വിദ്യശ്രീ പദ്ധതി | 1500 രൂപ അടച്ചാൽ ലാപ്ടോപ്പ് ലഭിക്കും

Spread the love

നമ്മളുടെ കേരളത്തിൽ തന്നെ സ്വന്തമായി ഒരു സ്മാർട്ട്‌ഫോൺന, ലാപ്ടോപ് എന്നിവ ഇല്ലാത്തവർ നിരവധി വിദ്യാർത്ഥികളാണ്. പണമില്ലാത്തതാണ് ഇതിന്റെ ഏറ്റവും വലിയ കാരണം.എന്നാൽ ഇപ്പോൾ സർക്കാർ ഒരു പദ്ദതിയായിട്ടാണ് ഇത്തവണ വന്നിരിക്കുന്നത്. വിദ്യശ്രീ എന്നാണ് പദ്ദതിയുടെ പേര്. സാമ്പത്തികമായി പ്രയാസപ്പെടുന്നവർക്കാണ് ഈ പദ്ദതി ഏറെ ഉപകാരപ്രദമാവുന്നത്.

കെഎസ്എഫ്ഇയും കുടുബശ്രീയും സംയുക്തമായി ചേർത്തു നടപ്പിലാക്കിയ പദ്ദതിയാണ് വിദ്യശ്രീ. സിഡിഎസിൽ രജിസ്റ്റർ ചെയ്ത് വായ്പ കുടിശിക ഇല്ലാതെ കുടുബശ്രീ അംഗത്തമുള്ളവർക്കാണ് ഈ പദ്ദതിയുടെ ഭാഗമാവാൻ സാധിക്കുന്നത്.ഈയൊരു അവസരം കുടുബശ്രീയിലുള്ള കുടുബത്തിലെ വിദ്യാർത്ഥികൾക്കാണ് ലാപ്ടോപ് വാങ്ങാൻ ഭാഗ്യം ലഭിച്ചിരിക്കുന്നത്.

Also Read  ദീൻദയാൽ അന്ത്യോദയ യോജന - 2 ലക്ഷം രൂപ വരെ വായ്പ്പ സഹായം

പക്ഷേ എങ്ങനെ ഈ പദ്ദതിയുടെ ഭാഗമാവാൻ സാധിക്കുമെന്ന് പലർക്കും ഉണ്ടാവുന്ന ഒരു സംശയമാണ്.കുടുബശ്രീയിലുള്ള ഒരാളാണെങ്കിൽ അവിടെ നിന്നും ലഭിക്കുന്ന അപേക്ഷ ഫോം പൂരിപ്പിച്ച് അപേക്ഷ സമർപ്പിക്കാവുന്നതാണ്.നിങ്ങളുടെ പേരിൽ കെഎസ്എഫ്യിൽ സമ്പാദ്യ പദ്ദതി ഇതിനോടകം ആരംഭിക്കുകയാണ്.അതിലേക്കുള്ള അടയ്‌ക്കേണ്ട തുക 15000 രൂപയാണ്.

പ്രതിമാസം 500 രൂപ നൽകി ഈ തുക അടയ്ക്കാവുന്നതാണ്.30 മാസം കഴിയുമ്പോൾ ഈ തുക മുഴുവൻ ആവുന്നതാണ്.ആദ്യ അടവ് തന്നെ മൂന്നു മാസം കൃത്യമായി അടയ്ക്കുകയാണെങ്കിൽ ഉപഭോക്താവിന്റെ കരങ്ങളിലേക്ക് 14250 രൂപ ലഭിക്കുന്നതാണ്.ഈ തുക ഉപയോഗിച്ചായിരിക്കും ഉപഭോക്താവ് ലാപ്ടോപ് സ്വന്തമാക്കുന്നത്.

Also Read  കേരള സർക്കാർ പോത്ത് വളർത്തൽ പദ്ധതി | 50,000 രൂപ ധന സഹായം , വിശദമായ വിവരങ്ങൾ അറിയാം

നിലവിൽ നാല് കമ്പനികളുടെ ലാപ്ടോപ്പാണ് ഉള്ളത്‌.14990 രൂപയുടെ കോകോനിക്സ് എന്ന കമ്പനിയുടെ ലഭ്യമാണ്. എന്നാൽ ഇവിടെ ചിട്ടിയിൽ നിന്നും 14250 രൂപ മാത്രമേ ലഭിക്കുന്നുള്ളു.ബാക്കി തുക ഉപഭോക്താവ് തന്നെ ഈടാക്കണ്ടേതാണ്.

ആദ്യമൊരു അപേക്ഷ അവസാനിച്ചുവെങ്കിലും രണ്ടാമത്തൊരു അപേക്ഷിക്കാനുള്ള അവസരം വന്നിരിക്കുകയാണ്. അതുകൊണ്ട് തന്നെ എത്രയും പെട്ടന്ന് അപേക്ഷിക്കാൻ താത്പര്യമുള്ളവർ അപേക്ഷിക്കേണ്ടതാണ്.


Spread the love

Leave a Comment