വീട് പെയിന്റ് ചെയ്യാൻ എത്ര ലിറ്റർ പെയിന്റ് വേണം എന്ന് എങ്ങനെ മുൻകൂട്ടി കണക്കുകൂട്ടാം

Spread the love

സാധാരണയായി വീട് പെയിന്റ് ചെയ്യുന്നതിന് പെയിന്റ് പണിക്കാരെ ഏൽപ്പിക്കുകയാണെങ്കിൽ അവർ വീട്ടിൽ വന്ന് ആവശ്യമായ സ്ഥലങ്ങളുടെ അളവെടുത്ത് പോവുകയും അതനുസരിച്ച് പെയിന്റ് വാങ്ങുകയും ആണ് ചെയ്യുന്നത്, എന്നാൽ ഇങ്ങനെ ചെയ്യുമ്പോൾ സംഭവിക്കുന്നത് അവർ പറയുന്ന അളവിൽ നമ്മൾ പെയിന്റ് വാങ്ങി കൊടുക്കുകയും, എന്നാൽ അവർ അത് കൃത്യമായി ആണോ പറയുന്നത് എന്ന് നമ്മൾ അറിയാത്ത അവസ്ഥയുമാണ്.ചിലപ്പോഴെങ്കിലും അവർ പറയുന്നതിനനുസരിച്ച് നമ്മൾ പണം നൽകുകയും എന്നാൽ അത് കൃത്യം അല്ലാത്തതുകൊണ്ട് തന്നെ ഒരുപാട് പണം നഷ്ടപ്പെടുന്നതിനും കാരണമായേക്കാം.
എന്നാനാലിനി നിങ്ങൾക്കുതന്നെ നിങ്ങളുടെ വീടിന്റെ പെയിന്റ് അടിക്കേണ്ട ഭാഗത്തെ അളവ് കണ്ടെത്തി എത്ര പെയിന്റ് ആണ് ആവശ്യമായിട്ടുള്ളത് എന്നത് കാൽക്കുലേറ്റ് ചെയ്യാവുന്നതാണ്. എങ്ങനെയാണ് ചെയ്യുന്നത് എന്ന് നോക്കാം.

ഒരു ഉദാഹരണത്തിന് 3 മീറ്റർ നീളം, 5 മീറ്റർ വീതി വലിപ്പമുള്ള ഒരു വാൾ, അതിനകത്ത് 1.5 മീറ്റർ നീളം, 2 മീറ്റർ വീതി വലിപ്പമുള്ള ഒരു ജനൽ എന്ന രീതിയിൽ എടുക്കുകയാണെങ്കിൽ ഇതിൽ വിൻഡോ വരുന്ന ഭാഗം പെയിന്റ് ചെയ്യേണ്ട ആവശ്യമില്ല. ബാക്കി വരുന്ന ഭാഗത്തിന്റെ അളവ് മാത്രമാണ് കാണേണ്ടത്. അതിനായി ചുമരിന്റെ മുഴുവൻ ഏരിയ കണ്ടെത്തി, അതിൽ നിന്നും ജനൽ വരുന്ന ഭാഗത്തിന്റെ ഏരിയ കുറയ്ക്കുകയാണ് വേണ്ടത് . മുഴുവൻ ചുമരിന്റെ ഏരിയ കാണുന്നതിനായി A=5*3=15m2 എന്ന് ലഭിക്കുന്നതാണ്. അടുത്തതായി ജനലിന്റെ ഏരിയ കണ്ടെത്തുന്നതിനായി

Also Read  കേരളത്തിൽ എവിടെയും 8 ലക്ഷം രൂപയ്ക്ക് മനോഹരമായ വീട്

W. A=1.5*2=3 m2 ആണ് ലഭിക്കുക. ഇത് ആകെ ചുമരിന്റെ ഏരിയയിൽ നിന്നും കുറയ്ക്കണം.

15-3=12 m2 എന്ന് ലഭിക്കുന്നതാണ്. ഇത്രയും ഭാഗത്താണ് പെയിന്റ് അടിക്കേണ്ടത് ആയി വരുന്നത്.

ഒരു ലിറ്റർ പെയിന്റ് ഉപയോഗിച്ച് എത്ര ഏരിയയാണ് പെയിന്റ് ചെയ്യാൻ സാധിക്കുക എന്നുള്ളതിനെ ആണ് സ്പ്രെഡ് റേറ്റ് എന്ന് പറയുന്നത്. ഓരോ പെയിന്റിനു ഒപ്പവും ഡാറ്റാ ഷീറ്റ് ലഭിക്കുന്നതാണ്. ഇതനുസരിച്ചാണ് സ്പ്രെഡ് റേറ്റ് കണക്കാക്കുന്നത്. ഇത്തരത്തിൽ സ്പ്രെഡ് റേറ്റ് ലഭിക്കുകയാണെങ്കിൽ നിങ്ങൾക്ക് തന്നെ വീട്ടിൽ നിന്നും ആവശ്യമായ പെയിന്റ് അളവ് കാൽക്കുലേറ്റ് ചെയ്തു കൊണ്ടു പോകാവുന്നതാണ്.

Also Read  ഇനി വീട് തേക്കാൻ സിമന്റും മണലും വേണ്ട സമയവും പണവും ലാഭിക്കാം

ഗൂഗിൾ ഉപയോഗിച്ച് നിങ്ങൾക്ക് വ്യത്യസ്ത ബ്രാൻഡിന്റെ സ്പ്രെഡ് റേറ്റ് ലഭിക്കുന്നതാണ്.ഉദാഹരണത്തിന് സ്പ്റെഡ് റൈറ്റ് ഓഫ് എമൽഷൻ എന്ന് അടിച്ചു കൊടുത്താൽ ഏകദേശം 10 സ്ക്വയർ മീറ്റർ എന്ന് ലഭിക്കുന്നതാണ്.അതായത് ഒരു ലിറ്റർ പെയിന്റ് ഉപയോഗിച്ച് 10 സ്ക്വയർ മീറ്റർ ചെയ്യാമെന്നാണ് മനസ്സിലാക്കാവുന്നത്.

ടെക്നിക്കൽ ഡാറ്റ ഷീറ്റ് വേണമെങ്കിലും ഗൂഗിളിൽ അടിച്ചു എടുക്കാവുന്നതാണ്. 8 മുതൽ 10.7 സ്ക്വയർ മീറ്റർ വരെയാണ് തിന്നർ ഉൾപ്പെടെ നിങ്ങൾക്ക് ആവശ്യമായി വരിക. എന്നാൽ വ്യത്യസ്ത ചുമരുകൾക്ക് അനുസരിച്ച് സ്പ്രെഡ് റേറ്റ് വ്യത്യാസം വരുന്നതാണ്. പ്രൈമർ അടിച്ച ഒരു ചുമർ ആണ് എങ്കിൽ അവിടെ കുറച്ചു പെയിന്റ്, അല്ലാത്ത ഒരു ചുമരിൽ അബ്സോർബ് കൂടുതലായതുകൊണ്ട് തന്നെ കൂടുതൽ പെയിന്റ് ആവശ്യമായി വരുന്നതാണ്. അതുപോലെ രണ്ടു മുതൽ മൂന്ന് കോട്ട് അടിക്കുന്ന ചുമരുകളിൽ സ്‌പ്രെഡ്‌ റേറ്റ് കുറവായിരിക്കും.

Also Read  വെറും 7 ലക്ഷം രൂപയ്ക്ക് സ്വപ്ന ഭവനം അതും ഇത്രെയും ഭംഗിയിൽ

എന്നാൽ പരുക്കനായ ചുമരുകൾക്ക് സ്പ്രെഡ് റേറ്റ് കൂടുതലായിരിക്കും. അതുകൊണ്ട് തന്നെ സ്‌പ്രെഡ്‌ റേറ്റ് മാക്സിമം അളവ് എടുക്കുന്നതാണ് നല്ലത്. 12 സ്ക്വയർ മീറ്റർ ഏരിയ, സ്പ്രെഡ് റേറ്റ് ഒരു ലിറ്റർ ചെയ്യുന്നതിന് 8 എന്നിങ്ങനെ എടുക്കുകയാണെങ്കിൽ ഒരു സ്ക്വയർ മീറ്റർ ചെയ്യുന്നതിന് ആവശ്യമായ പെയിന്റ് കാൽക്കുലേറ്റ് ചെയ്യുന്നതിനായി 1/8=0.125 എന്ന ലഭിക്കുന്നതാണ്.

മുഴുവൻ ചുമരും ചെയ്യുന്നതിന് ആവശ്യമായ പെയിന്റ് കാൽക്കുലേറ്റ് ചെയ്യുന്നതിനായി 12*0.125=1.5 ലിറ്റർ എന്ന് ലഭിക്കുന്നതാണ്. ഇതെ രീതിയിൽ രണ്ട് കോട്ട് പെയിന്റ് അടിക്കണമെങ്കിൽ ആവശ്യമായിവരുന്ന പെയിന്റിന്റെ അളവ് 3 ലിറ്റർ ആണ്. നിങ്ങൾക്ക് ആവശ്യമായ പ്രൈമറിന്റെ അളവും കാൽക്കുലേറ്റ് ചെയ്യാവുന്നതാണ്. അതിനായി പ്രൈമറിന്റെ സ്പ്രെഡ് റേറ്റ് മാത്രം മാറ്റിയാൽ മതിയാകും. ഇതേ രീതിയിൽ നിങ്ങൾക്ക് വീടിന് ആവശ്യമായ പെയിന്റ് അളവ് കണ്ടെത്താവുന്നതാണ് കൂടുതൽ അറിയാനായി വീഡിയോ കാണാവുന്നതാണ്.


Spread the love

Leave a Comment