വീട്ടമ്മമാർക്ക് കെഎസ്എഫ്ഇ സഹകരണത്തോടെ സ്മാർട്ട് കിച്ചൻ പദ്ധതി

Spread the love

സംസ്ഥാനത്ത് നിലവിലുള്ള സർക്കാർ തുടർ ഭരണം നേടിയതോടെ സാധാരണക്കാരുടെ ഉന്നമനത്തിനുവേണ്ടി നിരവധി പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളത്. ഇത്തരത്തിൽ വീട്ടിലെ സ്ത്രീകളുടെ പണി ലഘൂകരിക്കുന്നതിനായി എല്ലാ വീടുകളിലേക്കും ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ, മിക്സി എന്നിങ്ങനെയുള്ള ഉപകരണങ്ങൾ നൽകുന്നതിനെ പറ്റി സർക്കാർ ഒരു ഒരു പ്രഖ്യാപനം നടത്തിയിരുന്നു. എന്തെല്ലാമാണ് ഈയൊരു പ്രത്യേക പദ്ധതി പ്രകാരം ലഭിക്കുന്ന ആനുകൂല്യങ്ങൾ എന്നും, ആർക്കെല്ലാം ഈയൊരു ആനുകൂല്യത്തിന്റെ പ്രയോജനം ഉപകാരപ്പെടുത്താൻ സാധിക്കുമെന്നും പരിശോധിക്കാം.

‘ സ്മാർട്ട് കിച്ചൻ’ എന്ന് പേര് നൽകിയിട്ടുള്ള ഈ ഒരു പദ്ധതിപ്രകാരം വീട്ടമ്മമാരുടെ ജോലികളുടെ ഭാരം കുറയ്ക്കുന്നതിനായി വാഷിംഗ് മെഷീൻ, ഫ്രിഡ്ജ്, മിക്സി പോലുള്ള ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിനായി സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇത്തരമൊരു പദ്ധതി ആവിഷ്കരിക്കുന്നത് വഴി വീട്ടമ്മമാർക്ക് ജോലിഭാരം കുറയുകയും അതുവഴി വലിയ ഒരു ആശ്വാസം ലഭിക്കുകയും ചെയ്യും എന്നാണ് പ്രതീക്ഷിക്കുന്നത്.

Also Read  5 ലക്ഷം രൂപ ലോൺ - 2021 സെപ്റ്റംബർ വരെ അപേക്ഷിക്കാം

ഇത്തരത്തിൽ ലഭിക്കുന്ന വീട്ട് ഉപകരണങ്ങളുടെ വില വിവിധ വർഷങ്ങളായി തിരിച്ചടച്ചാൽ മതിയാകും. പദ്ധതിയുടെ ഭാഗമായി വ്യത്യസ്ത പാക്കേജുകൾ പുറത്തിറക്കി ആയിരിക്കും സാധനങ്ങൾ വീടുകളിൽ എത്തിക്കുക.

പലിശ 3 ആയി തരംതിരിക്കുകയും ഇതിൽ മൂന്നിൽ ഒരു ഭാഗം മാത്രം വാങ്ങുന്നയാൾ നൽകേണ്ടതും, മൂന്നിൽ രണ്ടു ഭാഗം തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ നൽകുന്നതും ആയിരിക്കും.

സ്ത്രീകളെ ഉദ്ദേശിച്ചുള്ള ഒരു പദ്ധതി ആയതുകൊണ്ടുതന്നെ കുടുംബശ്രീ വഴിയാണ് ഉപകരണങ്ങൾ വാങ്ങുന്നതെങ്കിൽ ഇതിനായി ഈട് ഒന്നും നൽകേണ്ടതില്ല.KSFE ചിട്ടികൾ വഴിയായിരിക്കും പദ്ധതി നടപ്പിലാക്കുക. പദ്ധതിക്ക് പൂർണ്ണ പിന്തുണ കെഎസ്എഫ്ഇ അറിയിച്ചിട്ടുണ്ട്.

Also Read  സംരംഭങ്ങൾ തുടങ്ങാൻ കേരളം വ്യവസായ വകുപ്പ് പുതിയ പദ്ധതി

മുൻകാലങ്ങളിൽ കെഎസ്എഫ്ഇ കുടുംബശ്രീയുമായി സഹകരിച്ച് സർക്കാറിനു കീഴിൽ വിദ്യാർത്ഥികളുടെ പഠന ആവശ്യങ്ങൾക്കായി ലാപ്ടോപ്പ് നൽകിയിരുന്നു. ഇതേ രീതിയിൽ തന്നെയായിരിക്കും ഇത്തരം ഒരു പദ്ധതിയും രൂപീകരിക്കുക. ഇത്തരമൊരു പദ്ധതിയിൽ നൽകുന്ന ഉപകരണങ്ങൾ ഏത് കമ്പനികളുടെ ആയിരിക്കുമെന്നും ഓരോ മാസം എത്ര തുക തിരിച്ചടവ് നൽകേണ്ടിവരും എന്നതിനെ പറ്റിയുമുള്ള കൂടുതൽ വിശദാംശങ്ങൾ അറിയുന്നതെ ഉള്ളൂ.

കോവിഡ് ബാധിച്ച് പ്രതിസന്ധിയിലായ കുടുംബങ്ങളുടെ സാമ്പത്തിക സഹായത്തിനായി കെഎസ്എഫ്ഇ ഒരു സ്വർണ്ണപ്പണയ വായ്പയ്ക്ക് തുടക്കം കുറച്ചിരിക്കുന്നു. ‘സൗഖ്യ സ്വർണ്ണപ്പണയ ‘വായ്പ എന്ന പേരു നൽകിയിട്ടുള്ള ഈയൊരു പദ്ധതി അനുസരിച്ച് 2021 മാർച്ച് ഒന്നിനു ശേഷം കോവിഡ് മുക്തരായ കുടുംബങ്ങളിലെ അംഗങ്ങൾക്ക്, 5 ശതമാനം പലിശയിൽ 1,00,000 രൂപ വായ്പയായി ലഭിക്കുന്നതാണ്.

Also Read  കേന്ദ്ര സഹായം 2000 അക്കൗണ്ടിലെത്തി.കിസാൻ സമ്മാൻ നിധി തുക

കോവിഡ് ബാധിച്ച വ്യക്തികളുടെ പേര് ഉൾപ്പെടുന്ന റേഷൻ കാർഡ്, അതിൽ ഉൾപ്പെട്ട മറ്റ് പ്രായപൂർത്തിയായ വ്യക്തികൾ എന്നിവർക്കാണ് ലോണിനായി അപേക്ഷ നൽകാൻ സാധിക്കുക. വായ്പ തിരിച്ചടവ് കാലാവധി 6 മാസമാണ്. ഈ ഒരു കാലയളവിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്കും വായ്പ സഹായത്തിനായി അപേക്ഷ നൽകാവുന്നതാണ്.

കോവിഡ് ബാധിച്ച് നിരവധി കുടുംബങ്ങളാണ് സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. തീർച്ചയായും സൗഖ്യ സ്വർണ്ണപണയവായ്പ പദ്ധതി യുടെ ആനുകൂല്യങ്ങൾ ഇത്തരക്കാർക്ക് ഉപകാരപ്പെടുന്ന താണ്.


Spread the love

1 thought on “വീട്ടമ്മമാർക്ക് കെഎസ്എഫ്ഇ സഹകരണത്തോടെ സ്മാർട്ട് കിച്ചൻ പദ്ധതി”

Leave a Comment