വെറും 2000 രൂപ മതി കടമുറി വേണ്ട , സ്റ്റാഫ് വേണ്ട , ലൈസെൻസ് വേണ്ട മാസം 30,000 രൂപ വരെ ലാഭം

Spread the love

കുറഞ്ഞ മുതൽ മുടക്കിൽ ഒരു ബിസിനസ് ആരംഭിക്കുക എന്നതാണ് പലരും ചിന്തിക്കുന്ന കാര്യം. എന്നാൽ പലപ്പോഴും ഇത്തരത്തിൽ കുറഞ്ഞ മുതൽ മുടക്കിൽ തുടങ്ങി വിജയം കൈവരിക്കാൻ സാധിക്കുന്ന ബിസിനസുകൾ വളരെ കുറവാണ് എന്ന് തന്നെ പറയാം. എന്ന് മാത്രമല്ല തുടക്കത്തിൽ കുറഞ്ഞ മുതൽ മുടക്കിൽ തുടങ്ങിയാലും പിന്നീട് ടാക്സ്,ലൈസൻസ് എന്നിവയ്ക്കു വേണ്ടി പണം നൽകേണ്ടി വരികയും ചെയ്യാറുണ്ട്. എന്നാൽ വെറും 2000 രൂപ മാത്രം ഉപയോഗിച്ച്
യാതൊരുവിധ ടാക്സ് പ്രശ്നങ്ങളും ഇല്ലാതെതന്നെ ആരംഭിക്കാവുന്ന ഒരു ബിസിനസിനെ പറ്റിയാണ് ഇവിടെ പറയുന്നത്.

ഇത്തരത്തിൽ യാതൊരുവിധ ടാക്സും നൽകാതെ തന്നെ ആർക്കുവേണമെങ്കിലും ആരംഭിക്കാവുന്ന ഒരു ബിസിനസ് ആണ് മൊബൈൽ ആക്സസറീസിന്റെ ഡീലർ ആവുക എന്നത്. എന്നുമാത്രമല്ല ഇതോടൊപ്പം തന്നെ നിങ്ങൾക്ക് മറ്റു ജോലികളും ചെയ്യാവുന്നതാണ്. യാതൊരു രീതിയിലും ഇത് നിങ്ങളുടെ പ്രധാന ജോലിയെ ബാധിക്കുകയില്ല.നിങ്ങൾക്ക് ഒഴിവുള്ള സമയങ്ങളിൽ ഇത് ചെയ്യാവുന്നതാണ്.

Also Read  വെറും 80 രൂപയ്ക്ക് ലേഡീസ് കുർത്തീ ഐറ്റംസ് ലഭിക്കുന്ന സ്ഥലം ബിസ്സിനെസ്സ് തുടങ്ങുന്നവർക്ക് ഉപകാരപ്പെടും

ഇതിനായി ചെയ്യേണ്ടത് ആഴ്ചയിൽ രണ്ടു ദിവസം നിങ്ങൾ കേരളത്തിൽ എവിടെയാണോ അവിടുത്തെ മാർക്കറ്റിൽ പോയി അതായത് കോഴിക്കോട്, മലപ്പുറം എറണാകുളം എവിടെ നിന്നു വേണമെങ്കിലും ആക്സസറീസ് പർച്ചേസ് ചെയ്യുക എന്നതാണ്.എന്നാൽ ശ്രദ്ധിക്കേണ്ട കാര്യം പർച്ചേസ് ചെയ്യുമ്പോൾ ഏറ്റവും കുറവ് വിലയ്ക്ക് ലഭിക്കുന്ന ഹോൾ സെയിൽ ഡീലറെ കണ്ടെത്തുക എന്നതാണ്. അതിനുശേഷം നിങ്ങളുടെ വീടിന് അടുത്തുള്ള മൊബൈൽ ഷോപ്പുകൾ കണ്ടെത്തി purchase ചെയ്ത മൊബൈൽ അക്സസ്സാറീസ് വിൽക്കുക എന്നതാണ്.

വീടിന് അടുത്ത് 30 ഷോപ്പ് ഉണ്ടെങ്കിൽ അതിൽ 15 എണ്ണം വേണം കവർ ചെയ്യാൻ സാധിച്ചാൽ തന്നെ വളരെയധികം ലാഭം ലഭിക്കുന്നതാണ്.എന്നാൽ സാധനങ്ങൾ purchase ചെയ്യുമ്പോൾ മൊബൈൽ അക്സസ്സൊറീസ് സപ്ലയർ ആണെന്ന് കാര്യം പ്രത്യേകം പറയണം. ആദ്യമായി വാങ്ങുമ്പോൾ വളരെ കുറഞ്ഞ വിലയിലുള്ള 10 ഇയർ ഫോണുകൾ,USB കേബിൾ,2 ചാർജറുകൾ, കുറച്ച് മെമ്മറി കാർഡ്, 2 ബ്ലൂ ടൂത് സ്പീക്കർ എന്നിവ വാങ്ങിച്ചു ഷോപ്പിൽ കൊണ്ട് പോയി വിൽക്കുക.ഇത്രയും വാങ്ങാൻ 2000 രൂപ മാത്രം മതി. പിന്നെ വാങ്ങാൻ പോവുന്നതിനു ഒരു ബൈക്ക് ഉണ്ടെകിൽ അത് നല്ലതായിരിക്കും .

Also Read  വെറും 1 ലക്ഷം രൂപ കയ്യിൽ ഉണ്ടങ്കിൽ മിനി സൂപ്പർ മാർക്കറ്റ് തുടങ്ങാം

ഇത്രയും മാത്രമാണ് ചെലവ്. തുടക്കത്തിൽ കുറച്ച് ബുദ്ധിമുട്ട് ആണെന്ന് തോന്നിയാലും പിന്നീട് വൻ ലാഭം നേടാവുന്നതാണ്. കൂടാതെ ഇതിന് യാതൊരു സെയിൽ സ്, സർവീസ് ടാക്സ് നൽകേണ്ടതും ഇല്ല. കുറഞ്ഞ ചിലവിൽ ഒരു ബിസിനസ്‌ ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും മൊബൈൽ അക്സസ്സാറീസ് ഡീലർ ജോലി തിരഞ്ഞെടുക്കാവുന്നതാണ്.വിശദമായ  വിവരങ്ങൾക്കായി താഴെ കാണുന്ന വീഡിയോ കാണുക . ( വീഡിയോ കാണാൻ സാധികുന്നില്ലങ്കിൽ അതിൽ കാണുന്ന watch YouTube  എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക )


Spread the love

Leave a Comment