വീട്ടിൽ ഗ്യാസ് ഉപയോഗിക്കുന്നവർ ഇത് തീർച്ചയായും ശ്രദ്ധിക്കണം അപകടം ഒഴിവാക്കാം

Spread the love

നമ്മൾ എല്ലാവരും വീടുകളിൽ ഗ്യാസ് സിലിണ്ടർ ഉപയോഗിക്കുന്നവർ ആയിരിക്കും. എന്നാൽ പല വീട്ടമ്മമാർക്കും ഗ്യാസ് സിലിണ്ടറിൽ എഴുതിയിരിക്കുന്ന നമ്പറുകൾ എന്താണെന്ന് അറിയാറില്ല. എല്ലാ നമ്പറുകളും അറിയില്ല എങ്കിലും സിലിണ്ടറിനു മുകളിൽ എഴുതിയിരിക്കുന്ന ചില നാമ്പറുകൾ തീർച്ചയായും അറിഞ്ഞിരിക്കണം. അത്തരത്തിൽ ഗ്യാസ് സിലിണ്ടറിന് മുകളിൽ എഴുതിയിരിക്കുന്ന ചില നമ്പറുകളുടെ പ്രത്യേകത എന്താണ് എന്നാണ് ഇന്ന് നമ്മൾ പരിചയപ്പെടുന്നത്.

സാധാരണയായി ഗ്യാസ് സിലിണ്ടറുകളുടെ സൈഡ് വശത്തായി മഞ്ഞനിറത്തിൽ ഒരു നമ്പർ എഴുതി കാണാറുണ്ട്.സാധാരണയായി A, B, C, D എന്നീ ഏതെങ്കിലും ആൽഫബെറ്റിൽ തുടങ്ങി അതിനോടൊപ്പം മറ്റു ഡിജിറ്റുകൾ ചേർന്നായിരിക്കും ഇത്തരം നമ്പറുകൾ കാണുക.അടുപ്പുകൾ എല്ലാം കൂടുതലായി ഉപയോഗിക്കുന്ന വീടുകളിലെല്ലാം ഗ്യാസ് സിലിണ്ടറുകളുടെ ഉപയോഗം വളരെ കുറവായിരിക്കും. ഇത്തരം ഒരു സാഹചര്യത്തിൽ മുകളിൽ പറഞ്ഞ നമ്പറിന് വളരെയധികം പ്രാധാന്യമുണ്ട്.

Also Read  വീട്ടിലേക്ക് ആവശ്യമുള്ള എല്ലാ ബ്രാൻഡഡ് ഗൃഹോപകരണങ്ങളും പകുതി വിലയിൽ ലഭിക്കുന്ന ഷോപ്പ് | വീഡിയോ കാണാം

ഒരു ഗ്യാസ് സിലിണ്ടർ നിറയ്ക്കുന്നത് ഒരു നിശ്ചിത കാലാവധി ഉപയോഗിക്കുന്നതിന് വേണ്ടിയാണ്. അതായത് ആ സിലിണ്ടറിന്റെ എക്സ്പെയറി ഡേറ്റ് ആണ് ഇത്തരത്തിൽ കാണുന്നത്, ഡേറ്റിന് ശേഷം സിലിണ്ടർ ഉപയോഗിക്കുന്നത് വളരെയധികം അപകടകരമാണ്. അതുകൊണ്ട് അതിൽ എഴുതിയിരിക്കുന്ന date നോക്കി കൃത്യമായി നിങ്ങൾ സിലിണ്ടർ ചെക്ക് ചെയ്യേണ്ടതാണ്.

ആദ്യത്തെ മൂന്ന് മാസങ്ങളെ A എന്ന് ആൽഫബെറ്റ് കൊണ്ടും,ഏപ്രിൽ മെയ് ജൂൺ എന്നുള്ള അടുത്ത മൂന്നു മാസങ്ങളെ, B എന്ന് ആൽഫബെറ്റ് കൊണ്ടും, അടുത്തതായി വരുന്ന മൂന്നു മാസങ്ങൾ C എന്ന ആൽഫബെറ്റ് കൊണ്ടും, മറ്റു നാലു മാസങ്ങളെ D എന്ന ആൽഫബെറ്റ് കൊണ്ടും ആണ് സൂചിപ്പിക്കുന്നത്.അടുത്തതായി കാണുന്ന രണ്ട് നമ്പർ ഉദാഹരണത്തിന് 21 എന്നാണെങ്കിൽ അത് 2021 ആണ് ഉദ്ദേശിക്കുന്നത്. അപ്പോൾ ഏതു മാസം,ഏതു വർഷം വരെയാണ് ഓരോ സിലിണ്ടറിനും കാലാവധി എന്ന് സിലിണ്ടറുകളിൽ നോക്കി മനസ്സിലാക്കുക.ഇതിലൂടെ
വലിയ അപകടങ്ങൾ ഒഴിവാക്കുക.  ഈ ഒരു ഇൻഫർമേഷൻ പൊതു സമൂഹത്തിന്റെ അറിവിലേക്കായി ഷെയർ ചെയ്യുക …

Also Read  സ്വർണം വിൽക്കുന്നവർ ഈ നികുതി നിയമങ്ങൾ അറിഞ്ഞിരിക്കണം

Spread the love

Leave a Comment