വാട്ട്സാപ്പിലൂടെ എങ്ങനെ പണം അയക്കാം,പണം സ്വീകരിക്കാം? | വീഡിയോ കാണാം

Spread the love

ഇന്ന് കൂടുതൽപേരും പണം കൈമാറ്റം ചെയ്യുന്നത് ഓൺലൈൻ ആപ്പുകളുടെ സഹായത്തോടുകൂടിയാണ്. ഗൂഗിൾ പേ,ആമസോൺ പേ, Paytm എന്നിങ്ങനെ ഒരുപാട് ആപ്പുകൾ നിലവിലുണ്ട്.

എന്നിരുന്നാൽ കൂടി ആളുകൾക്ക് ഏറ്റവും പ്രിയപ്പെട്ട ആപ്പായ വാട്സാപ്പിലൂടെ ഇനി പണം കൈമാറ്റം ചെയ്താലോ?? അതേ വാട്സ്ആപ്പ് അവരുടെ പുതിയ Feature ആയ മണി ട്രാൻസ്ഫർ കൂടി ഉൾപ്പെടുത്തിയിരിക്കുന്നു. എങ്ങനെയാണ് വാട്സ്ആപ്പ് ഉപയോഗിച്ച് പണം കൈമാറ്റം ചെയ്യുന്നത് എന്ന് നമുക്ക് നോക്കാം.

എന്തെല്ലാമാണ് വാട്സാപ്പ് വഴി പണമിടപാട് നടത്തുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ??

മറ്റു UPI ആപ്പ് ഉപയോഗിച്ച് പണം കൈമാറുന്നതിനേക്കാൾ വളരെ എളുപ്പത്തിലും കുറഞ്ഞ സമയത്തിലും നമുക്ക് വാട്സ്ആപ്പ് ഉപയോഗിച്ച് പണം കൈമാറ്റം ചെയ്യാവുന്നതാണ്. ഇന്ത്യയിൽ ഈ സംവിധാനം എല്ലാ ഉപഭോക്താക്കളിലേക്കും എത്തുന്നതെ ഉള്ളൂ.

Read More >> ഗൂഗിൾ പേ അക്കൗണ്ട് എങ്ങനെ ഉപയോഗിക്കാം

നിങ്ങൾ നിലവിൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന വാട്സ്ആപ്പ് അപ്ഡേറ്റ് ചെയ്തതിനു ശേഷം മാത്രമേ നിങ്ങൾക്ക് ഈ ഫീച്ചർ ലഭിക്കുകയുള്ളൂ. നിങ്ങൾ പണം കൈമാറി കഴിഞ്ഞാൽ നിങ്ങൾക്ക് ഇതിന്റെ ഡീറ്റെയിൽസ് കാണാവുന്നതാണ്.

Also Read  ഗൂഗിൾ പേ , ഫോൺപൈ , പേടിഎം ഇവരുടെ വരുമാനം എന്താണ്

വാട്സ്ആപ്പും ആയി ബന്ധപ്പെടുത്തിയ ബാങ്ക് അക്കൗണ്ട് വഴിയാണ് പണം കൈമാറ്റം ചെയ്യപ്പെടുന്നത്. ഓരോ തവണയും പിൻ ഉപയോഗിച്ചാണ് പണം കൈമാറ്റം ചെയ്യപ്പെടുന്നത് എന്നതുകൊണ്ട് ഇത് ഏറ്റവും സുരക്ഷിതമായ മാർഗം തന്നെയാണ് എന്ന് നമുക്ക് ഉറപ്പിച്ചു പറയാനാകും.

എങ്ങനെയാണ് WhatsApp വഴി പണം കൈമാറ്റം ചെയ്യേണ്ടത്??

Step1: നിങ്ങളുടെ ഫോണിലെ വാട്ട്സ്ആപ്പ് ഓപ്പൺ ചെയ്യുക. ശേഷം മുകളിൽ കാണുന്ന മൂന്ന് ഡോട്ടുകൾ ടച്ച് ചെയ്യുക.

Step 2: ഇപ്പോൾ നിങ്ങൾക്ക് payment എന്ന ഒരു സെക്ഷൻ കാണാവുന്നതാണ്.അതിൽ ടച്ച് ചെയ്യുക. ഇപ്പോൾ നിങ്ങൾക്ക് add new payment എന്ന് കാണാവുന്നതാണ്. ഇത് സെലക്ട് ചെയ്യുക.

Read More >> നിങ്ങളുടെ മൊബൈൽ നമ്പർ തന്നെ ബാങ്ക് അക്കൗണ്ട് നമ്പർ

Step 3: ഇപ്പോൾ വരുന്ന accept and continue ക്ലിക്ക് ചെയ്യുക.ഇപ്പോൾ നിങ്ങൾക്ക് അവൈലബിൾ ആയിട്ടുള്ള ബാങ്കുകളുടെ ലിസ്റ്റ് കാണാവുന്നതാണ്.ഇതിൽ നിന്നും നിങ്ങളുടെ ബാങ്ക് ഏതാണോ അത് തിരഞ്ഞെടുക്കുക.

Also Read  വീട് തണുപ്പിക്കാൻ കുറഞ്ഞ വിലയിൽ എയർ കൂളർ

Step 4: ഇപ്പോൾ നിങ്ങൾക്ക് ഫോൺ നമ്പർ വെരിഫൈ ചെയ്യേണ്ടതായി വരും. ഇവിടെയാണ് നിങ്ങൾ ശ്രദ്ധിക്കേണ്ടത്. നിങ്ങളുടെ വാട്സ്ആപ്പ് നമ്പർ തന്നെയായിരിക്കണം നിങ്ങൾ ബാങ്കിൽ ബന്ധിപ്പിച്ചിട്ടുള്ള നമ്പറും. എന്നാൽ മാത്രമേ നിങ്ങൾക്ക് പണം കൈമാറ്റം ചെയ്യാൻ സാധിക്കുകയുള്ളൂ.

രണ്ടു നമ്പറും ഒന്നുതന്നെയാണ് എങ്കിൽ മൊബൈൽ നമ്പർ enter ചെയ്ത് verify എന്ന് കൊടുക്കുക. ഇപ്പോൾ നിങ്ങളുടെ നമ്പറിൽ ഒരു എസ്എംഎസ് ലഭിക്കുന്നതാണ്.ഇതിലൂടെ നിങ്ങളുടെ ബാങ്ക് അക്കൗണ്ടും അതുപോലെ നമ്പറും വെരിഫൈ ചെയ്യപ്പെടുന്നതാണ്.ശേഷം continue ബട്ടൺ കൊടുക്കുക.

Read More >> ഈ കാര്യം അറിയാതിരുന്നാല്‍ ഇനി ATM ൽ നിന്ന് പണം ലഭിക്കില്ല

Step 5: ഇപ്പോൾ നിങ്ങൾക്ക് ബാങ്കുകളുടെ ഡീറ്റെയിൽസ് വരുന്നതാണ് ഏതു ബാങ്ക് വഴിയാണോ നിങ്ങൾക്ക് പണം കൈമാറ്റം ചെയ്യപ്പെടേണ്ടത് ആ ബാങ്ക് സെലക്ട് ചെയ്യുക.

Step 6:ഇനി UPI പിൻ സെറ്റ് ചെയ്യുക.ഇത് സെറ്റ് ചെയ്യുന്നതോടെ നിങ്ങളുടെ വാട്സ്ആപ്പ് പെയ്മെന്റ്നായി സെറ്റ് ചെയ്ത് കഴിഞ്ഞു.

Also Read  ഗൂഗിൾ മാപ്പിൽ നിങ്ങളുടെ വീട്ന്റേയോ ഷോപ്പിന്റെയോ ലൊക്കേഷൻ എങ്ങനെ ആഡ് ചെയ്യാം

ഇനി പണം എങ്ങനെയാണ് അയക്കേണ്ടതും തിരികെ ലഭിക്കുന്നതും എന്ന് നോക്കാം.

ഇത്തരത്തിൽ എല്ലാം set ചെയ്ത് കഴിഞ്ഞാൽ നിങ്ങൾക്ക് കോൺടാക്ട്ൽ നിന്നും ആർക്കാണോ പണം അടക്കേണ്ടത് അവരെ സെലക്ട് ചെയ്ത് ചാറ്റ് വിൻഡോ ഓപ്പൺ ചെയ്ത ശേഷം payment എന്ന് സെലക്ട് ചെയ്യുക.ഇവിടെ നിങ്ങൾ അയക്കാൻ ഉദ്ദേശിക്കുന്ന Amount എന്റർ ചെയ്തുകൊടുക്കുക.

ഇവിടെ നിങ്ങൾക്ക് എന്തെങ്കിലും മെൻഷൻ ചെയ്തും കൊടുക്കാവുന്നതാണ്. തുടർന്ന് UPI പിൻ Enter ചെയ്തു കൊടുക്കുക.ഇത്രയും ചെയ്യുമ്പോൾ നിങ്ങളുടെ പണം കൈമാറ്റം ചെയ്തു കഴിഞ്ഞു.

ഇപ്പോൾ തന്നെ നിങ്ങൾക്ക് ഒരു കൺഫർമേഷൻ മെസേജ് ലഭിക്കുന്നതാണ്.ഇതേ രീതിയിൽ തന്നെ നിങ്ങൾക്ക് പണം സ്വീകരിക്കാവുന്നതും ആണ്. ഒരു ലക്ഷം രൂപ വരെയാണ് നിങ്ങൾക്ക് ഇതുപോലെ വാട്സാപ്പ് വഴി കൈമാറ്റം ചെയ്യപ്പെടാൻ സാധിക്കുക.അതുകൊണ്ട് ഇത്തരത്തിൽ ഒരു ഫീച്ചർ തീർച്ചയായും വാട്സാപ്പിൽ ഉപയോഗപ്പെടുത്തുക.വിശദമായ വിവരങ്ങൾ അറിയാൻ താഴെ കാണുന്ന വീഡിയോ കാണാവുന്നതാണ് .


Spread the love

Leave a Comment