വീടിന്റെ ചുമര് ടെക്സ്ചർ ഡിസൈൻ ചെയ്യാൻ പഠിക്കാം

Spread the love

നമ്മളെല്ലാവരും പുതിയതായി വീടുവെച്ച് കഴിയുമ്പോൾ പുട്ടിയിട്ട് പെയിന്റ് അടിക്കാറുണ്ട്. എന്നാൽ ഇത്തരത്തിൽ പുട്ടിയിൽ തന്നെ ഒരുപാട് വൈവിധ്യങ്ങൾ ചെയ്യാൻ സാധിച്ചാലോ. എങ്ങനെയാണ് റസ്റ്റ്പുട്ടി ഉപയോഗിച്ച്  വാൾ ഡിസൈൻ  ചെയ്യുന്നത് എന്ന് കൂടുതൽ അറിയാൻ താഴെ നൽകിയിട്ടുള്ള വീഡിയോ കാണുകയോ , ഈ ലേഖനം തുടർന്ന് വായിക്കുകയോ ചെയ്യാം .

പുട്ടിയിൽ പല കളറുകൾ ഉപയോഗിച്ച് വ്യത്യസ്തമായ ഡിസൈനുകൾ എങ്ങിനെ ചെയ്യാം എന്നാണ് ഇന്നു നമ്മൾ അറിയാൻ പോകുന്നത്. ഇത്തരത്തിലുള്ള പുട്ടി വാൾ ഡിസൈനുകൾ വീടിന്റെ ഇന്റീരിയർ കൂടുതൽ ഭംഗി ആക്കുന്നതിന് സഹായിക്കുന്നു.

എങ്ങിനെയാണ് പുട്ടിയിൽ ഭംഗിയുള്ള ഡിസൈനുകൾ നിർമ്മിക്കാൻ സാധിക്കുന്നത്?

പുട്ടി ഇടാത്ത ചുമരുകളിൽ ആണ് ഇത്തരത്തിൽ പല തരത്തിലുള്ള ഡിസൈനുകൾ ചെയ്തെടുക്കാൻ ആവുന്നത്. ആദ്യമായി മുക്കാൽ ഇഞ്ച് വലിപ്പമുള്ള ഒരു ടേപ്പ് ഉപയോഗിച്ച് ചെയ്യാനുദ്ദേശിക്കുന്ന ഡിസൈനിന് ചുറ്റും ഒട്ടിച്ചു കൊടുക്കുക.

Also Read  വീട് പണിക്ക് ആവശ്യമായ എല്ലാ ഹാർഡ്‌വെയർ മെറ്റിരിയൽ പകുതി വിലക്ക് ലഭിക്കുന്ന സ്ഥലം

അതിനുശേഷം റസ്റ്റിക് പുട്ടി ഉപയോഗിച്ച് ഇത്തരത്തിൽ ചെയ്യാനുദ്ദേശിക്കുന്ന ഭാഗം അടിച്ചു കൊടുക്കുക.എന്നാൽ റസ്ടിക്ക് പുട്ടി എല്ലാ ഷോപ്പുകളിലും എല്ലാ സ്ഥലങ്ങളിലും ലഭിക്കണമെന്നില്ല, എന്നിരുന്നാൽ കൂടി ഇത് ഉപയോഗിച്ച് ചെയ്യുന്ന ഡിസൈനുകൾ ക്ക് ഒരു പ്രത്യേക ഭംഗി തന്നെ ലഭിക്കുന്നതാണ്.

ശേഷം കൈ ഉപയോഗിച്ച് റസ്റ്റ് പുട്ടി പതുക്കെ പഞ്ച് ചെയ്തു കൊടുക്കുക.ഇങ്ങനെ ചെയ്യുമ്പോൾ അതിൽ ബബിൾസ് ഉണ്ടാവാതിരിക്കാൻ ശ്രദ്ധിക്കുക.ഇത്തരത്തിൽ ബബ്ബ്ൾസ് രൂപപ്പെടുകയാണ് എങ്കിൽ നിങ്ങൾ ചെയ്യാനുദ്ദേശിക്കുന്ന ഡിസൈൻ എന്താണോ അത് ചെയ്യാൻ സാധിക്കാത്ത അവസ്ഥ വരും.

Also Read  പഴയ ഫ്ലോറിൽ ഇനി സ്വന്തമായി ടൈൽ ഒട്ടിക്കാം പുതിയ ടെക്നോളജി | വീഡിയോ കാണാം

അതിനുശേഷം ഒരു തേപ്പ് ഉപകരണം വെച്ച് എല്ലാ ഭാഗങ്ങളിലേക്കും ഒരേ രീതിയിൽ ആവുന്ന രീതിയിൽ അത് സെറ്റ് ചെയ്തു കൊടുക്കുക.ഇനി ഇത് സെറ്റ് ആകുന്നതിനു മുൻപ് തന്നെ നിങ്ങൾ ചെയ്യാൻ ഉദ്ദേശിക്കുന്ന ഭാഗത്ത് ഒട്ടിച്ചു വച്ചിരിക്കുന്ന ആ ടേപ്പ് എടുത്തു മാറ്റുക.

അതിനുശേഷം നിങ്ങൾ അടിക്കാൻ ഉദ്ദേശിക്കുന്ന പെയിന്റ് ഏതാണോ അത് ചുമരിന് മുകളിലായി അടിച്ചു കൊടുക്കുക.ഇപ്പോൾ അടിച്ചു കൊടുത്തതിന് പുറമേ യായി നിങ്ങൾ അടിക്കാൻ ഉദ്ദേശിക്കുന്ന കളർ ഏതാണോ അത് പാറ്റേൺ രൂപത്തിൽ അടിച്ചു കൊടുക്കാവുന്നതാണ്.

Also Read  വീട് തേക്കാൻ സിമന്റിന്റെ കാലം കഴിഞ്ഞു ഇനി ജിപ്സം പ്ലാസ്റ്ററിങ്

ബ്ലാക്കിനു മുകളിൽ ഗോൾഡൻ അല്ലെങ്കിൽ ബ്രാസ് പോലുള്ള കളറുകൾ കൊടുക്കുമ്പോൾ അത് കൂടുതലായി അട്രാക്റ്റീവ് ലഭിക്കുന്നതായിരിക്കും.ഇത് ഒരു സ്പോഞ്ച് പോലുള്ള പ്രതലം ഉപയോഗിച്ച് വേണം ചെയ്യാൻ.

ആവശ്യമുള്ള ഭാഗങ്ങളിലെല്ലാം ഇത് അപ്ലൈ ചെയ്തു കൊടുക്കുക. പ്രത്യേകമായി വേർതിരിക്കാൻ ഉദ്ദേശിക്കുന്ന ഭാഗങ്ങളിൽ ഏതു കളർ ആണോ കൊടുക്കേണ്ടത് പെയിന്റ് ഉപയോഗിച്ച് ആ ഭാഗവും ഫിൽ ചെയ്യുക.ഇത്തരത്തിൽ ചെയ്യുമ്പോൾ ബോർഡുകൾക്ക് പ്രത്യേകമായ കളറുകൾ കൊടുത്താൽ കൂടുതൽ അട്രാക്റ്റീവ് ആക്കാം.

നിങ്ങൾക്ക് എങ്ങനെയാണ് റസ്റ്റ്പുട്ടി ഉപയോഗിച്ച് ഇത്തരത്തിൽ വാൾ പഞ്ചുകൾ ചെയ്യുന്നത് എന്ന് കൂടുതൽ അറിയാൻ താഴെ നൽകിയിട്ടുള്ള വീഡിയോ കാണാവുന്നതാണ്.


Spread the love

Leave a Comment