റേഷൻ കാർഡ് നഷ്ട്ടപെട്ടാൽ വെറും 2 മിനിറ്റ് കൊണ്ട് അപ്ലൈ ചെയ്യാം ഓൺലൈനിലൂടെ

Spread the love

നമ്മളെല്ലാവരും എല്ലാമാസവും റേഷൻകാർഡ് ഉപയോഗിച്ചു റേഷൻ വാകുന്നവരാണ് . എന്നാൽ നമ്മുടെ കയ്യിൽ നിന്നും റേഷൻകാർഡ് നഷ്ടപ്പെടുകയോ അല്ലെങ്കിൽ മറ്റേതെങ്കിലും തരത്തിൽ കേടുപാടുകൾ സംഭവിക്കുകയോ ചെയ്താൽ പുതിയൊരു റേഷൻ കാർഡ് ലഭിക്കാൻ നമ്മൾ എന്താണ് ചെയ്യേണ്ടത് എന്ന് പലർക്കും അറിയില്ല. എന്നാൽ ഇത്തരത്തിൽ ഡ്യൂപ്ലിക്കേറ്റ് റേഷൻ കാർഡിന് എങ്ങനെ അപ്ലൈ ചെയ്യാം എന്നാണ് ഇന്നു നമ്മൾ നോക്കുന്നത്.

ചെയ്യേണ്ട രീതി

Step 1: ആദ്യമായി ബ്രൗസർ ഓപ്പൺ ചെയ്തു www.keralacivilsupplies.gov. in എന്ന ലിങ്ക് ഓപ്പൺ ചെയ്യുക.
Step 2: ഇപ്പോൾ നിങ്ങൾ കേരള സിവിൽ സപ്ലൈസ് ഹോംപേജിൽ എത്തുന്നതാണ്.ഇവിടെ citizen എന്ന് സെലക്ട് ചെയ്തു കൊടുക്കുക.

Step 3: ഇപ്പോൾ നിങ്ങൾ ഒരു ലോഗിൻ പേജിൽ എത്തുന്നതാണ്.ഇവിടെ നിങ്ങളുടെ യൂസർ നെയിം പാസ്‌വേഡ് എന്നിവ അടിച്ചു കൊടുക്കേണ്ടതാണ്.ഇനി നിങ്ങൾ ഒരു പുതിയ യൂസർ ആണെങ്കിൽ ഒരു യൂസർ ഐഡിയും പാസ്‌വേഡും ക്രിയേറ്റ് ചെയ്തതിനുശേഷം മാത്രം ചെയ്യുക.താഴെ കൊടുത്തിരിക്കുന്ന captcha അതുപോലെ ടൈപ്പ് ചെയ്തു കൊടുക്കുക.

Also Read  കെ.എസ്.ഇ.ബി ബിൽ കാൽകുലേറ്റ് ചെയ്യാൻ പഠിക്കാം

Step 4:ഇപ്പോൾ നിങ്ങൾ രജിസ്ട്രേഷൻ ഫോമിൽ എത്തുന്നതാണ്.നിങ്ങളോട് ചോദിക്കുന്നുണ്ടാകും നിങ്ങൾ പുതിയ റേഷൻ കാർഡിന് വേണ്ടി ആണോ അപ്ലൈ ചെയ്യുന്നത് എന്ന്.അതിൽ NO  എന്ന് ടിക്ക് ചെയ്തു കൊടുക്കുക.

റേഷൻ കാർഡ് ആധാർ കാർഡുമായി ബന്ധിപ്പിച്ചവർക്ക് മാത്രമേ ഇത്തരത്തിൽ അപ്ലൈ ചെയ്യാൻ സാധിക്കുകയുള്ളൂ. ശേഷം താഴെ കാണുന്ന ആധാർ കാർഡ് നമ്പർ എന്റർ ചെയ്തുകൊടുക്കുക.അതിനുശേഷം I agree എന്ന ബോക്സ് ടിക്ക് ചെയ്തു കൊടുക്കുക.ശേഷം പച്ച നിറത്തിൽ കാണുന്ന validate ബട്ടൺ ക്ലിക്ക് ചെയ്യുക.

Step 5: ശേഷം യൂസർ ഐഡി,പാസ്സ്‌വേർഡ് എന്നിവ കൊടുത്ത് താഴെക്കാണുന്ന captcha എന്റർ ചെയ്തുകൊടുത്തു continue ബട്ടൺ ക്ലിക്ക് ചെയ്യുക.
Step 6:അപ്പോൾ നിങ്ങൾ കൊടുത്ത ഈമെയിൽ ഐഡിയിൽ ഒരു മെസ്സേജ് വരുന്നതാണ്.അതിൽ കൊടുത്തിരിക്കുന്ന ലിങ്ക് ഓപ്പൺ ചെയ്ത് വെരിഫൈ ചെയ്യുക.ശേഷം യൂസർ നെയിമും പാസ്‌വേഡും ഉപയോഗിച്ച് വീണ്ടും ലോഗിൻ ചെയ്യുക.ഇങ്ങിനെ ലോഗിൻ ചെയ്തു കഴിഞ്ഞാൽ വരുന്ന പേജിൽ നിങ്ങൾ റേഷൻ കാർഡ് പുതിയതായി അപ്ലൈ ചെയ്യാനുള്ള കാരണം എന്താണ് അത് തിരഞ്ഞെടുത്തു കൊടുക്കുക.

Also Read  ഈ ബാങ്കുകളിലെ എടിഎം സൗജന്യമായി എത്ര തവണയും ഉപയോഗിക്കാം കാശ് പോകില്ല

Step 7:അടുത്തതായി വെരിഫിക്കേഷൻ ആയി കുറച്ചു സർട്ടിഫിക്കറ്റുകൾ ആവശ്യമാണ്. പോലീസ് വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ്,പഴയ റേഷൻ കാർഡ് കോപ്പി ഉണ്ടെങ്കിൽ അത്, അതുപോലെ ഇപ്പോൾ നിങ്ങൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഫോമിന്റെ ഒരു കോപ്പി ഇത്രയുമാണ് വെരിഫിക്കേഷൻ ആയി ഉപയോഗിക്കുന്നത്.ഇവയെല്ലാം അപ്‌ലോഡ് ചെയ്തു കൊടുക്കുക.ഇത്രയും ചെയ്ത ശേഷം സേവ് ബട്ടൺ ക്ലിക്ക് ചെയ്യുക.

Step 8:ഇപ്പോൾ അപ്ലിക്കേഷൻ സേവ് ആയി എന്നതിന് ഒരു സക്സസ് ഫുൾ മെസ്സേജ് കാണാവുന്നതാണ്.ഇതിൽ വരുന്ന ആപ്ലിക്കേഷൻ നമ്പറും ഡേറ്റും നിങ്ങൾ സൂക്ഷിച്ചു വെക്കേണ്ടതാണ്.എല്ലാം ഒരുതവണകൂടി ചെക്ക് ചെയ്ത് ശേഷം മാത്രം പ്രിന്റ് കൊടുക്കുക.

Also Read  ഒരു തോക്കിൽ ബുള്ളറ്റ് എങ്ങനെയാണ് പ്രവർത്തിക്കുന്നത്

Step 9:ഇനി ഫോമിൽ ഫില്ല് ചെയ്യേണ്ട ഭാഗങ്ങൾ എല്ലാം ഫില്ല് ചെയ്തശേഷം സ്കാൻ ചെയ്ത് വീണ്ടും അപ്‌ലോഡ് ചെയ്തു കൊടുത്തതിനു ശേഷം submit ബട്ടൺ ക്ലിക്ക് ചെയ്യുക.
Step 10:താലൂക്ക് സപ്ലൈ ഓഫീസിൽ നിന്നാണ് നിങ്ങൾ പുതിയതായി ലഭിക്കുന്ന റേഷൻ കാർഡ് വാങ്ങേണ്ടത്. അപ്പോൾ ഇനി റേഷൻ കാർഡ് നഷ്ടപ്പെട്ടു എന്ന് കരുതി വിഷമിക്കേണ്ട. കൂടുതൽ പേരിലേക്ക് ഈ വിവരം ഷെയർ ചെയ്യുക


Spread the love

Leave a Comment