ലോക്ക് ഡൗൺ രീതി മാറും . സൗജന്യ ഭക്ഷ്യ കിറ്റ് വീണ്ടും നാളത്തെ പ്രധാന അറിയിപ്പ്

Spread the love

കോവിഡിന്റെ പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങൾ സംസ്ഥാനത്ത് കൊണ്ടു വന്നിരുന്നുവെങ്കിലും രോഗികളുടെ എണ്ണത്തിലുള്ള വർദ്ധനവ് വീണ്ടും ഒരു സമ്പൂർണ്ണ ലോക ഡൗൺ പ്രഖ്യാപനത്തിന് കാരണമായി. അതുകൊണ്ടുതന്നെ മെയ് 8 ശനിയാഴ്ച മുതൽ സമ്പൂർണ ലോക്ഡൗൺ ആരംഭിക്കുകയാണ്. ഇതിന്റെ ഭാഗമായി പാലിക്കേണ്ട മുന്നറിയിപ്പുകൾ മുഖ്യമന്ത്രി അറിയിച്ചിരുന്നു. അതോടൊപ്പം തന്നെ പുറത്തിറക്കിയിട്ടുള്ള നാല് പ്രധാന അറിയിപ്പുകളെ പറ്റിയാണ് ഇവിടെ പറയുന്നത്.

നമുക്കെല്ലാം അറിയാവുന്നതാണ് കൊറോണയുടെ പശ്ചാ തലത്തിൽ നിരവധി പേരാണ് സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിച്ചു കൊണ്ടിരിക്കുന്നത്. ഇതിന് ഒരു പരിഹാരം എന്നോണം സംസ്ഥാന സർക്കാർ സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം നടത്തിയിരുന്നു. ഇപ്പോഴത്തെ അവസ്ഥ കണക്കിൽ എടുത്ത് കൊണ്ട് സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം തുടരുന്നതിന് ആവശ്യമായ നടപടികൾ സർക്കാർ എടുത്തുകഴിഞ്ഞു. കൂടാതെ സപ്ലൈകോ വഴി 200 രൂപയ്ക്ക് 637 രൂപ വിലവരുന്ന മെഡിക്കൽ ഉപകരണങ്ങൾ ലഭിക്കുന്നതാണ്. സാനിറ്റൈസർ, മാസ്ക് എന്നിവ ഉൾപ്പെടുന്ന രീതിയിലുള്ള മെഡിക്കൽ കിറ്റുകൾ ആണ്ഇത്തരത്തിൽ ലഭ്യമാക്കുന്നത്. വിതരണത്തിന് ആവശ്യമായ എല്ലാവിധ നടപടികളും സർക്കാർ കൈക്കൊണ്ടിട്ടുണ്ട്.

Also Read  വൻ വിലക്കുറവിൽ വീട് നിർമാണത്തിന് അനിയോജ്യമായ സ്ഥലം വില്പനക്ക്

എസ് ബി ഐ ബാങ്ക് അക്കൗണ്ട് ഉള്ളവർക്ക് ഇന്ന് രാത്രി 10 മണി മുതൽ പുലർച്ചേ ഒന്നര മണിവരെ പണമിടപാടുകൾ നടത്താൻ സാധിക്കുന്നതല്ല. താൽക്കാലികമായി സേവനം തടസ്സപ്പെടും എന്ന അറിയിപ്പ് ബാങ്കിൽ നിന്നും ലഭിച്ചിരുന്നു. ഓൺലൈൻ വഴി ഇടപാടുകൾ നടത്തുന്നവർ ഈ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക.

സംസ്ഥാന സർക്കാർ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് കൾ മുഖേന നടത്തിവരുന്ന നവജീവൻ പദ്ധതി പ്രകാരം 50 വയസ്സിന് മുകളിലുള്ള വർക്കും 65 വയസ്സിന് താഴെ പ്രായമുള്ള വർക്കും രജിസ്റ്റർ ചെയ്യാവുന്നതാണ്. സ്വന്തമായി ഒരു സംരംഭം തുടങ്ങുന്നതിനായി 50,000 രൂപയാണ് സർക്കാരിൽ നിന്നും ലഭിക്കുക. തുകയുടെ 25 ശതമാനം സർക്കാരിൽ നിന്നും സബ്സിഡിയായി ലഭിക്കുന്നതാണ്. അംഗപരിമിതർ,സ്ത്രീകൾ എന്നിവർക്ക് മുൻഗണന ലഭിക്കുന്നതായിരിക്കും. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ കൃത്യമായി പേര് പുതുക്കുന്ന വർക്കാണ് ഈ ഒരു പദ്ധതിയിൽ മുൻഗണന ലഭിക്കുക.

Also Read  ഇ പാസ്പോർട്ട് : പഴയ പാസ്പോര്ട്ട് മാറി ഇനി പുതിയ പാസ്സ്‌പോർട്ട് വരുന്നു

കഴിഞ്ഞ മാസം വരെ സംസ്ഥാന സർക്കാറിൽ നിന്നും സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ലഭിച്ചിരുന്നു. എന്നാൽ ഈ മാസവും ഇത് തുടരുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. അനാവശ്യമായി പുറത്തിറങ്ങുന്നവർ ക്കെതിരെ കർശനമായ നടപടികൾ ഉണ്ടാകുന്നതായിരിക്കും.ഒന്ന് ഇടവിട്ട ദിവസങ്ങളിൽ ആയിരിക്കും ബാങ്കുകൾ പ്രവർത്തിക്കുക.അതായത് ആഴ്ചയിൽ മൂന്നു ദിവസം മാത്രമാണ് ബാങ്ക് ഇടപാടുകൾ നടത്താനായി സാധിക്കുകയുള്ളൂ. മറ്റൊരു വ്യാജ വാർത്ത ഇപ്പോൾ പ്രചരിക്കുന്നുണ്ട് പുറത്തിറങ്ങുന്ന വർക്ക് പോലീസിൽ നിന്നും പാസ് വേണം എന്ന രീതിയിൽ പ്രചരിക്കുന്നത് തെറ്റായ ഒരു വാർത്തയാണ്. അതുപോലെ പുറത്തിറങ്ങുന്നവർ ഡബിൾ മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക അനാവശ്യമായി പുറത്തിറങ്ങാതെ ഇരിക്കുക എന്നീ കാര്യങ്ങളെല്ലാം ചെയ്യേണ്ടതാണ്. കർശന നിയന്ത്രണങ്ങളാണ് സർക്കാർ ലോക്ഡൗൺ വഴി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. എല്ലാവരും സുരക്ഷിതരായി ഇരിക്കാനായി ശ്രദ്ധിക്കുക.


Spread the love

Leave a Comment