വെറും 10 രൂപയിൽ 70 കിലോ മീറ്റർ യാത്ര ചെയ്യൻ കഴിയുന്ന സ്കൂട്ടർ

Spread the love

പെട്രോളിനും ഡീസലിനും ദിനംപ്രതി വില വർദ്ധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ ഇലക്ട്രിക് ബൈക്കുകളോട് ഉള്ള പ്രിയം ആൾക്കാർക്കിടയിൽ കൂടിവരികയാണ്.കുറഞ്ഞ ചിലവിൽ മെയിൻടൈൻ ചെയ്യാമെന്നതും സാധാരണ ബൈക്കുകളെ അപേക്ഷിച്ച് എളുപ്പത്തിൽ ഉപയോഗിക്കാം എന്നതും ഇലക്ട്രിക് സ്കൂട്ടർ ഉപയോഗിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ ആണ്. അത്തരത്തിൽ ROMAI എന്ന ബ്രാൻഡിൽ പുറത്തിറക്കുന്ന ഇലക്ട്രിക് സ്കൂട്ടറിന്റെ പ്രത്യേകതകൾ എന്തെല്ലാം ആണെന്ന് ഇന്നത്തെ വിഡിയോയിൽ നോക്കാം .

സ്കൂട്ടറിൻറെ ബോഡി കണ്ടാൽ ഒരിക്കലും ഇലക്ട്രിക് സ്കൂട്ടർ ആണെന്ന് മനസ്സിലാകാത്ത രീതിയിൽ ആണ് സ്കൂട്ടർ ഡിസൈൻ ചെയ്തിട്ടുള്ളത്.പെട്രോൾ വണ്ടികളുടെ അതെ രീതിയിലാണ് ഈ സ്കൂട്ടറും രൂപകൽപ്പന ചെയ്തിട്ടുള്ളത്.എല്ലാവിധ പുതിയ ടെക്നോളജികളും ഉപയോഗിച്ചുകൊണ്ടാണ് ബൈക്ക് നിർമിച്ചിട്ടുള്ളത് എന്നതു കൊണ്ടുതന്നെ മൊബൈൽ ചാർജ് ചെയ്യുന്നതിനുള്ള ഒരു പോർട്ട്, ബ്ലൂടൂത്ത് കണക്ടിവിറ്റി എന്നീ ഫീച്ചറുകളുംഉൾപ്പെടു ത്തിയിട്ടുണ്ട്.

Also Read  വെറും 45,000 രൂപ മുതൽ നല്ല കണ്ടിഷനുള്ള ഫാമിലി കാറുകൾ | വീഡിയോ കാണാം

ബ്ലൂടൂത്ത് കണക്ടിവിറ്റി ഉണ്ട് എന്നുള്ളതുകൊണ്ട് തന്നെ വണ്ടി ഓടിച്ചു കൊണ്ടിരിക്കുമ്പോൾ പാട്ടു കേൾക്കുന്നതിനും,കോൾ അറ്റൻഡ് ചെയ്യുന്നതിനും ബ്ലൂടൂത്ത് ഫെസിലിറ്റി ഉപയോഗപ്പെടുത്താവുന്നതാണ്.ഡിജിറ്റൽ മീറ്റർ വഴി ഓടിയ ദൂരം, മൈലേജ്, ബാറ്ററി ബാക്കപ്പ് എന്നീ വിവരങ്ങളും മനസ്സിലാക്കാവുന്നതാണ്.കൂടാതെ വണ്ടി ഉപയോഗിക്കാൻ പ്രയാസമുള്ളവർക്ക് റിവേഴ്സ് ഫെസിലിറ്റീയും ഉപയോഗപ്പെടുത്താവുന്നതാണ്.

ഫൈബർ കൊണ്ടാണ് മിക്ക പാർട്ടുകളും നിർമ്മിച്ചിട്ടുള്ളത് എന്നതുകൊണ്ടും ടയർ ട്യൂബ് ലെസ് ആണ് എന്നതും മറ്റ് എടുത്തു പറയേണ്ട പ്രത്യേകതകളാണ്.250 വാൾട് BLDC മോട്ടോർ ഉപയോഗിച്ചുകൊണ്ടാണ് സ്കൂട്ടർ പ്രവർത്തിക്കുന്നത്.ലെഡ് ആസിഡ്,ലീഥിയം എന്നീ രണ്ട് രീതിയിലും ബാറ്ററികൾ പ്രൊവൈഡ് ചെയ്യുന്നുണ്ട്. സീറ്റിനടിയിൽ ആയാണ് ബാറ്ററി വെക്കാൻ ഉള്ള സ്ഥലം നൽകിയിട്ടുള്ളത്.60 വാൾട് ബാറ്ററി ആണ് കമ്പനി പ്രൊവൈഡ് ചെയ്യുന്നത് എങ്കിലും നിങ്ങളുടെ ഇഷ്ടാനുസരണം 24AH,28AH ഇങ്ങനെ വ്യത്യസ്ത വേറിയാന്റ്കളിൽ ബാറ്ററി കമ്പനിയിൽ നിന്നും സെലക്ട് ചെയ്യാവുന്നതാണ്.

Also Read  തേയ്‌മാനം വന്ന ടയറുകൾ വെറും രണ്ട് മിനുട്ട് കൊണ്ട് പുതു പുത്തൻ ടയർ ആക്കാം

തിരഞ്ഞെടുക്കുന്നത് ലീദിയം ആയെൻ ബാറ്ററികളാണ് എങ്കിൽ നാല് ബാറ്ററികളാണ് ഉപയോഗിക്കേണ്ടി വരിക.ലൈസൻസ്, പൊലൂഷൻ ചെക്കിങ്,ടാക്സ് എന്നിങ്ങിനെ സാധാരണ ഒരു ബൈക്കിന് ആവശ്യമായിട്ടുള്ള യാതൊരുവിധ രേഖകളും ഇലക്ട്രിക്കൽ സ്കൂട്ടർ ഉപയോഗിക്കുന്നതിന് ആവശ്യമില്ല എന്നതും സാധാരണക്കാർക്കിടയിൽ ഇത്തരം ബൈക്കുകളോട് ഉള്ള പ്രിയം വർദ്ധിപ്പിക്കുന്നു. എന്നുമാത്രമല്ല ഒരു കിലോമീറ്റർ ഓടുന്നതിനുവേണ്ടി 10 പൈസ ചിലവ് മാത്രമാണ് ആകെ വരുന്നുള്ളൂ.ചാർജ് ആകുന്നതിന് രണ്ട് യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിക്കേണ്ടി വരിക.

ആറുമുതൽ എട്ടു മണിക്കൂർ എടുത്തു കൊണ്ടാണ് ഒരു ബാറ്ററി ചാർജ് ചെയ്യേണ്ടി വരിക. ഇങ്ങിനെ ചാർജ് ചെയ്തു കഴിഞ്ഞാൽ ഏകദേശം 70 കിലോമീറ്റർ ദൂരം വരെ ഈ ചാർജ് ഉപയോഗിച്ച് വണ്ടി ഓടുന്നതാണ്.അതായത് 5 രൂപ മുതൽ 10 രൂപ വരെ മാത്രമാണ് 70 കിലോമീറ്റർ ഓടുന്നതിനുള്ള ചാർജ് ആയി വരുന്നത്.രണ്ടുവർഷത്തെ മോട്ടോർ കൺട്രോളർ വാറണ്ടിയും ഒരുവർഷത്തെ ബാറ്ററി വാറന്റിയും ലഭിക്കുന്നു എന്നതും മറ്റൊരു പ്രത്യേകതയാണ്. യാതൊരു തരത്തിലുള്ള പൊലൂഷൻ ഉണ്ടാക്കുന്നില്ല എന്നതും ഒരു പ്രത്യേകതയായി എടുത്തുപറയേണ്ടതുണ്ട്.

Also Read  കാറുകളുടെ ടൂൾസുകൾ പകുതി വിലയിൽ ലഭിക്കുന്ന സ്ഥലം

ഏതൊരാൾക്കും വളരെ എളുപ്പത്തിൽ കൈകാര്യം ചെയ്യാവുന്ന ROMAI ഇലക്ട്രിക് സ്കൂട്ടർ സ്വന്തമാക്കുന്നതിന് കോട്ടയം കുറിച്ചിയിലുള്ള VCARE മോട്ടോർസ് എന്ന സ്ഥാപനവുമായി ബന്ധപ്പെടാവുന്നതാണ്.ROMAI ഇലക്ട്രിക് സ്കൂട്ടറിനെ പറ്റി കൂടുതലറിയാൻ താഴെ നൽകിയിട്ടുള്ള വീഡിയോ കാണാവുന്നതാണ്.


Spread the love

Leave a Comment