നമ്മൾ പലപ്പോഴും നമ്മുടെ ഇരു ചക്ര വാഹനങ്ങൾ മറ്റുള്ളവർക്ക് ഓടിക്കാൻ കൊടുക്കാറുണ്ട്. അത് ചിലപ്പോൾ നമ്മുടെ സുഹൃതാവം, അല്ലെങ്കിൽ നമ്മുടെ കൂടെ ജോലി ചെയ്യുന്നവരിൽ ആരെങ്കിലും ആവാം.
നമ്മളിങ്ങനെ നമ്മുടെ വാഹനം മറ്റുള്ളവരുമായി ഷെയർ ചെയ്യുന്നുണ്ടെങ്കിൽ നിങ്ങൾ ഈ കാര്യം അറിയാതെ പോകരുത്. കൂടുതലായും ബൈക്ക് പോലുള്ള വാഹനങ്ങൾ ആണ് നമ്മൾ മറ്റുള്ളവർക്കായി നൽകാറുള്ളത്.
ഇത്തരത്തിൽ നമ്മുടെ കയ്യിൽ നിന്നും വാഹനം കൊണ്ടുപോയി അയാൾ ഒരു ആക്സിഡൻറ് പെടുകയാണ് എങ്കിൽ സാധാരണഗതിയിൽ അയാൾക്ക് ഇൻഷുറൻസ് കവറേജ് ഉണ്ടായിരിക്കില്ല എന്നുമാത്രമല്ല നമ്മുടെ വാഹനം തട്ടി മറ്റൊരാൾക്ക് അപകടം സംഭവിക്കുകയാണെങ്കിൽ ഓടിച്ചു കൊണ്ട് പോകുന്ന ആളാണ് അതിൻറെ ഉത്തരവാദി,ആ പൈസ അയാൾ കയ്യിൽ നിന്ന് കൊടുക്കേണ്ടതായി വരും.
ഇരുചക്ര വാഹനത്തിൻറെ ഇൻഷുറൻസ് ഉൾപ്പെട്ടവർ ആരെല്ലാം ആയിരിക്കും??
സാധാരണയായി ഒരു വീട്ടിലെ വണ്ടിയുടെ ഉടമ ആരാണോ അയാളുടെ ഭാര്യ അല്ലെങ്കിൽ ഭർത്താവിനും മക്കൾക്കും ഇൻഷുറൻസിൽ കവറേജ് ഉണ്ടായിരിക്കും.
എന്നാൽ പുറത്തു നിന്ന് ആർക്കും ഈ കവറേജ് ലഭിക്കുന്നതല്ല. ഇത്തരമൊരു സന്ദർഭത്തിൽ നമുക്ക് നിലവിൽ ഉള്ള ഇൻഷുറൻസിൽ തന്നെ ഒരു ആനുകൂല്യം ലഭ്യമാണ്. അതായത് നിങ്ങളുടെ വണ്ടി ആരെങ്കിലും എടുക്കുകയാണെങ്കിൽ തന്നെ അയാൾക്ക് കൂടി ഇൻഷൂറൻസ് പരിരക്ഷ കിട്ടാൻ നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം ആണ്.
സാധാരണ ഒരു തേഡ് പാർട്ടി വഴിയായിരിക്കും നിങ്ങൾ ഇൻഷുറൻസ് രജിസ്റ്റർ ചെയ്യുന്നത് ഇങ്ങിനെ ഇൻഷുറൻസ് രജിസ്റ്റർ ചെയ്യുമ്പോൾ അതിൽ സ്റ്റാഫ് ഇൻഷുറൻസ് എന്ന ഒരു കോളം ഉണ്ടായിരിക്കും അതുകൂടി നിങ്ങൾ ടിക്ക് ചെയ്ത് 60 രൂപ അതിനായി ചിലവാക്കുക യാണെങ്കിൽ ഇനി നിങ്ങളുടെ ഇരുചക്രവാഹനം ആര് എടുത്തുകൊണ്ടുപോയി ആക്സിഡൻറ് പെട്ടാലും അയാൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതാണ്. അപ്പോൾ ഉറപ്പായും നിങ്ങൾ ഈ ഒരു കവർജ് കൂടെ നിലവിൽ ഉള്ളതിന്റെ കൂടെ add ചെയ്യുക. ഓരോ ജീവനും വിലപ്പെട്ടതാണ്.ഈ ഒരു അറിവ് മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക …