കൊറോണയുടെ പശ്ചാത്തലത്തിൽ നിരവധി പേരാണ് ചികിത്സാ ചിലവിനായി കഷ്ടപ്പെടുന്നത്. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ആശുപത്രി ചിലവുകൾകായുള്ള തുക കണ്ടെത്തുക എന്നത് കഷ്ടമേറിയ ഒന്നാണ്.ഹൃദയസംബന്ധമായ ആൻജിയോപ്ലാസ്റ്റി പോലുള്ള ശസ്ത്രക്രിയകൾക്കും, ക്യാൻസർ പോലുള്ള മാരക അസുഖങ്ങളുടെ ചികിത്സക്കും വളരെ വലിയ തുകയാണ് മിക്ക ആശുപത്രികളിലും നൽകേണ്ടിവരുന്നത്.
അതുകൊണ്ടുതന്നെ ചികിത്സ ആവശ്യങ്ങൾക്കായി എല്ലാവർക്കും ഒരേ രീതിയിൽ ഉപയോഗപ്പെടുത്താവുന്ന രണ്ട് പ്രധാന ഇൻഷുറൻസ് പദ്ധതികളെ പറ്റിയാണ് ഇവിടെ പറയുന്നത്. പ്രധാനമന്ത്രി ആയുഷ്മാൻ ഭാരത് പദ്ധതി, കാരുണ്യ ഇൻഷുറൻസ് പദ്ധതി എന്നിവ ഉപയോഗപ്പെടുത്തിക്കൊണ്ട് ഏതൊരു സാധാരണക്കാർക്കും ചികിത്സാചെലവുകൾ കുറയ്ക്കാവുന്നതാണ്.
നിലവിൽ കേരളത്തിൽ ഏകദേശം 40 ശതമാനത്തോളം ആളുകൾ ഈ ഇൻഷുറൻസ് പദ്ധതിയുടെ ഭാഗമാണ്. എന്നാൽ പലപ്പോഴും ഇവർക്കൊന്നും ഈ പദ്ധതിയുടെ ആനുകൂല്യങ്ങളെ പറ്റി കൃത്യമായ ഒരു ധാരണ ഉണ്ടായിരിക്കുകയില്ല. റേഷൻ കാർഡ് ഉള്ള മുകളിൽ പറഞ്ഞ ആളുകൾക്ക് 5 ലക്ഷം രൂപ വരെയുള്ള ചികിത്സ ചിലവ് ഇൻഷുറൻസ് പദ്ധതി പ്രകാരം ലഭിക്കുന്നതാണ്. 2011ലെ സെൻസസ് പ്രകാരം ആണ് മുകളിൽ പറഞ്ഞ 40 ശതമാനം പേർക്ക് ഈ ആനുകൂല്യം പ്രയോജനപ്പെടുത്താൻ ആവുക.
റേഷൻ കാർഡിൽ മുൻഗണനാ ലിസ്റ്റിൽ പെടുന്നവർ തീർച്ചയായും ഈ ഇൻഷുറൻസ് പദ്ധതിയുടെ ഭാഗമായവർ ആണ്. എ എ വൈ മഞ്ഞ റേഷൻ കാർഡ്,പിഎ എച് എച് പ്രത്യേക വിഭാഗത്തിൽപ്പെടുന്ന വർക്കുള്ള പിങ്ക് റേഷൻ കാർഡ് എന്നിവർക്ക് ഇൻഷുറൻസ് കവറേജ് ലഭിക്കുന്നതാണ്.
വെള്ള, നീല റേഷൻ കാർഡ് ഉള്ളവർക്ക് റേഷൻ കാർഡിന്റെ ഏറ്റവും അവസാനത്തെ പേജിൽ ആയി PMJAY,KASP, CHIS PLUS,RSBY അങ്ങിനെ നാലു സീനുകളിൽ ഏതെങ്കിലും ഒന്ന് ഉണ്ടോ എന്ന് പരിശോധിക്കുക. ഇതിൽ ഏതെങ്കിലും ഒരു സീൽ ഉണ്ടെങ്കിൽ നിങ്ങൾ ഇൻഷൂറൻസ് കവറേജിന് പരിധിയിൽ ഉൾപ്പെടുന്ന വരാണ്. അതുകൊണ്ടുതന്നെ മഞ്ഞ,പിങ്ക് എന്നീ കാർഡുകൾക്കു പുറമേ മുകളിൽ പറഞ്ഞ സീലുകൾ അടിച്ചിട്ടുള്ള കാർഡ് ഉടമകൾക്കും ഇൻഷുറൻസ് കവറേജ് ആനുകൂല്യം പ്രയോജനപ്പെടുത്താവുന്നതാണ്.
ഗവൺമെന്റ് ഹോസ്പിറ്റലുകൾക്ക് പുറമേ സ്വകാര്യ ഹോസ്പിറ്റലുകളിലും ഈ ഒരു ആനുകൂല്യം ഉപയോഗപ്പെടുത്താവുന്നതാണ്. ലിസ്റ്റിൽ ഉൾപ്പെടുന്ന സ്വകാര്യ ആശുപത്രികളിൽ ആൻജിയോപ്ലാസ്റ്റി, ബൈപ്പാസ് സർജറി, മുട്ടു മാറ്റിവയ്ക്കൽ, ക്യാൻസർ, നട്ടെല്ലിന് ആവശ്യമായിവരുന്ന സർജറികൾ എന്നിങ്ങനെ വലിയ തുകകൾ ചിലവഴിക്കേണ്ടി വരുന്ന അവസരങ്ങളിലെല്ലാം ഈ ഒരു ഇൻഷുറൻസ് പരിരക്ഷ ഉപയോഗപ്പെടുത്താവുന്നതാണ്.
നിങ്ങളുടെ തൊട്ടടുത്തുള്ള സ്വകാര്യ ഹോസ്പിറ്റലിൽ ഈ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുമോ എന്ന് അറിയുന്നതിനായി PMJAY അപ്ലിക്കേഷൻ ഉപയോഗപ്പെടുത്താവുന്നതാണ്. ഇതിൽ നിങ്ങളുടെ അടുത്തുള്ള ഹോസ്പിറ്റൽ ഏതാണെന്ന് കണ്ടെത്താവുന്നതാണ്.
ഇപ്പോൾ തന്നെ നിങ്ങളുടെ റേഷൻ കാർഡ് എടുത്തു നോക്കി ഇൻഷുറൻസ് പരിരക്ഷ ഉണ്ടോ എന്നും അടുത്തുള്ള ഹോസ്പിറ്റലുകൾ ഏതെല്ലാം ആണെന്നും കണ്ടെത്താവുന്നതാണ്. തീർച്ചയായും കൂടുതൽ പേരിലേക്ക് വിവരം ഷെയർ ചെയ്യുക.കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണാം