിൻറെ ടെറസ് കഒഴിഞ്ഞു കിടക്കുകയാണെങ്കിൽ ആ സ്ഥലം ഇനി സോളാർ സ്ഥാപിക്കുന്നതിനായി ഉപയോഗപ്പെടുത്താവുന്നതാണ്.

അതിനായി കെഎസ്ഇബി തന്നെ നിങ്ങൾക്ക് സബ്സിഡിയും അനുവദിക്കുന്നതാണ്. ഇതിനായുള്ള രജിസ്ട്രേഷൻ ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്. യഥാർത്ഥത്തിൽ ഈ കോവിഡ് കാലത്തിനു മുൻപ് തന്നെ ഇത്തരത്തിലൊരു സംരംഭം ആരംഭിക്കുന്നതിനായി ഒരുപാട് പേർ രജിസ്റ്റർ ചെയ്യുകയും കെഎസ്ഇബിയിൽ നിന്ന് ഉത്തരവാദിത്തപ്പെട്ടവർ വന്ന സ്ഥലം നൽകുകയും എല്ലാം ചെയ്തതാണ്.

Also Read  മൊബൈൽ ഫോൺ ടീവിയുടെ റിമോട്ടായി ഉപയോഗിക്കാം

എന്നാൽ മോശം സ്ഥിതി കൊണ്ട് ഇത് നടക്കാതെ പോയി.ഇപ്പോൾ വീണ്ടും ഇതിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുകയാണ്. ഇത്തരത്തിൽ സോളാർ സിസ്റ്റം നിങ്ങളുടെ വീട്ടിൽ സ്ഥാപിച്ചാൽ പിന്നെ വൈദ്യുതി ബില്ലിന്റെ കാര്യത്തിൽ ടെൻഷൻ അടിക്കേണ്ടി വരില്ല.

എങ്ങിനെയാണ് ഈ സോളാർ പാനൽ സ്ഥാപിക്കാൻ ഉള്ള അപേക്ഷ സമർപ്പിക്കേണ്ടത്??

സോളാർ സിസ്റ്റം സ്ഥാപിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഓൺലൈനായി രജിസ്റ്റർ ചെയ്യാവുന്നതാണ്. പ്രധാനമായും രണ്ടു സ്കീം ആണ്‌ ഇതിനായി നിലവിലുള്ളത്. ആദ്യത്തെ രീതി എന്ന് പറയുന്നത് ഉപഭോക്താവും കെഎസ്ഇബി യും ചേർന്നുകൊണ്ട് സോളാർ സിസ്റ്റം സ്ഥാപിക്കുന്നതാണ്.

Also Read  ഈ മണ്ടത്തരം ഫോണിൽ ചെയ്യുന്നത് കൊണ്ടാണ് ഫോണിൽ സ്റ്റോറേജ് ഫുൾ ആവുന്നത്

രണ്ടാമത്തെ രീതിയിൽ ഉപഭോക്താവിന് സ്വന്തമായി സോളാർ സിസ്റ്റം സ്ഥാപിക്കാവുന്നതാണ്. ഈ രണ്ടു രീതിയിൽ ചെയ്യുകയാണെങ്കിലും  അധികമായി ഉത്പാദിപ്പിക്കുന്ന വൈദ്യുതി കെഎസ്ഇബിക്ക് തന്നെ വിൽക്കാനും സാധിക്കും.

അതിൽനിന്നും ഒരു വരുമാന മാർഗം ലഭിക്കുകയും ചെയ്യും. ഇതിൽ ഓൾറെഡി രജിസ്റ്റർ ചെയ്തവർക്ക് ഡിസംബർ മാസത്തോടുകൂടി കെഎസ്ഇബി യിൽ നിന്നും ഉത്തരവാദിത്തപ്പെട്ടവർ വന്ന സ്ഥലം നോക്കുകയും മാർച്ച് മാസത്തോടുകൂടി ഇതിനായുള്ള പണികൾ ആരംഭിക്കുകയും ചെയ്യുമെന്ന് കെഎസ്ഇബി അറിയിച്ചിട്ടുണ്ട്.

ഓൺലൈനായി അപേക്ഷിക്കുന്നതിന് നിങ്ങൾക്ക് അക്ഷയ സെൻറർ വഴിയും സമീപിക്കാവുന്നതാണ്. ഇനി നിങ്ങൾക്ക് ഇതിൽ കൂടുതൽ സംശയങ്ങൾ ഉണ്ടെങ്കിൽ വിളിക്കാനുള്ള നമ്പർ ചുവടെ ചേർക്കുന്നതാണ്.ഇല്ല എങ്കിൽ നിങ്ങളുടെ കെഎസ്ഇബി യുമായി ബന്ധപ്പെടാവുന്നതാണ്.ഓൺലൈൻ സബ്‌മിഷൻ ചെയ്യാനുള്ള ലിങ്കും താഴെ ചേർക്കുന്നു.


Spread the love

Leave a Comment