പണ്ടു കാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് ഒരു കാർ എങ്കിലും ഇല്ലാത്ത വീടുകൾ നമ്മുടെ നാട്ടിൽ കുറവാണ് എന്ന് തന്നെ പറയാം. കുറഞ്ഞ വിലയ്ക്ക് ഒരു സെക്കൻഡ് ഹാൻഡ് കാർ എങ്കിലും വാങ്ങുക എന്നതാണ് മിക്കവരുടെയും സ്വപ്നം. എന്നാൽ ഇത്തരത്തിൽ നമ്മൾ ആഗ്രഹിച്ച് വാങ്ങുന്ന ഒരു വാഹനം നിരത്തിൽ ഇറങ്ങുമ്പോൾ പലപ്പോഴും സംഭവിക്കുന്ന ഒരു കാര്യമാണ് മറ്റ് വാഹനങ്ങൾ തട്ടിയോ, അതല്ല എങ്കിൽ കല്ലു പോലുള്ള എവിടെയെങ്കിലും തട്ടി യോ മറ്റോ ഉണ്ടാകുന്ന സ്ക്രാച്ച് കൾ. ഇത്തരത്തിൽ ഒരു സ്ക്രാച്ച് ഉണ്ടാകുമ്പോൾ സാധാരണയായി എല്ലാവരും ചെയ്യുന്നത് എത്രയും പെട്ടെന്ന് വാഹനം സർവീസ് സെന്ററിൽ എത്തിച്ച് അത് കളയുക എന്നതാണ്. മിക്ക സർവീസ് സെന്ററുകളും അത്യാവശ്യം നല്ല ഒരു തുക തന്നെ ഇതിനായി ഈടാക്കുകയും ചെയ്യാറുണ്ട്, എന്നാൽ ഇനി ഇത്തരത്തിൽ സ്ക്രാച്ച് കളയാനായി നിങ്ങൾ സർവീസ് സെന്ററിൽ പോയി കഷ്ടപ്പെടേണ്ടതില്ല. ആർക്ക് വേണമെങ്കിലും വളരെ കുറഞ്ഞ സമയത്തിൽ വാഹനങ്ങളിലെ ചെറിയ സ്ക്രാച്ച് കളയുന്നതിനുള്ള ഒരു ടെക്നിക് ആണ് ഇവിടെ പറയുന്നത്.
വാഹനങ്ങൾക്ക് ഉണ്ടാകുന്ന ചെറിയ സ്ക്രാച്ച് കൾ വീട്ടിൽ നിന്നു തന്നെ കളയുന്നതിനായി ഉപയോഗിക്കുന്ന ഒരു വസ്തുവാണ് കോൾഗേറ്റ് ടൂത്ത്പേസ്റ്റ്. ചെറിയ സ്ക്രാച്ച് ഉള്ള ഭാഗത്ത് പേസ്റ്റ് നല്ലപോലെ അപ്ലൈ ചെയ്ത് നൽകുകയാണ് വേണ്ടത്, അതിനുശേഷം ഒരു തുണി യോ മറ്റോ ഉപയോഗിച്ച് കുറച്ച് അമർത്തി തുടക്കുമ്പോൾ അവിടെ പറ്റിയിട്ടുള്ള സ്ക്രാച്ച് മായ്ച്ച് കളയാനായി സാധിക്കുന്നതാണ്. ബംമ്പറിലോ മറ്റോ ചെറിയ സ്ക്രാച്ച് കൾ വന്നു സർവീസ് സെന്ററിൽ കൊണ്ടു പോകുമ്പോൾ അവർ അതിന്റെ മുഴുവൻ ഭാഗവും പെയിന്റ് അടിക്കാൻ ആയി ആവശ്യപ്പെടും, അതിനായി ഏകദേശം ഈടാക്കുന്നത് 2500 രൂപയുടെ അടുത്താണ്. എന്നാൽ വളരെ കുറഞ്ഞ സമയത്തിൽ കുറച്ച് പണം മാത്രം മുടക്കി കൊണ്ട് നമ്മൾ നിത്യോപയോഗ വസ്തുവായി ഉപയോഗിക്കുന്ന കോൾഗേറ്റ് പേസ്റ്റ് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ വാഹനങ്ങളിൽ ഉണ്ടാകുന്ന ചെറിയ സ്ക്രാച്ച് കൾ ഈ രീതിയിൽ കളയാവുന്നതേയുള്ളൂ.
സ്ക്രാച്ച് മാത്രമാണ് ഈ രീതിയിൽ കളയാൻ സാധിക്കുക. കുഴിഞ്ഞു പോയ ഭാഗത്ത് ചെയ്യാൻ സാധിക്കില്ല. ഒരിക്കൽ പേസ്റ്റ് അപ്ലൈ ചെയ്ത് തുടച്ചു കഴിഞ് മുഴുവനായും പോയില്ല എങ്കിൽ ഡ്രൈ ആകാതിരിക്കാൻ വീണ്ടും പേസ്റ്റ് അപ്ലൈ ചെയ്ത് ഇതേ രീതി ഒരിക്കൽ കൂടി ചെയ്യാവുന്നതാണ്. എന്നാൽ അത്യാവശ്യം നല്ല രീതിയിൽ കൈ പ്രസ് ചെയ്തു തുടച്ചാൽ മാത്രമാണ് നല്ല രീതിയിൽ സ്ക്രാച്ച് മുഴുവനായും പോയി വൃത്തിയായി ലഭിക്കുക. നന്നായി തുടച്ച് സ്ക്രാച്ച് മായാൻ തുടങ്ങി കഴിഞ്ഞാൽ കുറച്ച് വെള്ളം ഒഴിച്ച് നനവില്ലാത്ത ഒരു തുണി ഉപയോഗിച്ച് തുടച്ച് വൃത്തിയാക്കുന്നതാണ്. വാഹനത്തിന്റെ പ്ലാസ്റ്റിക് മെറ്റൽ എന്നീ ബോഡികളിൽ സ്ക്രാച്ച് കളയുന്നതിന് തീർച്ചയായും ഉപയോഗപ്പെടുത്താവുന്ന ഒരു ടെക്നിക്കാണ് ഇത് എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. വളരെ കുറഞ്ഞ ചിലവിൽ ഇനി നിങ്ങൾക്ക് തന്നെ വാഹനങ്ങളിലെ ചെറിയ സ്ക്രാച്ച് കൾ ഇത്തരത്തിൽ മായ്ച്ചുകളയാൻ ആവുന്നതാണ്.