ഒരു വീട് സ്വപ്നം കാണാത്തവരായി ആരും തന്നെ ഇല്ല. എന്നാൽ പലപ്പോഴും ആഗ്രഹിക്കുന്ന രീതിയിലുള്ള ഒരു വീട് പണിയുക, അതും കുറഞ്ഞ ബഡ്ജറ്റിൽ എന്നത് പല രീതിയിൽ നോക്കിയാലും സാധിക്കാത്ത ഒരു കാര്യമാണ്. അതായത് വലിയ ഒരു വീടാണ് നിങ്ങൾ ആഗ്രഹിക്കുന്നത് എങ്കിൽ അതിന് അത്രയും ബഡ്ജറ്റും കണ്ടെത്തേണ്ടതുണ്ട്. പലപ്പോഴും അതിനുള്ള പൈസ കയ്യിൽ ഇല്ലാത്തതുകൊണ്ട് തന്നെ പണം ഉള്ളപ്പോൾ ഒരു സ്വപ്നഭവനം പണിയാം എന്ന് കരുതുന്നവരാണ് നമ്മളിൽ പലരും. എന്നാൽ വളരെ കുറഞ്ഞ ചിലവിൽ മനസ്സിൽ ആഗ്രഹിക്കുന്ന രീതിയിൽ സമയബന്ധിതമായി തന്നെ നിർമ്മാണം പൂർത്തിയാക്കി ഒരു വീട് എന്ന സ്വപ്നത്തിലേക്ക് എങ്ങിനെ എത്താം എന്നതാണ് ഇന്ന് നമ്മൾ അറിയാൻ പോകുന്നത്.
ചെറിയ ബഡ്ജറ്റിൽ വീട്ടുകാർ ആഗ്രഹിക്കുന്ന അതേ രീതിയിൽ തന്നെ നിർമ്മിച്ചെടുത്ത ഈ വീട് കണ്ടമ്പററി സ്റ്റൈൽ ഉൾക്കൊണ്ടുകൊണ്ടാണ് നിർമ്മിച്ചിട്ടുള്ളത്. കാരണം വീതികുറഞ്ഞ ജനൽപ്പാളികൾ ക്ക് ചുറ്റുമായി കണ്ടംപററി സ്റ്റൈലിൽ ഒരു ബോക്സ് നൽകിയിട്ടുണ്ട് ഇതിനായി ഹോളോബ്രിക്സ് ആണ് ഉപയോഗിച്ചത് . പിസ്ത ഗ്രീൻ,വൈറ്റ് എന്നീ കളറുകളിൽ ആണ് പെയിന്റ് നൽകിയിട്ടുള്ളത്. വാസ്തു നോക്കിയതു കാരണം വീടിന്റെ മുൻ വശത്തേക്ക് വരുന്ന രീതിയിലാണ് അടുക്കള നൽകിയിട്ടുള്ളത്. അടുക്കളയിൽ നിന്ന് മുൻവശത്തേക്ക് ആയി ഒരു ജനൽ നൽകിയിട്ടുണ്ട്. ഇത് പുറത്തെ കാഴ്ചകൾ മനസ്സിലാക്കുന്നതിനായി സഹായിക്കുന്നതാണ്. ക്ലാഡിങ് സ്റ്റോൺ ഉപയോഗിച്ചുകൊണ്ടാണ് ചിമ്മിനി നിർമ്മിച്ചിട്ടുള്ളത്, അതുകൊണ്ടുതന്നെ വളരെയധികം ഭംഗിയോട് കൂടി തന്നെ ഇവ നിർമ്മിച്ചിട്ടുണ്ട്. പെട്ടെന്ന് കണ്ടാൽ ഒരു ഷോ വാൾ എന്ന രീതിയിലാണ് ഈ ചിമ്മിനിയുടെ ഭാഗം തോന്നുക. ജി ഐ പൈപ്പ്, പാരപ്പറ്റ് എന്നിവ ഉപയോഗിച്ചാണ് ടെറസിന്റെ മുകൾഭാഗം നിർമിച്ചിട്ടുള്ളത്.
വീട്ടിലേക്കു പ്രവേശിക്കുമ്പോൾ അത്യാവശ്യം വലിപ്പത്തിൽ തന്നെ ഒരു സിറ്റൗട്ട് നൽകിയിട്ടുണ്ട്. മുൻവശത്തായി എൽഇഡി ബൾബ് സെറ്റ് ചെയ്ത പറഗോള വെച്ചത് കൂടുതൽ ഭംഗി നൽകുന്നു. 110 രൂപ വില വരുന്ന 4 *2 സൈസിലുള്ള മാർബോണൈറ്റ് ആണ് ഫ്ലോറിങ്ങിന് ആയി ഉപയോഗിച്ചിട്ടുള്ളത്. എല്ലാ ജനലുകൾക്കും കോൺക്രീറ്റ് കട്ടിലകൾ ആണ് ഉപയോഗിച്ചിട്ടുള്ളത്. എന്നാൽ മുൻവശത്തെ വാതിൽ മരത്തിൽ തീർത്തതാണ്. മുൻവശത്തെ വാതിൽ തുറന്ന് അകത്തേക്ക് പ്രവേശിക്കുകയാണെങ്കിൽ അത്യാവശ്യം വലിപ്പമുള്ള രീതിയിൽ ഒരു ലിവിങ് ഏരിയ നൽകിയിട്ടുണ്ട്.
ലിവിങ് ഏരിയയിൽ ഒരു പാർട്ടീഷൻ വാൾ ആയി മൾട്ടിവുഡിൽ നിർമ്മിച്ചിട്ടുള്ള ഒരു ടിവി സ്റ്റാൻഡ് നൽകിയിട്ടുണ്ട്. ലിവിങ് ഏരിയയുടെ മറുവശത്ത് ആയി ആറു പേർക്ക് ഇരിക്കാവുന്ന രീതിയിൽ ഒരു ഡൈനിങ് ഏരിയ നൽകിയിട്ടുണ്ട്. ഇന്റീരിയർ കൂടുതൽ ഭംഗി നൽകുന്ന രീതിയിലാണ് ഇവിടെ പെയിന്റ് നൽകിയിട്ടുള്ളത്. ലിവിങ് ഏരിയയുടെ സൈഡിലായി ഒരു വാഷ് ഏരിയ നൽകിയിട്ടുണ്ട്. ലിവിങ് ഏരിയ യുടെ ഭാഗത്തും ഡൈനിങ് ഏരിയ യുടെ ഭാഗത്തും വ്യത്യസ്ത രീതിയിലുള്ള ഫാൾ സീലിംഗ് കൂടുതൽ ഭംഗി നൽകുന്നു. ജിപ്സം ബോർഡുകൾക്ക് ഇടയിലായി എൽഇഡി സ്ട്രിപ്പ് നൽകിയത് ഫാൾ സീലിംഗ് കൂടുതൽ ഭംഗി ആക്കുന്നതിന് സഹായിക്കുന്നു.11*10 സൈസിൽ ആണ് ആദ്യത്തെ ബെഡ്റൂം തയ്യാറാക്കിയിട്ടുള്ളത്. കൂടാതെ അറ്റാച്ച്ഡ് ബാത്റൂം ഫെസിലിറ്റി യും നൽകിയിട്ടുണ്ട്.
രണ്ടാമത്തെ ബെഡ്റൂമും ഇതേ രീതിയിൽ തന്നെയാണ് നിർമിച്ചിട്ടുള്ളത്. ഒരു ചെറിയ കുടുംബത്തിന് ഉപയോഗിക്കാവുന്ന രീതിയിൽ അടുക്കള നല്ല രീതിയിൽ ഡിസൈൻ ചെയ്തിട്ടുണ്ട്. കോൺക്രീറ്റ് സ്ലാബിനു മുകളിൽ ഗ്രാനൈറ്റ് നൽകിയാണ് സ്ലാബ് നിർമ്മിച്ചിട്ടുള്ളത് . സ്ലാബിന്റെ താഴെ ഭാഗത്തായി സ്റ്റോറേജ് ഏരിയ നൽകിയിട്ടുണ്ട്. മുകൾഭാഗത്തുള്ള സ്റ്റോറേജ് സ്പേസുകൾ അലുമിനിയം ഫേബ്രിക്കേഷനിൽ വൈറ്റ് ബ്ലാക്ക് കളറുകളിൽ ആണ് ചെയ്തിട്ടുള്ളത്. വർക്ക് ഏരിയയിൽ വിറക് അടുപ്പിനുള്ള ഭാഗവും നൽകിയിട്ടുണ്ട്. സാധനങ്ങൾ പെട്ടെന്ന് പുറത്തേക്ക് നൽകുന്നതിനായി ഇവിടെ ഒരു വാതിൽ നൽകിയിട്ടുണ്ട്.
ലിവിങ് ഏരിയയിൽ നിന്നും ആരംഭിക്കുന്ന സ്റ്റൈഴ്സിൽ ഉപയോഗിച്ചിട്ടുള്ളത് സിറ്റൗട്ടിൽ ഉപയോഗിച്ച മാർബോണൈറ്റ് തന്നെയാണ്. എന്നാൽ ഹാൻഡിലിന്റെ ഭാഗം ജി ഐ പൈപ്പ് കൊണ്ടാണ് നിർമ്മിച്ചിട്ടുള്ളത്. ഇത് സാധാരണ സ്റ്റീലിന്റെ പിടിയിൽ നിന്നും 40 ശതമാനം ലാഭം നൽകി. മുകളിലേക്ക് കയറിയാൽ ടെറസിന്റെ ഭാഗം വിക്ടോറിയൻ സ്റ്റൈലിൽ ഡിസൈൻ ചെയ്തിട്ടുണ്ട്. ഇത് വീടിന്റെ എലിവേഷൻ കൂടുതൽ സുന്ദരമാക്കുന്നതിന് സഹായിച്ചു.
കെ വി മുരളീധരൻ എന്ന വ്യക്തി ഡിസൈൻ ചെയ്ത ഈ വീടിന് 1100 സ്ക്വയർ ഫീറ്റ് ആണ് വലിപ്പം. 16 ലക്ഷം രൂപയാണ് നിർമാണ ചിലവായി വന്നതെങ്കിലും ഒന്നേകാൽ ലക്ഷം രൂപ ഏകദേശം ഇന്റീരിയർ മറ്റുകാര്യങ്ങൾ എന്നിവയ്ക്ക് വേണ്ടി ചിലവഴിച്ചു. എന്നിരുന്നാൽ കൂടി വീട്ടുകാരുടെ എല്ലാ ആവശ്യങ്ങളും മുൻനിർത്തിക്കൊണ്ട് തന്നെയാണ് വീട് നിർമ്മിച്ചിട്ടുള്ളത്. വെള്ളപ്പൊക്കം ഉള്ള ഏരിയ ആയതുകൊണ്ട് തന്നെ അതനുസരിച്ചാണ് വീടിന്റെ നിർമ്മാണം നടത്തിയിട്ടുള്ളത്.കൂടുതൽ കണ്ടു മനസ്സിലാക്കുന്നതിനായി വീഡിയോ കാണാവുന്നതാണ്