വെറും 155 രൂപയ്ക്ക് ബ്രാൻഡഡ് ഷർട്ടുകൾ ലഭിക്കുന്ന സ്ഥലം | വീഡിയോ കാണാം

Spread the love

വളരെ കുറഞ്ഞ വിലയിൽ ഹോൾസെയിലായി തുണികൾ എടുത്തു നാട്ടിൽ ഒരു ഷോപ്പ് തുടങ്ങിയാൽ തീർച്ചയായും അത് വലിയ വരുമാനം തന്നെയാണ് നൽകുക. കാരണം എന്നും മാർക്കറ്റിൽ വൻ ഡിമാൻഡുള്ള ഒന്നാണ് തുണിത്തരങ്ങൾ.

എന്നാൽ വസ്ത്ര ബിസിനസിന് ലാഭം ഉണ്ടാക്കണമെങ്കിൽ വളരെ കുറഞ്ഞ വിലയിൽ ഹോൾസെയിലായി മെറ്റീരിയലുകൾ പർച്ചേസ് ചെയ്യാൻ സാധിക്കണം. ഇത്തരത്തിൽ വളരെ കുറഞ്ഞ വിലയിൽ ഷർട്ടുകൾ,പാനന്റ്കൾ, ഷോർട്സ് എന്നിവയെല്ലാം കുറഞ്ഞ വിലയിൽ ലഭിക്കുന്ന ഒരു ഷോപ്പിനെ പറ്റിയാണ് ഇന്ന് നമ്മൾ പരിചയപ്പെടുന്നത്.

കാഷ്വൽ ഷർട്ട്, ജീൻസ്, പാന്റ്,ഷോട്സ് എന്നിവ ഹോൾസെയിൽ ആയി ലഭിക്കുന്ന ഈ ഷോപ്പിൽ 155 രൂപ മുതൽ 450 രൂപ വരെയുള്ള ഷർട്ടുകൾ ലഭിക്കുന്നതാണ്.L, M,XL, XXL എന്നിങ്ങനെ എല്ലാ സൈസ്കളിലും വ്യത്യസ്ത കളറിലും മോഡലിലും ഉള്ള ഷർട്ടുകൾ ഇവിടെ നിന്നും കുറഞ്ഞ വിലയ്ക്ക് പർച്ചേസ് ചെയ്യാവുന്നതാണ്.

Also Read  നിങ്ങൾക്കും തുടങ്ങാം paper shredding ബിസിനസ്

എന്നാൽ നല്ല ക്വാളിറ്റിയിൽ നിർമ്മിച്ചിട്ടുള്ള ഇത്തരം ഷർട്ടുകൾ എല്ലാം ഇവരുടെ തന്നെ സ്വന്തം ബ്രാൻഡ് ആയ തുർക്കി എന്ന പേരിലാണ് പുറത്തിറക്കുന്നത്. ഇപ്പോൾ മാർക്കറ്റിൽ ട്രെൻഡ് ആയി കൊണ്ടിരിക്കുന്ന വ്യത്യസ്ത കളറിലും മെറ്റീരിയലിലും നിർമ്മിച്ച ഷർട്ടുകളും ഇവിടെ നിന്നും ലഭിക്കുന്നതാണ്.

ജീൻസ് മെറ്റീരിയലിൽ തന്നെ വ്യത്യസ്ത ഡിസൈനുകളിൽ ഉള്ള ഷർട്ടുകൾ ഇവിടെ കാണാവുന്നതാണ്. ഡബിൾ കളേഴ്സ് ഉപയോഗിച്ചുകൊണ്ടുള്ള ഷർട്ട്‌കളുടെയും ഒരു വൈവിധ്യ ശേഖരം തന്നെ ഇവിടെ കാണാവുന്നതാണ്. പ്രിന്റ് ഐറ്റംസ്,ഫാൻസി ടൈപ്പ് ഷർട്ടുകളിലെ വെറൈറ്റി മോഡലുകൾ ഇവിടെനിന്നും പർച്ചേസ് ചെയ്യാം.

കോട്ടൻ,പോളിസ്റ്റർ മെറ്റീരിയലുകളിൽ നിർമ്മിക്കുന്ന ടീഷർട്ടുകൾ വ്യത്യസ്ത ഡിസൈനുകളിൽ കുറഞ്ഞവിലയ്ക്ക് വാങ്ങാവുന്നതാണ്. ടീഷർട്ടുകൾ ഹാഫ് സ്ലീവ്, സ്ലീവ്ലെസ് എന്നിങ്ങനെ വ്യത്യസ്ത രീതിയിൽ ഡിസൈൻ ചെയ്തിട്ടുള്ളവ വാങ്ങാവുന്നതാണ്.

Also Read  ചെരുപ്പ് നിർമാണ ബിസ്സിനെസ്സ് കുറഞ്ഞ മുതൽ മുടക്കിൽ ആർക്കും വീട്ടിൽ തുടങ്ങാം

ഇവയ്ക്കുപുറമേ ചെറിയ ബോക്സുകളിൽ വരുന്ന ഹൈ ക്വാളിറ്റി യിലുള്ള ടീഷർട്ടുകളും കുറഞ്ഞ വിലക്ക് വാങ്ങാവുന്നതാണ്. ലിക്ര മെറ്റീരിയൽ നിർമ്മിച്ച വ്യത്യസ്ത അളവുകളിൽ ഉള്ള ഷർട്ടുകൾ കൂടുതൽ കംഫർട്ട് ലെവൽ ആഗ്രഹിക്കുന്നവർക്ക് ഉപയോഗിക്കാൻ ഇഷ്ടപ്പെടുന്നതാണ്. ഇവയുടെയും ഒരു വലിയ കളക്ഷൻ തന്നെ ഇവിടെയുണ്ട്.

ഷോർട്സ്കളുടെ തന്നെ വ്യത്യസ്ത മോഡലിലും കളറിലും ഉള്ളവയുടെ ഒരു വലിയ ശേഖരം ഇവിടെയുണ്ട്. ഷോപ്പിൽ വന്ന് നേരിട്ട് പർച്ചേസ് ചെയ്യുകയാണെങ്കിൽ വളരെ കുറഞ്ഞ നിരക്കിൽ ഇവിടെനിന്നും തുണികൾ നിങ്ങൾക്ക് വാങ്ങാവുന്നതാണ്.

അതേപോലെ ജീൻസിലും പാന്റുംകളിലും എല്ലാം ലേറ്റസ്റ്റ് ട്രണ്ടിന് അനുസരിച്ചുള്ള തുണിത്തരങ്ങൾ കുറഞ്ഞ വിലയ്ക്ക് ഇവിടെ നിന്നും ലഭിക്കുന്നതാണ്.

കൊറോണയുടെ പശ്ചാത്തലത്തിൽ നേരിട്ട് വന്ന് പർച്ചേസ് ചെയ്യാൻ സാധിക്കാത്തവർക്ക് വാട്സാപ്പ് വഴി മെസ്സേജ് ചെയ്തും തുണിത്തരങ്ങൾ വാങ്ങാവുന്നതാണ്. സ്വന്തമായി പുതിയ ഷോപ്പുകൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് വിസിറ്റിംഗ് കാർഡ് അയച്ചു കൊടുത്താൽ ഇവർ ഡീറ്റെയിൽസ് എല്ലാം അതിലേക്ക് സെന്റ് ചെയ്ത് നൽകുന്നതാണ്.

Also Read  നാട്ടിൽ 8000 രൂപ ഇവിടെ 500 രൂപയ്ക്ക് താഴെ കല്യാണ ഡ്രസ്സ് വൻ വിലക്കുറവിൽ

ഇന്ത്യയ്ക്കകത്ത് എവിടെ വേണമെങ്കിലും തുണിത്തരങ്ങൾ ഡെലിവർ ചെയ്ത് നൽകുന്നതാണ്. ഏതെങ്കിലും തരത്തിലുള്ള ഡാമേജ് ഉള്ള തുണികൾ ഉണ്ടെങ്കിൽ അവ തിരിച്ചെടുക്കുന്നതുമാണ്. ഇത് എക്സ്ചേഞ്ച് ചെയ്ത് നൽകുന്നതാണ്.

എല്ലാ ആഴ്ചകളിലും 500 മുതൽ 600 ഡിസൈനുകൾ വരെ പുതിയതായി ഷോപ്പിൽ ലഭിക്കുന്നതാണ്. ഇത്തരത്തിൽ വളരെ കുറഞ്ഞ വിലയിൽ തുണിത്തരങ്ങൾ പർച്ചേസ് ചെയ്ത് നാട്ടിൽ ഷോപ്പ് ആരംഭിക്കാൻ പ്ലാൻ ഉള്ളവർക്ക് ചെന്നൈയിലെ ശ്രീ മുരളീകൃഷ്ണ ഗാർമെന്റ്സ് എന്ന സ്ഥാപനവുമായി ബന്ധപ്പെടാവുന്നതാണ്. കോൺടാക്ട് ചെയ്യുന്നതിനുള്ള നമ്പർ താഴെ ചേർക്കുന്നു. വീഡിയോ കണ്ട് കൂടുതൽ വിശദാംശങ്ങൾ മനസ്സിലാക്കാവുന്നതാണ്.


Spread the love

Leave a Comment