വളരെ കുറഞ്ഞ ചിലവിൽ ഒരു സുന്ദര ഭവനം എങ്ങിനെ നിർമ്മിക്കാം എന്നാണ് നമ്മളിൽ പലരും ചിന്തിക്കുന്നത്. തുടക്കത്തിൽ ബഡ്ജറ്റ് അനുസരിച്ച് കാര്യങ്ങൾ നടക്കുമെങ്കിലും പിന്നീട് ആയിരിക്കും വീടു പണിക്കുള്ള ചിലവ് കൂടി വരുന്നത്.
ഈ ഒരു അവസരത്തിൽ നമ്മൾ പല രീതിയിലുള്ള സാമ്പത്തിക ബാധ്യതകൾ വരുത്തി വയ്ക്കുകയും തുടർന്ന് അത് പലതരത്തിലുള്ള വിഷമങ്ങൾക്ക് കാരണമാവുകയും ചെയ്യാറുണ്ട്. എന്നാൽ മനസ്സിൽ ആഗ്രഹിക്കുന്ന കുറഞ്ഞ ബഡ്ജറ്റിൽ ഉള്ള ഒരു ചെറിയ വീട് എങ്ങിനെ നിർമ്മിച്ചെടുക്കാം എന്നാണ് ഇന്നു നമ്മൾ പരിചയപ്പെടുന്നത്.
വെറും രണ്ട് സെന്റ് സ്ഥലത്ത് കുറഞ്ഞ ബഡ്ജറ്റിൽ രണ്ട് ബെഡ്റൂമുകൾ, ഹാൾ,കിച്ചൺ, ബാത്റൂം എന്നിങ്ങനെ എല്ലാവിധ സൗകര്യങ്ങളും നൽകിക്കൊണ്ട് സിമന്റ് കട്ട,വെട്ടുകല്ല് എന്നിവ കൊണ്ട് നിർമ്മിച്ച ഒരു വീട് എങ്ങിനെയാണോ അതെ രീതിയിൽ തന്നെയാണ് നിർമ്മാണം നടത്തിയിട്ടുള്ളത്.
എന്നാൽ V ബോർഡ് ഉപയോഗിച്ചുകൊണ്ടാണ് ചുമരുകൾ എല്ലാം കിട്ടിയിട്ടുള്ളത്. സിമന്റ് ഫൈബർ ബോർഡ് ആണ് ചുമരുകൾക്ക് എല്ലാം നൽകിയിട്ടുള്ളത്. V ബോർഡ് എന്നത് ഒരു ബ്രാൻഡ് നെയിം ആണ്.
വീട്ടിലോട്ട് കയറുന്ന ഭാഗത്ത് ഒരു ചെറിയ സിറ്റൗട്ട്, ഒരു ജനൽ എന്നിവ നൽകിയിട്ടുണ്ട്. വാതിലുകളും ജനലുകളും എല്ലാം സ്റ്റീൽ പിവിസി എന്നിവ കൊണ്ടാണ് നിർമ്മിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ ചിലവ് ചുരുക്കാൻ സാധിച്ചു.
അകത്തോട്ട് കയറുമ്പോൾ ഒരു ഡൈനിങ് ഏരിയ സെറ്റ് ചെയ്തിട്ടുണ്ട്. അവിടെനിന്നും നേരെ ഒരു ബെഡ്റൂമിലോട്ടാണ് പ്രവേശിക്കുന്നത്. പിവിസി മെറ്റീരിയൽ ഉപയോഗിച്ചുകൊണ്ടാണ് ഡോർ നിർമ്മിച്ചിട്ടുള്ളത്. ഒരു ഡബിൾ കോട്ട് കട്ടിൽ അലമാര എന്നിവ ഇടാവുന്ന രീതിയിൽ ആണ് റൂമിന് സ്പെയ്സ് നൽകിയിട്ടുള്ളത്.
കട്ടിലിനു താഴെയായി സ്റ്റോറേജ് സ്പേസ് നൽകിയിട്ടുണ്ട്. അടുക്കളയിലേക്ക് പ്രവേശിച്ചാൽ നല്ല രീതിയിൽ വായുവും വെളിച്ചവും ലഭിക്കുന്നതിനായി ഒരു ജനാല നൽകിയിട്ടുണ്ട്. സാധനങ്ങൾ വയ്ക്കുന്നതിനുള്ള സ്പയ്സ് എല്ലാം വീ ബോർഡിൽ തന്നെയാണ് നിർമ്മിച്ചിട്ടുള്ളത്.
ഫ്രിഡ്ജ് അതുപോലുള്ള ഉപകരണങ്ങൾ സജ്ജീകരിക്കുന്നതിനുള്ള സ്ഥലവും നൽകിയിട്ടുണ്ട്. രണ്ടാമത്തെ ബെഡ്റൂം കുറച്ച് സ്ഥലം കുറവുള്ള രീതിയിലാണ് സജ്ജീകരിച്ചിട്ടുള്ളത്. പുറത്തായിട്ടാണ് ബാത്ത്റൂം നൽകിയിട്ടുള്ളത്.
ഇത് കട്ട കൊണ്ട് തന്നെയാണ് നിർമിച്ചിട്ടുള്ളത്. മുകളിൽ v ബോർഡുകൾ നൽകിയിട്ടുണ്ട്, പിവിസി ഡോർ തന്നെയാണ് ബാത്ത്റൂമിലും നൽകിയിട്ടുള്ളത്. 8 അടി നീളം 4 അടി വീതി എന്ന അളവിലുള്ള V ബോർഡുകൾ ആണ് പ്രധാനമായും നിർമ്മാണത്തിനായി ഉപയോഗിച്ചിട്ടുള്ളത്.
കോമൺ ഏരിയയിൽ ജിപ്സം സീലിംഗ് നൽകിയിട്ടുണ്ട്. ഇത് കൂടുതൽ ഭംഗി നൽകുന്നതിനായി സഹായിക്കുന്നു. ഇത്തരത്തിൽ വി ബോർഡിൽ ഒരു വീട് നിർമ്മിക്കുമ്പോൾ എല്ലാ സൈഡ്കളും കൃത്യമായി പൂട്ടിയിട്ട് നൽകുകയാണെങ്കിൽ ഒരിക്കലും ഇത് കട്ട കൊണ്ട് നിർമ്മിച്ച ഒരു വീടല്ല എന്ന് മനസ്സിലാക്കാൻ സാധിക്കുകയില്ല.
വെറും 365 സ്ക്വയർഫീറ്റിൽ നിർമ്മിച്ചിട്ടുള്ള ഈ വീടിന്റെ മാതൃകയിൽ ഒരു വീട് നിർമ്മിക്കാൻ ആഗ്രഹിക്കുന്നവർക്ക് മുകൾഭാഗത്ത് സീലിംഗ് നൽകുകയാണെങ്കിൽ തണുപ്പ് ലഭിക്കുന്നതിനും, നിലത്ത് ടൈൽസ് നൽകിയാൽ കൂടുതൽ ഭംഗി ലഭിക്കുന്നതിനും സഹായിക്കുന്നതാണ്.
വെറും രണ്ടരലക്ഷം രൂപ ചിലവിലാണ് ഈ സ്വപ്നഭവനം നിർമ്മിച്ചിട്ടുള്ളത്. കൂടുതൽ മനസ്സിലാക്കുന്നതിനായി വീഡിയോ കാണാവുന്നതാണ്.