വെറും 3000 രൂപയ്ക്ക് വീട്ടിലേക്ക് ആവശ്യമായ അലമാര ലഭിക്കുന്ന സ്ഥലം

Spread the love

ഒരു വീട്ടിലേക്ക് അത്യാവശ്യം ആയിട്ടുള്ള ഒരു ഫർണിച്ചർ ആണ് അലമാരകൾ. മരത്തിലും അല്ലാതെയും ഇന്ന് അലമാരകൾ വളരെ സുലഭമായി മാർക്കറ്റിൽ ലഭിക്കുന്നുണ്ട്. സാധാരണ സ്റ്റീൽ അലമാരകൾ വാങ്ങുന്നതിനായി ഷോപ്പുകളെ സമീപിക്കുമ്പോൾ അവർ അതിനായി ഈടാക്കുന്നത് വലിയ തുകയാണ്. എന്നാൽ വളരെ കുറഞ്ഞ വിലയിൽ സ്റ്റീൽ
അലമാരകൾ ലഭിക്കുന്ന ഒരു ഷോപ്പിനെ പറ്റിയാണ് ഇന്ന് നമ്മൾ പരിചയപ്പെടുന്നത്.

3000 രൂപയിൽ തുടങ്ങി 15000 രൂപ വരെ വിലയിലുള്ള സ്റ്റീൽ അലമാരകൾ ഇവിടെ വിൽക്കപ്പെടുന്നു. വ്യത്യസ്ത കളറിലും ഡിസൈനിലും വലിപ്പത്തിലുമുള്ള അലമാരകൾ ഇവിടെ കാണാവുന്നതാണ്.

Also Read  ഭവന വായ്‌പ്പാ ഏറ്റവും കുറഞ്ഞ പലിശ നിരക്കുകൾ ഈ ബാങ്കുകളിൽ

3500 രൂപയ്ക്ക് ഡബിൾ ഡോറിൽ ഉള്ള ചെറിയ അലമാരകൾ വാങ്ങാവുന്നതാണ്. കുറച്ചുകൂടി വലിപ്പമുള്ള അലമാര കൾക്ക് 5800 രൂപയാണ് വില. 6500,7000,7500 എന്നീ വിലക്ക് എല്ലാം നല്ല ക്വാളിറ്റിയിൽ തന്നെ അത്യാവശ്യം വലിപ്പമുള്ള അലമാരകൾ സ്വന്തമാക്കാവുന്നതാണ്.

11,000 രൂപയാണ് ത്രീ ഡോർ അലമാര കൾക്കുള്ള വിലനിലവാരം. വിപണിയിൽ ഉയർന്ന വിലക്ക് വില്ക്കപ്പെടുന്ന അലമാര കൾക്ക് ഏകദേശം 50 ശതമാനത്തോളം വിലക്കുറവിലാണ് ഇവിടെ അലമാരകൾ നൽകപ്പെടുന്നത്.

ഒരു വുഡ് അലമാരയുടെ അതേരീതിയിൽ പണിത അലമാരയ്ക്ക് വെറും 6500 രൂപ മാത്രമാണ് ഇവിടെ നൽകേണ്ടി വരുന്നുള്ളൂ. 10,000 രൂപയ്ക്ക് കണ്ടാൽ തീർത്തും വുഡിൽ തീർത്ത പോലെയുള്ള അലമാരകൾ എല്ലാവിധ സൗകര്യങ്ങളോടും കൂടിയത് വാങ്ങാവുന്നതാണ്.

Also Read  കുറഞ്ഞ ചിലവിൽ ജിപസം പാനല്‍ ( GFRG ) വീടുകള്‍ പണിയാം

3700 രൂപയ്ക്ക് കുട്ടികൾക്ക് സ്റ്റഡി മെറ്റീരിയൽ വെക്കാവുന്ന രീതിയിലുള്ള അലമാരകൾ എല്ലാം കാണാൻ തന്നെ വളരെയേറെ ഭംഗിയുള്ളതാണ്. ഡബിൾ ഡോർ അലമാരകളുടെ വില 5000 രൂപയിൽ ആണ് തുടങ്ങുന്നത്.

സ്റ്റീൽ അലമാരകൾ വാങ്ങുമ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഉപയോഗിച്ച ഷീറ്റ് ഗേജ് ഉള്ളതാണോ? അലമാരയ്ക്ക് ആവശ്യമായ സൗകര്യങ്ങൾ ഉണ്ടോ? സാധനങ്ങൾ ആവശ്യത്തിന് വെക്കാനുള്ള അറകളുണ്ടോ? എന്നീ കാര്യങ്ങളെല്ലാം ആണ്. മുകളിൽ പറഞ്ഞ എല്ലാ കാര്യങ്ങളെയും അടിസ്ഥാനമാക്കിയാണ് ഇവിടെ ഓരോ അലമാരകളും ഇവർ നിർമ്മിച്ചു നൽകുന്നത്.

Also Read  ജിപ്സം സീലിംഗ് സ്വന്തമായി ചെയ്യാൻ പഠിക്കാം

സ്വന്തമായി പ്രൊഡക്ഷൻ യൂണിറ്റ് ഉള്ളതുകൊണ്ടാണ് ഇത്രയും വിലക്കുറവിൽ നല്ല ക്വാളിറ്റിയുള്ള സാധനങ്ങൾ ഇവർക്ക് വിൽക്കാൻ സാധിക്കുന്നത്. ഇത്തരത്തിൽ കുറഞ്ഞവിലയിൽ സ്റ്റീൽ അലമാരകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് കോഴിക്കോട് ചെറുവണ്ണൂർ ഉള്ള കോഹിനൂർ ഇൻഡസ്ട്രിസ്& ഏജൻസീസ്‌ എന്ന സ്ഥാപനവുമായി ബന്ധപ്പെടാവുന്നതാണ്. കൂടുതൽ കാര്യങ്ങൾ വീഡിയോ കണ്ട് മനസ്സിലാക്കാവുന്നതാണ്.


Spread the love

Leave a Comment

You cannot copy content of this page