വെറും 279 രൂപയ്ക്ക് റീചാർജ് ചെയ്താൽ 4 ലക്ഷം രൂപ ലൈഫ് ഇൻഷുറൻസും ഫ്രീ കോളിംഗ് ഡാറ്റയും

Spread the love

നമ്മുടെ രാജ്യം കോവിഡ് വ്യാപനം കാരണം വളരെ വലിയ ഒരു പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. ആശുപത്രി ചിലവിനും മറ്റുമായി വളരെ വലിയ തുകയാണ് ഇപ്പോൾ ചിലവഴിക്കേണ്ടി വരുന്നത്. എന്നുമാത്രമല്ല രോഗികൾക്ക് ആവശ്യത്തിന് മെഡിക്കൽ സൗകര്യങ്ങൾ ഉപയോഗിക്കാൻ സാധിക്കാതെ വരുന്നതും വളരെ വലിയ ഒരു പ്രശ്നമാണ്. ഇത്തരം ഒരു സാഹചര്യത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനികളിൽ ഒന്നായ എയർടെൽ ഒരു വലിയ ഓഫറുമായി എത്തിയിരിക്കുകയാണ്. കോളിംഗ്,ഡാറ്റാ എന്നിവയ്ക്കുപുറമേ ലൈഫ് ഇൻഷുറൻസ് കൂടി നൽകുകയാണ് എയർടെൽ.കൂടുതൽ വിശദാംശങ്ങൾ പരിശോധിക്കാം.

Also Read  ആയുഷ്മാൻ ഭാരത് ചികിത്സാ സഹായ പദ്ധതി - 5 ലക്ഷം രൂപ വരെ

എയർടെൽ പുതിയതായി 2 പ്രീ പൈഡ് റീചാർജ് പ്ലാനുകൾ അവതരിപ്പിക്കുന്നത് വഴി ഉപഭോക്താക്കൾക്ക് ഫ്രീ കോളിങ്, 4Gഹൈസ്പീഡ് ഇന്റർനെറ്റ് ഇവയ്ക്കുപുറമേ ലൈഫ് ഇൻഷൂറൻസ് കൂടി പ്രൊവൈഡ് ചെയ്യുകയാണ്.

എന്തെല്ലാമാണ് എയർടെൽ പുറത്തിറക്കിയിട്ടുള്ള പ്രീപെയ്ഡ് റീചാർജ് പ്ലാനുകൾ എടുക്കുന്നത് വഴി ലഭിക്കുന്ന ആനുകൂല്യങ്ങൾ?

ആദ്യത്തെ ഓഫർ ആയ 279 രൂപയുടെ പ്രീപെയ്ഡ് റീചാർജ് ചെയ്യുന്നതിലൂടെ എല്ലാദിവസവും 1.5ജിബിയുടെ 4G ഹൈ സ്പീഡ് ഡാറ്റ, എല്ലാ നെറ്റ്‌വർക്കുകളിലേക്കും ഉള്ള അൺലിമിറ്റഡ് കോളിംഗ്, 100 എസ്എംഎസ് എന്നീ സൗകര്യങ്ങൾ നൽകുന്നു. അതോടൊപ്പം തന്നെ ലൈഫ് ഇൻഷൂറൻസ് പോളിസി ആയി 4 ലക്ഷം രൂപയുടെ കവറേജും ലഭിക്കുന്നതാണ്. യാതൊരുവിധ രേഖകളും, മെഡിക്കൽ പരിശോധനകളും നടത്താതെതന്നെ 28 ദിവസത്തെ കാലാവധിയിൽ ഉള്ള ഈ പ്ലാൻ വഴി xtream premium സബ്സ്ക്രിപ്ഷനും ലഭിക്കുന്നതാണ്. എന്നാൽ ഓരോ ദിവസവും നൽകുന്ന ഡാറ്റ ഉപയോഗിച്ചു കഴിഞ്ഞാൽ ഇന്റർനെറ്റ് സ്പീഡ് കുറയുന്നതാണ്.

Also Read  വെറും 30 രൂപയ്ക്ക് 5 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് - എങ്ങനെ അപേക്ഷിക്കാം

രണ്ടാമതായി അവതരിപ്പിക്കുന്ന prepaid പ്ലാനാണ് 179 രൂപയ്ക്ക് ലഭിക്കുന്ന 2 ലക്ഷം രൂപയുടെ ലൈഫ് ഇൻഷുറൻസ് കവറേജ്.

179 രൂപയ്ക്ക് എയർടെൽ പ്രീ പൈഡ് കണക്ഷൻ റീചാർജ് ചെയ്താൽ, എല്ലാദിവസവും 2 ജിബി യുടെ ഹൈസ്പീഡ് ഡാറ്റ, ഏത് നെറ്റ്‌വർക്കിലെക്കും അൺലിമിറ്റഡ് കോളിംഗ്, 300 സൗജന്യ എസ് എം എസ്, ഇവക്കെല്ലാം പുറമേ xtream premium ഫ്രീ സബ്സ്ക്രിപ്ഷൻ എന്നിവ 28 ദിവസത്തേക്ക് ലഭിക്കുന്നതാണ്. എന്നാൽ ഓരോ ദിവസത്തെയും ഡാറ്റയുടെ പരിമിതി കഴിഞ്ഞാൽ ഇന്റർനെറ്റ് സ്പീഡ് കുറയുന്നതായിരിക്കും.

Also Read  എല്ലാവർക്കും ഇനി ആരോഗ്യ കാർഡ് ഓൺലൈനായി രജിസ്റ്റർ ചെയ്യേണ്ടവിധം

എന്തായാലും ഇത്തരമൊരു സാഹചര്യത്തിൽ തീർച്ചയായും സാധാരണക്കാരെ സംബന്ധിച്ചിടത്തോളം വളരെയധികം ഉപകാരപ്രദം തന്നെയാണ് എയർടെൽ നൽകുന്ന ഈ ഓഫറുകൾ.


Spread the love

Leave a Comment