വായ്പകളെടുത്തവർക്ക് വമ്പൻ തിരിച്ചടി നൽകിക്കൊണ്ട് സുപ്രീം കോടതിയുടെ തീരുമാനം

Spread the love

വായ്പകളെടുത്തവർക്ക് വമ്പൻ തിരിച്ചടി നൽകിക്കൊണ്ട് സുപ്രീം കോടതിയുടെ തീരുമാനം : കോവിഡ് പ്രതിസന്ധി മറികടക്കുന്നതിന് ജനങ്ങളെ സഹായിക്കുന്നതിനായി മോറട്ടോറിയം കാലയളവിൽ വായ്പാ പലിശയിൽ പിഴപ്പലിശ ഈടാക്കുകയില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു.

രണ്ട് കോടി വരെയുള്ള വായ്പകൾക്കാണ് ഇളവ് അനുവദിക്കുക എന്നും കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.പിഴപ്പലിശ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയ്ക്ക് കേന്ദ്രസർക്കാർ നൽകിയ സത്യവാങ്മൂലം തൃപ്തികരമല്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാണിച്ചിരിക്കുകയാണ്.

പരാതിക്കാരുടെ ആവശ്യങ്ങൾക്ക് കൃത്യമായി മറുപടി നൽകാൻ കേന്ദ്രസർക്കാറിന് സാധിച്ചിട്ടില്ല എന്നും അതിനാൽ ഒരാഴ്ച്ചയ്ക്കകം അധികസത്യവാങ് മൂലം സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്.റിയൽ എസ്റ്റേറ്റ് വായ്പാ ക്രമീകരണത്തിൽ തീരുമാനമറിയിക്കണെന്നും സുപ്രീം കോടതി ഉത്തരവിട്ടിട്ടുണ്ട്.

Also Read  ബ്രാൻഡഡ് ഒറിജിനൽ ഷൂസ് , ഡ്രസ്സ് പകുതിയിൽ കുറഞ്ഞ വിലയിൽ ലഭിക്കുന്ന സ്ഥലം

വായ്പ തിരിച്ചടവിൽ കൂട്ടുപലിശ എഴുതിത്തള്ളാനുള്ള സർക്കാരിന്റെ തീരുമാനത്തിനോട് പ്രതികരിക്കാൻ റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാർ സമയം ആവശ്യപ്പെട്ടതിനാൽ കേസ് ഒക്ടോബർ 13ലേക്ക് നീട്ടിയിരിക്കുകയാണ്.
ചെറുകിട വ്യവസായങ്ങൾക്കുള്ള വായ്പ, ഭവന വായ്പ,വിദ്യാഭ്യാസ വായ്പ,കെഡിറ്റ് കാർഡ് കുടിശ്ശിക,വാഹന വായ്പ, വ്യക്തിഗത വായ്പ,വീട്ടുസാധനങ്ങൾ വാങ്ങാൻ വേണ്ടിയെടുത്ത വായ്പ എന്നിവയ്ക്ക് ഇളവ് ലഭിക്കും എന്നാണ് അറിയിച്ചിരുന്നത്.

https://youtu.be/0bGjnPUvvlI

ക്രെഡിറ്റ് കാർഡ് കുടിശ്ശികയിലുള്ള പലിശയും ഒഴിവാക്കുമെന്ന് അറിയിച്ചിരുന്നു,എന്നാൽ സത്യവാങ്മൂലത്തിൽ ഇത് സംബന്ധമായ വ്യക്തമായ വിവരങ്ങളില്ല എന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയിരിക്കുന്നത്.രണ്ട് കോടിവരെയുള്ള വായ്പകളുടെ കാര്യത്തിലാണ് സർക്കാർ നിലപാട് അറിയിച്ചിരിക്കുന്നത്. റിയൽ എസ്റ്റേറ്റ് മേഖലകളിലും മറ്റുമുള്ള വായ്പകളുടെ ക്രമീകരണത്തെ പറ്റി സുപ്രീം കോടതി ചോദ്യമുന്നയിച്ചിരുന്നെങ്കിലും സർക്കാർ ഇത് വരെ വ്യക്തമായ ഉത്തരം നൽകിയിട്ടില്ല.

Also Read  പ്രവാസികൾക്ക് 1 ലക്ഷം രൂപ സഹായം വർഷം 550 രൂപ മാത്രം നൽകിയാൽ മതി വിശദമായി അറിയാം

സർക്കാരിന്റെ സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന പല വസ്തുതകളും കണക്കുകളും അടിസ്ഥാനരഹിതമാണെന്ന് റിയാലിറ്റി ഇൻഡസ്ട്രി സംഘടനയായ ക്രഡേയയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ സുപ്രീം കോടതിയിൽ ഉന്നയിച്ചു.വൻകിട വായ്പകൾ പുന:ക്രമീകരിക്കുന്നതിനെ പറ്റി പഠിക്കുന്നതിന് ആർബിഐ നിയോഗിച്ച സമിതി സമർപ്പിച്ച ശുപാർശകൾ അടങ്ങിയ റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്രസർക്കാർ തയ്യാറായില്ല എന്നും കോടതി വിമർശിച്ചു.

റിപ്പോർട്ടിലെ ശുപാർശകൾ നടപ്പിലാക്കുന്നതിന് കേന്ദ്രസർക്കാരും ആർബിഐയും എടുത്തിരിയ്ക്കുന്ന തീരുമാനമെന്തെന്നും സുപ്രീം കോടതി ചോദിച്ചു.റിയൽ എസ്റ്റേറ്റ് ഉൾപ്പെടെയുള്ള മേഖലകൾക്ക് എങ്ങനെയാണ് മോറട്ടോറിയം നൽകുകയെന്ന് സംബന്ധിച്ച വിശദാംശങ്ങൾ നൽകണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
വായ്പയെടുത്തവർക്ക് ഇതൊരു തിരിച്ചടിയായിരിക്കുകയാണെന്നതിൽ സംശയമില്ല.

Also Read  ഇ പാസ്പോർട്ട് : പഴയ പാസ്പോര്ട്ട് മാറി ഇനി പുതിയ പാസ്സ്‌പോർട്ട് വരുന്നു

Spread the love

Leave a Comment