നമ്മളിൽ പലരും വായ്പയെടുത്ത് അത് തിരിച്ചടിക്കാൻ സാധിക്കാതെ കഷ്ടപ്പെടുന്നവർ ആയിരിക്കും. പ്രത്യേകിച്ച് ഈ കൊറോണ പശ്ചാത്തലത്തിൽ വലിയ രീതിയിലുള്ള സാമ്പത്തിക ബാധ്യതയാണ് പലർക്കും സംഭവിച്ചത്. സർക്കാർ പുറത്തിറക്കിയിരിക്കുന്ന പുതിയൊരു പദ്ധതിയാണ് അതിജീവനം. പേരു പോലെ തന്നെ വായ്പ എടുത്ത് തിരിച്ചടയ്ക്കാൻ സാധിക്കാത്തവർക്ക് സർക്കാർ സഹായത്തോടുകൂടി തിരിച്ച് അടയ്ക്കുന്നതിന് വേണ്ടിയുള്ള ഒരു പദ്ധതിയാണ് ആണ് അതിജീവനം.പദ്ധതിയുടെ പ്രത്യേകതകൾ എന്തെല്ലാമാണെന്ന് നോക്കാം.
കേരള വനിതാ കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ചിരിക്കുന്ന ഈ പദ്ധതിയിലൂടെ വായ്പകൾ തിരിച്ചടയ്ക്കാൻ സാധിക്കാത്തവർക്ക് തീർച്ചയായും ഉപയോഗപ്പെടുത്താവുന്നതാണ്. നമുക്കെല്ലാം അറിയാവുന്നതാണ് 2018, 2019 വർഷത്തിൽ വെള്ളപ്പൊക്കവും, 2020 കൊറോണയും കാരണം നിരവധിപേരാണ് കഷ്ടതകൾ അനുഭവിച്ചുകൊണ്ടിരിക്കുന്നത്.
എന്നാൽ സർക്കാരിന്റെ ഭാഗത്തു നിന്ന് ഒരു കൈത്താങ്ങ് എന്നോണം ആണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. പ്രധാനമായും രണ്ടു രീതിയിൽ ഉള്ള സംരംഭകർക്ക് ആണ് പദ്ധതിയുടെ ആനുകൂല്യം പ്രയോജനപ്പെടുന്നത്. 2011 ജനുവരി മാസത്തിൽ തുടങ്ങി ഡിസംബർ 31 വരെ വായ്പയെടുത്തവർക്കും കാലാവധി തീർന്നിട്ടും വായ്പ തിരിച്ചടയ്ക്കാൻ സാധിക്കാതെ ഇരിക്കുന്നവർക്കും, ഇടയ്ക്കുവെച്ച് വായ്പാ തിരിച്ചടവ് മുടങ്ങിയ വർക്കും ആണ് ആനുകൂല്യം പ്രയോജനപ്പെടുത്താവുന്ന ത.രണ്ടാമത്തെ രീതിയിൽ വായ്പാ തിരിച്ചടവ് കാലാവധി അവസാനിക്കാതെ തന്നെ മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുള്ള 100000
രൂപയുടെ താഴെയുള്ള വായ്പകൾക്ക് ആണ് ആനുകൂല്യം പ്രയോജനപ്പെടുത്താനാവുക.
ഈ ഒരു പദ്ധതിയുടെ ആനുകൂല്യം ലഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് കോർപ്പറേഷനിൽ നിന്നുള്ള കത്ത് വാങ്ങി അപേക്ഷ വാങ്ങി പൂരിപ്പിച്ച് ജനുവരി 31നകം ബന്ധപ്പെട്ട മേഖലയിലുള്ള ജില്ലാ ഓഫീസുകളിൽ നൽകാവുന്നതാണ്. പദ്ധതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയുന്നതിന് താഴെ നൽകിയിട്ടുള്ള വെബ്സൈറ്റിൽ സന്ദർശിക്കാവുന്നതാണ്.കൂടാതെ കോർപ്പറേഷന്റെ ഓഫീസുമായും ബന്ധപ്പെടാവുന്നതാണ്. ബന്ധപ്പെടുന്നതിനുള്ള ഫോൺ നമ്പർ താഴെ ചേർക്കുന്നു.
വെബ്സൈറ്റ് : www.kswc. org
Phone :9496015015/9496015006/9496015008