വെറും 10 ലക്ഷം രൂപയ്ക്ക് നിർമിക്കാവുന്ന ഇരുനില വീടും പ്ലാനും

Spread the love

ഒരു വീടെന്ന സ്വപ്നം കാണാത്തവരായി ആരും തന്നെ ഇല്ല.എന്നാൽ നമ്മൾ ആഗ്രഹിക്കുന്ന രീതിയിൽ ഒരു വീട് കുറഞ്ഞ ബഡ്ജറ്റിൽ നിർമ്മിക്കുക എന്നത് പലപ്പോഴും നടക്കുന്ന ഒരു കാര്യമല്ല. എന്നു മാത്രമല്ല കൈയിലുള്ള പണം മാത്രം ഉപയോഗിച്ചുകൊണ്ട് ഉദ്ദേശിക്കുന്ന രീതിയിൽ ഒരു വീട് പണിയാൻ സാധിക്കാറുമില്ല. ഇത്തരം ഒരു സാഹചര്യത്തിൽ നമ്മൾ പലപ്പോഴും ബാങ്ക് ലോണുകളെയും മറ്റും ആശ്രയിക്കുകയും ഭാവിയിൽ അത് വലിയ ബാധ്യതകൾ വരുത്തി വയ്ക്കാനുള്ള സാധ്യതയുമുണ്ട്. ഇത്തരം ഒരു സാഹചര്യത്തിൽ വളരെ കുറഞ്ഞ സ്ഥലത്ത് നിങ്ങളുടെ ബഡ്ജറ്റിന് ഉതകുന്ന രീതിയിൽ ആഗ്രഹിക്കുന്ന പോലെ മൂന്ന് ബെഡ്റൂമുകൾ ഉള്ള ഒരു ഇരുനില വീട് പണിയുന്നതിനുള്ള ഒരു പ്ലാൻ നോക്കാം.

3 സെന്റ് സ്ഥലത്ത് 881 സ്ക്വയർഫീറ്റിൽ 3ബെഡ്റൂം ഉൾപ്പെടെ ഒരു ഇരുനില വീടിന്റെ പ്ലാൻ ആണ് ഇവിടെ പറയുന്നത്. ഇതിൽ രണ്ട് ബെഡ്റൂമുകൾ താഴെയും, ഒരു ബെഡ്റൂം മുകളിലും ആയാണ് നൽകിയിട്ടുള്ളത്. 2 അറ്റാച്ച്ഡ് ബാത്ത് റൂമുകൾ, ഒരു കോമൺ ബാത്റൂം എന്നിങ്ങനെയാണ് പ്ലാനിൽ നൽകിയിട്ടുള്ളത്.

Also Read  വൻ വിലക്കുറവിൽ ഗ്രനേറ്റ് ഫാക്ടറിയിൽ നിന്ന് നേരിട്ട് വീട്ടിൽ എത്തിച്ചു തരും
വെറും 10 ലക്ഷം രൂപയ്ക്ക്  നിർമിക്കാവുന്ന ഇരുനില വീടും പ്ലാനും
വെറും 10 ലക്ഷം രൂപയ്ക്ക്
നിർമിക്കാവുന്ന ഇരുനില വീടും പ്ലാനും

 

കയറിവരുന്ന ഭാഗത്തായി 320*150 സൈസിൽ ഒരു സിറ്റൗട്ട് നൽകിയിട്ടുണ്ട്. സിറ്റൗട്ടിൽ നിന്നും നേരെ ലിവിങ് ഏരിയയിലേക്കാണ് പ്രവേശിക്കുന്നത്. 300 സെന്റീമീറ്റർ നീളം 280 സെന്റീമീറ്റർ വീതി എന്ന കണക്കിലാണ് ലിവിങ് ഏരിയക്ക് ഉള്ള സ്ഥലം നൽകിയിട്ടുള്ളത്. ലിവിങ് ഏരിയയുടെ ഫ്രണ്ട് സൈഡിലായി രണ്ടു പാളികൾ ഉള്ള ഒരു ജനൽ നൽകിയിട്ടുണ്ട്. ലിവിങ് ഏരിയയിൽ നിന്നു ആദ്യത്തെ ബെഡ്റൂമിലേക്ക് പ്രവേശിക്കാവുന്നതാണ്.

270 സെന്റീമീറ്റർ നീളം 170 സെന്റീമീറ്റർ വീതി എന്ന കണക്കിലാണ് ബെഡ്റൂം സ്പേസ് നൽകിയിട്ടുള്ളത്. ബെഡ്റൂമിന്റെ ഫ്രണ്ട് ഭാഗത്തും സൈഡ് ഭാഗത്തുമായി മൂന്ന് പാളികളുള്ള രണ്ട് ജനലുകൾ ആണ് നൽകിയിട്ടുള്ളത്. ആദ്യത്തെ ബെഡ്റൂമിൽ നിന്നും കുറച്ച് മുന്നോട്ടു പോയാൽ രണ്ടാമത്തെ ബെഡ്റൂമിന് ഉള്ള സ്ഥലം നൽകിയിട്ടുണ്ട്.

നേരത്തെ പറഞ്ഞ അതേ ബെഡ്റൂമിന്റെ അളവിൽ 270*270 എന്ന സൈസിൽ തന്നെയാണ് രണ്ടാമത്തെ ബെഡ്റൂമും നൽകിയിട്ടുള്ളത്. ബെഡ്റൂമിന്റെ ബാക്ക്, സൈഡ് എന്നീ ഭാഗങ്ങളിലായി മൂന്ന് പാളികളുള്ള രണ്ട് ജനാലകൾ നൽകിയിട്ടുണ്ട്. അറ്റാച്ച്ഡ് ബാത്റൂം സൗകര്യത്തോടു കൂടിയാണ് ബെഡ്റൂം നൽകിയിട്ടുള്ളത്. ബാത്റൂമിന്റെ സൈസ് 160 സെന്റീമീറ്റർ നീളം 145 സെന്റീമീറ്റർ വീതി എന്ന കണക്കിലാണ്.

Also Read  വെറും 60 രൂപ നിരക്കിൽ ഹൈ കോളിറ്റി മാർബിൾ കേരളത്തിൽ അതും സൈറ്റിൽ എത്തിച്ചുതരും

ഇവിടെ ചെറിയ ഒരു വിൻഡോയും നൽകിയിട്ടുണ്ട്. ലിവിങ് ഏരിയയിൽ നിന്നുതന്നെ ഡൈനിങ് ഏരിയ യിലേക്കും പ്രവേശിക്കാവുന്നതാണ്.ഇവ തമ്മിൽ വേർതിരിക്കാനായി ചെറിയ ഒരു പില്ലർ നൽകിയിട്ടുണ്ട്.270*390 സൈസിലാണ് ഡൈനിങ് ഏരിയ നൽകിയിട്ടുള്ളത്. ഇവിടെ നിന്നുതന്നെ ഫസ്റ്റ് ഫ്ലോറിലേക്ക് ഉള്ള സ്റ്റെയർകെയ്സ് നൽകിയിട്ടുണ്ട്.100*150 സൈസിൽ ഒരു വാഷ് ഏരിയ ഡൈനിങ് ഏരിയ യുടെ സൈഡിൽ ആയി നൽകിയിട്ടുണ്ട്. ഡൈനിങ് ഏരിയയുടെ സൈഡിലായി 3 പാളികൾ ഉള്ള ഒരു ജനൽ നൽകിയിട്ടുണ്ട്.

വാഷിംഗ്‌ ഏരിയയുടെ സൈഡിലായി തന്നെ ഒരു കോമൺ ബാത്ത് റൂമും നൽകിയിട്ടുണ്ട്.150*130 സൈസിലാണ് ബാത്ത് റൂമിന് സ്പേസ് നൽകിയിട്ടുള്ളത്. വാഷ് ഏരിയ, ബാത്റൂം എന്നിവിടങ്ങളിൽ ചെറിയ ഒരു ജനൽ നൽകിയിട്ടുണ്ട്.ഡൈനിംഗ് ഏരിയയിൽ നിന്നു തന്നെയാണ് കിച്ചണിലേക്കും പ്രവേശിക്കുന്നത്. 300 സെന്റീമീറ്റർ നീളം 240 സെന്റീമീറ്റർ വീതി എന്ന കണക്കിലാണ് കിച്ചണിന് ഉള്ള സ്ഥലം നൽകിയിട്ടുള്ളത്. ഇവിടെ മൂന്നു പാളികൾ ഉള്ള ഒരു ജനൽ,ഫ്രിഡ്ജ് വെക്കുന്നതിനുള്ള സ്ഥലം, സിങ്ക് ഏരിയ എന്നിവ നൽകിയിട്ടുണ്ട്.

Also Read  മാർബിളും ടൈലും മാറിനിൽക്കും വെറും 390 രൂപയ്ക്ക് നിങ്ങളുടെ ഫ്ലോർ വെട്ടിത്തിളങ്ങും

കിച്ചണിൽ നിന്നും പുറത്തേക്ക് ഇറങ്ങുന്നതിനായി ഒരു ഡോർ നൽകിയിട്ടുണ്ട്. ഫസ്റ്റ് ഫ്ലോറിലോട്ട് പ്രവേശിക്കുകയാണെങ്കിൽ കയറി വരുന്ന ഭാഗത്ത് 140 സെന്റീമീറ്റർ നീളവും 140 സെന്റീമീറ്റർ വീതിയും ആണ് ഉള്ളത്. ഇവിടെ നിന്നും ടെറസിലേക്ക് പ്രവേശിക്കാവുന്ന രീതിയിൽ ഒരു ഡോർ നൽകിയിട്ടുണ്ട്. മുകളിലത്തെ ബെഡ്റൂം 300*280 സൈസിലാണ് നിർമ്മിച്ചിട്ടുള്ളത്. ബാക്കിലും, സൈഡിലും ആയി 3 പാളികളുള്ള രണ്ട് ജനാലകൾ നൽകിയിട്ടുണ്ട്. അറ്റാച്ച്ഡ് ബാത്റൂം സൗകര്യവും ഈ ബെഡ്റൂമിന് നൽകിയിട്ടുണ്ട്.

120 സെന്റീമീറ്റർ നീളം 120 സെന്റീമീറ്റർ വീതി എന്ന കണക്കിലാണ് ബാത്റൂമിന് ഉള്ള സ്ഥലം നൽകിയിട്ടുള്ളത്. സിറ്റൗട്ടിലും മുകളിലെ ഫ്രണ്ട് ഭാഗത്തുമായി വുഡൻ ഡിസൈൻ നൽകിയിട്ടുള്ളത് കൂടുതൽ അട്രാക്ഷൻ നൽകുന്നതാണ്. ഇത്തരത്തിൽ 3 സെന്റ് സ്ഥലത്ത് 3 ബെഡ് റൂമുകൾ ഉള്ള ഒരു ഇരുനില വീടിന് 10 ലക്ഷം രൂപയാണ് ചിലവിടേണ്ടി വരിക. പ്ലാൻ കണ്ടു മനസ്സിലാക്കുന്നതിനായി വീഡിയോ കാണാവുന്നതാണ്. https://youtu.be/_3LwmOczcfo 

 


Spread the love

Leave a Comment