ഇന്ന് വാട്സാപ്പ് ഉപയോഗിക്കാത്തവരായി ആരും തന്നെ ഉണ്ടായിരിക്കുകയില്ല.എല്ലാവരും എല്ലാവിധ കമ്മ്യൂണിക്കേഷന്കളും വാട്സ്ആപ്പ് വഴി നടത്തുന്ന ഈ കാലത്ത് ജോലി ഓഫറുകൾ നൽകിക്കൊണ്ട് ഒരുപാട് തട്ടിപ്പു മെസ്സേജുകൾ ആണ് വാട്സാപ്പ് വഴി പ്രചരിക്കുന്നത്. ഇത്തരത്തിൽ ഒരുപാടുപേർക്ക് പണവും അക്കൗണ്ട് വിവരങ്ങളും നഷ്ടപ്പെട്ടു കൊണ്ട് ഇരിക്കുന്ന ഈ സാഹചര്യത്തിൽ എന്താണ് സൈബർ സെക്യൂരിറ്റിയുടെ പ്രാധാന്യം എന്നാണ് ഇന്ന് നമ്മൾ മനസ്സിലാക്കുന്നത്.
പാർട്ട് ടൈം ജോലികൾ ചെയ്യുന്നതിന് എല്ലാവരും കൂടുതൽ പ്രാധാന്യം നൽകി കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ജോലിയുടെ പേരിൽ വിവിധ വാട്സ്ആപ്പ് ലിങ്കുകൾ ഗ്രൂപ്പുകളിലൂടെ യും മറ്റും ഷെയർ ചെയ്യുകയും ഇത് ക്ലിക്ക് ചെയ്യുന്നതിലൂടെ നിങ്ങളുടെ ഫോണിലെ വിവരങ്ങൾ ചോർത്ത പെടുകയും ചെയ്യുന്നു.
അക്കൗണ്ട് സംബന്ധമായ ഇത്തരം വിവരങ്ങൾ ലഭിക്കുന്നതിലൂടെ വലിയ രീതിയിലുള്ള തട്ടിപ്പുകളാണ് നടക്കുന്നത്. ഇത് പലർക്കും സാമ്പത്തിക നഷ്ടങ്ങളും വരുത്തിവയ്ക്കുന്നു. ഈ ഒരു സാഹചര്യത്തിൽ WhatsApp ന്റെ നിലവിലുള്ള സെക്യൂരിറ്റി ഫീച്ചറുകൾക്കും യാതൊന്നും ചെയ്യാൻ സാധിക്കുന്നില്ല.
അതുകൊണ്ടുതന്നെ സൈബർ തട്ടിപ്പുകൾ നടന്നാൽ ഉടനെ തന്നെ സൈബർ പോലീസ് സ്റ്റേഷനുകളുമായി ബന്ധപ്പെടുക. ഒരു പരിധിവരെ ഇത് നിങ്ങൾക്ക് സഹായകരമാകും. എന്നിരുന്നാൽ കൂടിയും നിങ്ങളുടെ ഫോണിൽ വരുന്ന ഇത്തരം ലിങ്കുകൾ ഒരിക്കലും വിശ്വസിച്ച് ക്ലിക്ക് ചെയ്യാതിരിക്കുക.കൂടുതൽ പേരിലേക്ക് ഷെയർ ചെയ്യുക.