റേഷൻ കാർഡ് സേവനങ്ങൾ ഇനി മൊബൈലിലൂടെ ചെയ്യാം – റേഷൻ കാർഡിനുള്ള ജോലി , വരുമാനം എങ്ങനെ മാറ്റാം

Spread the love

നമ്മുടെ നാട്ടിൽ ഒരു പ്രധാന രേഖയായി ഉപയോഗിക്കുന്നത് പലപ്പോഴും റേഷൻകാർഡ് ആണ്. ഓരോ മാസത്തെയും സാധനങ്ങൾ വാങ്ങുന്നതിന് മാത്രമല്ല, പല സ്ഥലങ്ങളിലും ഒരു തിരിച്ചറിയൽ രേഖയായി ഇന്ന് റേഷൻകാർഡ് ഉപയോഗപ്പെടുത്തുന്നു. എന്നാൽ ഓരോരുത്തരുടെയും വരുമാനത്തിന് അനുസരിച്ചാണ് റേഷൻ കാർഡിന് കളറുകൾ നൽകിയിട്ടുള്ളത്. ഇവയുടെ അടിസ്ഥാനത്തിൽ മാത്രമാണ് ഓരോരുത്തർക്കും പ്രത്യേക റേഷൻ ലഭ്യമാക്കുന്നതും.

ഈയൊരു സാഹചര്യത്തിൽ പലപ്പോഴും റേഷൻകാർഡിൽ നമ്മൾ നൽകിയിട്ടുള്ള തൊഴിൽ കൂടിയ വേതനം ലഭിക്കുന്ന രീതിയിലുള്ളതാണ് എങ്കിൽ സ്വാഭാവികമായും നമുക്ക് ലഭിക്കുന്ന കാർഡിന് ആനുകൂല്യങ്ങളിലും വ്യത്യാസമുണ്ടാകാം. അതുകൊണ്ടുതന്നെ പലരും ചിന്തിക്കുന്നത് ഇപ്പോഴത്തെ അവസ്ഥയ്ക്ക് അനുസരിച്ച് റേഷൻ കാർഡിൽ മാറിയ ജോലി അപ്ഡേറ്റ് ചെയ്യാൻ സാധിക്കുമോ എന്നതായിരിക്കും. നിങ്ങളുടെ റേഷൻകാർഡിലെ തൊഴിൽ അല്ലെങ്കിൽ പ്രൊഫഷൻ എങ്ങിനെ മാറ്റാം എന്നതിനെപ്പറ്റി ആണ് ഇന്നു നമ്മൾ നോക്കുന്നത്. വീഡിയോ താഴെ കാണാം

റേഷൻ കാർഡിൽ തൊഴിൽ മാറ്റേണ്ട രീതി എങ്ങനെയാണെന്ന് പരിശോധിക്കാം.

Step 1: ബ്രൗസർ ഓപ്പൺ ചെയ്ത ശേഷം സിവിൽ സപ്ലൈസ് കോർപ്പറേഷൻ വെബ്സൈറ്റ് ഓപ്പൺ ചെയ്യുക. ഇതിൽ e-services എന്ന ഭാഗം തിരഞ്ഞെടുക്കുക.
Step 2: ഇവിടെ പ്രൊഫഷൻ ചേഞ്ച് എന്ന് തിരഞ്ഞെടുക്കുക. ഇതിന് താഴെയായി ‘സെലക്ട് മെമ്പർ’ ക്ലിക്ക് ചെയ്യുമ്പോൾ നിങ്ങൾക്ക് ഏത് കുടുംബാംഗ ത്തിന്റെ തൊഴിൽ ആണോ ചേഞ്ച് ചെയ്യേണ്ടത് അവരുടെ പേര് സെലക്ട് ചെയ്ത് നൽകാവുന്നതാണ്.
Step 3: ഇപ്പോൾ നിങ്ങൾ തിരഞ്ഞെടുത്ത വ്യക്തിയുടെ നിലവിലുള്ള തൊഴിൽ കാണാവുന്നതാണ് അതിന് മുകളിൽ ആയി ക്ലിക്ക് ചെയ്യുമ്പോൾ പുതിയതായി നൽകേണ്ട കാറ്റഗറി ഏതാണോ അത് തിരഞ്ഞെടുത്തു നൽകാവുന്നതാണ്. അതായത് നിലവിൽ ഒരു സർക്കാർ ഉദ്യോഗസ്ഥനാണ് എങ്കിൽ അയാൾക്ക് പെൻഷൻ ആയതിനുശേഷം അത് സർവീസ് പെന്ഷനർ എന്ന് തിരഞ്ഞെടുക്കാവുന്നതാണ്.
Step 4: അതിനുശേഷം മന്ത്‌ലി ഇൻകം ചേഞ്ച് ചെയ്ത് നൽകാവുന്നതാണ്. അതിനുള്ള കാരണവും താഴെ നൽകാവുന്നതാണ്. ഇവിടെത്തന്നെ പ്രവാസി ആണെങ്കിൽ അതും തിരഞ്ഞെടുത്ത് നൽകാവുന്നതാണ്. സേവ് ബട്ടൺ ക്ലിക്ക് ചെയ്യുക.
Step 5: ഇപ്പോൾ നിങ്ങൾക്ക് അപ്ലിക്കേഷൻ സേവ്ഡ് സക്സസ്ഫുള്ളി എന്ന ഒരു മെസ്സേജ് കാണാവുന്നതാണ് . പ്രവാസികളുടെ ജോലിയാണ് മാറ്റി നൽകേണ്ടത് എങ്കിൽ അത് തെളിയിക്കുന്നതിനായി വിസയുടെ കോപ്പി, മറ്റ് ഫോമുകൾ എന്നിവ കൂടി നൽകേണ്ടതുണ്ട്.
Step 6: ഇവിടെ വരുമാന സർട്ടിഫിക്കറ്റും, മറ്റ് ആവശ്യമായ രേഖകളും അപ്‌ലോഡ് ചെയ്ത നൽകേണ്ടതാണ്.
സ്റ്റെപ് 7: താഴെ കാണുന്ന പ്രിന്റ് ബട്ടൺ ക്ലിക്ക് ചെയ്യുക. ഇപ്പോൾ ലഭിക്കുന്ന ഫോം പ്രിന്റ് ചെയ്ത് എടുത്തശേഷം കാർഡ് ഉടമയുടെ സൈൻ ചെയ്ത് സ്കാൻ ചെയ്ത് വീണ്ടും അപ്‌ലോഡ് ചെയ്തു നൽകേണ്ടതാണ്. സ്കാൻ ചെയ്തു കഴിയുമ്പോൾ അത് കൃത്യമായിട്ട് ചെയ്തിട്ടുണ്ടെങ്കിൽ ഒരു മെസേജ് ലഭിക്കുന്നതാണ്.
സ്റ്റെപ് 8: പെയ്മെന്റ് ചെയ്യുന്നതിനായി ‘pay now’ബട്ടൺ ക്ലിക്ക് ചെയ്യുക. 50 രൂപയാണ് പേ ചെയ്യേണ്ടത്. ഇതിനായി നിങ്ങൾക്ക് വ്യത്യസ്ത രീതിയിലുള്ള പെയ്മെന്റ് ഓപ്ഷനുകൾ ഉപയോഗപ്പെടുത്താവുന്നതാണ്. ഇഷ്ടാനുസരണം ഓപ്ഷൻ തിരഞ്ഞെടുക്കാവുന്നതാണ്.
സ്റ്റെപ് 9: അതിനുശേഷം 10 മിനിറ്റ് വെയിറ്റ് ചെയ്തു അക്കൗണ്ട് വീണ്ടും ലോഗിൻ ചെയ്യുക. ശേഷം സ്റ്റാറ്റസ് ചെക്ക് ചെയ്യാവുന്നതാണ്. നിങ്ങൾ പെയ്മെന്റ് നടത്തിയിട്ടും പെയിമെന്റ് ഫെയ്യിൽഡ് എന്നാണ് സ്റ്റാറ്റസ് കാണുന്നത് എങ്കിൽ ട്രാൻസാക്ഷൻ ഐഡി സെലക്ട് ചെയ്ത് പെയ്മെന്റ് എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. തുടർന്ന് ട്രാൻസാക്ഷൻ ഐഡി ടൈപ്പ് ചെയ്ത്’ Go’ ബട്ടൺ ക്ലിക്ക് ചെയ്യുക. ഇവിടെ നിന്നും നിങ്ങൾക്ക് റീട്രൈ പെയ്മെന്റ് സെലക്ട് ചെയ്താൽ പെയ്മെന്റ് സക്സസ്ഫുൾ മെസേജ് ലഭിക്കുന്നതാണ്. പ്രൊസീഡ് ടു ഫൈനൽ പെയ്മെന്റ് സെലക്ട് ചെയ്തു അപ്ലിക്കേഷൻ സ്റ്റാറ്റസിൽ തിരിച്ചുവന്ന് നോക്കിയാൽ paid കാണാവുന്നതാണ്.ഇത്രയും ചെയ്യുന്നതിലൂടെ നിങ്ങളുടെ റേഷൻ കാർഡിലെ നിലവിലുള്ള തൊഴിൽ മാറ്റി നൽവുന്നതാണ്.
Also Read  റേഷൻ കാർഡ് ഇനി മൊബൈലിലൂടെ തെറ്റുകൾ തിരുത്താം


Spread the love

Leave a Comment