നമ്മുടെ നാട്ടിൽ ലോൺ എടുക്കാത്തവരുടെ എണ്ണം വളരെ കുറവായിരിക്കും. എന്നുമാത്രമല്ല ഒന്നിൽ കൂടുതൽ ലോണുകൾ എടുത്തവരുടെ എണ്ണവും കുറവായിരിക്കുകയില്ല.പലപ്പോഴും ഉയർന്ന പലിശനിരക്കിൽ ലോൺ തുക തിരിച്ചടയ്ക്കുന്നവരായിരിക്കും നമ്മളിൽ പലരും. എന്നാൽ നിങ്ങൾക്ക് നിലവിലുള്ള ലോണിന്റെ പലിശനിരക്ക് എങ്ങിനെ കുറക്കാം എന്നും, ഒന്നിൽ കൂടുതൽ ലോണുകൾ ഉണ്ടെങ്കിൽ അവ എല്ലാം എങ്ങനെ ഒരുമിച്ച് കുറഞ്ഞ പലിശനിരക്കിൽ ആക്കി കൊണ്ടുപോകാം എന്നുമാണ് ഇവിടെ പറയുന്നത്.
അതായത് മൂന്ന് വർഷം മുൻപ് ഒരു ഹൗസിംഗ് ലോൺ എടുത്ത വ്യക്തിക്ക് 9 ശതമാനത്തിന് മുകളിൽ ആയിരിക്കും പലിശയായി നൽകേണ്ടി വരുന്നത്. അതേസമയം ഇപ്പോൾ നിങ്ങൾ ഒരു ഹൗസിംഗ് ലോൺ എടുക്കാനായി ബാങ്കിൽ അപ്ലൈ ചെയ്യുമ്പോൾ ഏകദേശം ഏഴ് ശതമാനം നിരക്കിലാണ് പലിശ ഈടാക്കുന്നത്. ഇത്തരമൊരു അവസ്ഥയിൽ നിലവിലുള്ള ബാങ്കിൽ നിന്നും നിങ്ങൾ ലോൺ ടേക്ക് ഓവർ ചെയ്യുകയോ അതല്ല ബാങ്കുമായി സംസാരിച്ച് നിലവിലുള്ള പലിശ നിരക്ക് കുറവ് വരുത്തുകയോ ചെയ്യുകയാണെങ്കിൽ അടയ്ക്കേണ്ട തുകയിൽ നിങ്ങൾക്ക് വളരെ വലിയ ഒരു വ്യത്യാസം കൊണ്ടുവരാൻ സാധിക്കുന്നതാണ്. ഒന്നിൽ കൂടുതൽ ലോണുകൾ ഉള്ള ഒരു വ്യക്തിയാണ് നിങ്ങളെങ്കിൽ അതായത് ഒരു ഹൗസിംഗ് ലോൺ അതോടൊപ്പം തന്നെ ഒരു വെഹിക്കിൾ ലോൺ എന്നിവ ഉണ്ടെങ്കിൽ ടോപ് അപ്പ് ലോൺ എന്ന രീതിയിൽ ലോൺ ലഭിക്കുകയാണെങ്കിൽ നോർമൽ ആയും ഇന്റെറസ്റ്റ് കുറയ്ക്കാൻ ആയി സാധിക്കുന്നതാണ്.
അതായത് ഒരു ഉദാഹരണം വഴി ഇത്തരമൊരു ലോണിനെ വിശദീകരിക്കുക യാണെങ്കിൽ 25 ലക്ഷം രൂപ ഹോം ലോൺ,9.25% പലിശനിരക്കിൽ എടുത്ത ഒരു വ്യക്തി ഒരു മാസം ഇഎംഐ ആയി അടയ്ക്കേണ്ടി വരുന്നത് ഏകദേശം 24500 രൂപ എന്ന നിരക്കിലാണ്. അതേസമയം കാർ വാങ്ങുന്നതിനായി എടുത്ത വെഹിക്കിൾ ലോൺ 6 ലക്ഷം രൂപ 14.25% എന്ന പലിശനിരക്കിൽ ആണ്. ഇതിന് ഒരുമാസം ഇഎംഐ ആയി ഏകദേശം അടച്ചിരുന്നത് 14,000 രൂപ എന്ന നിരക്കിലാണ്. രണ്ടുവർഷം കഴിഞ്ഞപ്പോൾ ഹോം ലോൺ 23 ലക്ഷം രൂപയായി. എന്നാൽ വെഹിക്കിൾ ലോണിന് അടയ്ക്കേണ്ട തുക കൂടുതലായതുകൊണ്ട് തന്നെ ആ ലോൺ മറ്റൊരു ബാങ്കിലേക്ക് മാറ്റിയത് വഴി ടോപ് അപ്പ് ലോൺ ലഭിക്കുകയും ചെയ്തു. 10 ലക്ഷം രൂപയാണ് ടോപ് അപ്പ് ലോണായി എടുത്തത്. എന്നാൽ ഈ ഒരു ടോപ്പ് അപ്പ് ലോണിന് രണ്ട് എണ്ണം ചേർത്ത് 7.1% നിരക്കിൽ മാത്രമാണ് പലിശ നൽകേണ്ടി വരുന്നുള്ളൂ. അതായത് രണ്ടു ലോണിനു കൂടി ഒരു മാസം ഏകദേശം 30,000 രൂപയാണ് ഇഎംഐ ആയി അടയ്ക്കേണ്ടി വരിക.എന്നാൽ കൂടുതൽ വർഷം എടുത്തു കൊണ്ട് മാത്രമാണ് ലോൺ അടച്ചു തീർക്കാൻ ആവുക. ഇതിൽ കാർ ലോൺ അടച്ചു തീർക്കുകയും, ബാക്കി വരുന്ന നാല് ലക്ഷം രൂപഷെയറിൽ ഇൻവെസ്റ്റ് ചെയ്യാൻ സാധിക്കുകയും ചെയ്തു. ഇതുവഴി അത്യാവശ്യം നല്ല ഒരു തുക ഷെയറിൽ നിന്നും ലഭിച്ചു.
ഇതേ രീതിയിൽ ടോപ്പ് അപ്പ് ലോണുകൾ ലഭിക്കുന്ന ബാങ്കുകളെ സമീപിക്കുക യാണെങ്കിൽ, തീർച്ചയായും നിങ്ങൾക്ക് കുറഞ്ഞ പലിശ നിരക്കിൽ രണ്ട് ലോണുകൾ ലഭ്യമാകുകയും അതുവഴി നിങ്ങളുടെ ലോണിനെ റീ സ്ട്രക്ച്ചർ ചെയ്തു നല്ല ഒരു തുക ലാഭമായി നേടുകയും ചെയ്യാവുന്നതാണ്. നിങ്ങളുടെ ലോൺ ആവശ്യം തിരിച്ചറിഞ്ഞ്, ഒരു ബാങ്ക് കണ്ടെത്തുകയും ഈ രീതിയിൽ ടോപ്പ് അപ്പ് ലോൺ എടുക്കുകയാണെങ്കിൽ വലിയ ഒരു തുക ലാഭിക്കുകയും ചെയ്യാവുന്നതാണ്.