ഇന്നത്തെ കാലത്ത് ആധാർ കാർഡ് ഉപയോഗിക്കുന്ന അതേ പ്രാധാന്യത്തോടെ ഉപയോഗപ്പെടുത്തുന്ന മറ്റൊരു രേഖയാണ് റേഷൻ കാർഡ്. മുൻകാലങ്ങളിൽ ഒരു കുടുംബത്തിന് ആവശ്യമായ റേഷൻ വാങ്ങുന്നതിനു വേണ്ടി മാത്രം ഉപയോഗപ്പെടുത്തിയിരുന്നു റേഷൻ കാർഡ് ഇപ്പോൾ മിക്ക സ്ഥലങ്ങളിലും ഒരു പ്രധാന രേഖ എന്ന രീതിയിൽ ആവശ്യപ്പെടാറുണ്ട്.
എന്നുമാത്രമല്ല ഒരു കുടുംബത്തിലെ എല്ലാ വ്യക്തികളുടെയും വിവരങ്ങൾ ഉൾപ്പെടുത്തിയ രേഖയാണ് റേഷൻ കാർഡ്. അതുകൊണ്ടുതന്നെ റേഷൻകാർഡിൽ ഉള്ള തെറ്റുകൾ തിരുത്തേണ്ടത് ഒരു അത്യാവശ്യ കാര്യമാണ്. റേഷൻ കാർഡ് തെറ്റുകൾ തിരുത്തുന്നതിനായി കേരള സർക്കാർ ആവിഷ്കരിച്ചിട്ടുള്ള പദ്ധതിയാണ്
റേഷൻ കാർഡിലെ തെറ്റുകൾ തിരുത്താനും ആധാർ നമ്പർ ചേർക്കുന്നതിനും ഈയൊരു പദ്ധതി വഴി സാധിക്കുന്നതാണ്. റേഷൻ കാർഡ് ഉടമയുടെ പേര്, അംഗങ്ങളുടെ പേര്, വയസ്സ്, മേൽവിലാസം, ബന്ധം എന്നീ വിവരങ്ങളെല്ലാം തന്നെ ഇതു വഴി തിരുത്താൻ സാധിക്കുന്നതാണ്. 2021 നവംബർ 15 മുതൽ ഡിസംബർ 15 വരെയാണ് ഇത്തരത്തിൽ തെറ്റുകൾ തിരുത്താനായി അപേക്ഷകൾ സമർപ്പിക്കാൻ സാധിക്കുക.
എൽപിജി സംബന്ധിച്ച വിവരങ്ങൾ, വൈദ്യുത കണക്ഷൻ സംബന്ധിച്ച വിവരങ്ങൾ എന്നിവകൂടി കാർഡിൽ ഉൾപെടുത്താൻ ഈയൊരു പദ്ധതിവഴി സാധിക്കുന്നതാണ്.
റേഷൻ കാർഡ്തെ റ്റ് തിരുത്തേണ്ട രീതി എങ്ങിനെയാണ്?
മതിയായ രേഖകൾ സഹിതം മുഴുവനായും പൂരിപ്പിച്ച അപേക്ഷ റേഷൻകടകളിൽ സ്ഥാപിച്ചിട്ടുള്ള പെട്ടികളിൽ നിക്ഷേപിക്കുന്നത് വഴി തെറ്റ് തിരുത്താൻ ആയി സാധിക്കുന്നതാണ്.
റേഷൻ കാർഡ്തെ റ്റ് തിരുത്താൻ അപേക്ഷ എഴുതേണ്ട രീതി എങ്ങിനെയാണ്?
അപേക്ഷ എഴുതുമ്പോൾ ഏറ്റവും മുകൾഭാഗത്തായി TO എന്ന ഭാഗത്ത് റേഷൻ കടയുടെ പേര്, നമ്പർ, സ്ഥലം എന്നിവ നൽകുക. ശേഷം sir /madam എന്നിങ്ങിനെ നൽകിക്കൊണ്ട് നിങ്ങളുടെ പേര്,റേഷൻ കാർഡ് നമ്പർ, കാർഡിൽ തിരുത്തേണ്ട കാര്യം എന്താണോ ആ കാര്യം കൂടി ആദ്യമായി ഉൾപ്പെടുത്തി വളരെ സിമ്പിൾ ആയി ഒരു അപേക്ഷ എഴുതി തയ്യാറാക്കി റേഷൻകടകളിൽ സ്ഥാപിച്ചിട്ടുള്ള പെട്ടിയിൽ നിക്ഷേപിക്കുകയാണ് വേണ്ടത്.
റേഷൻ കാർഡിലെ തെറ്റുകൾ തിരുത്തുന്നതിന് അക്ഷയ കേന്ദ്രങ്ങൾ വഴിയും സാധിക്കുന്നതാണ്. ഇതേ രീതിയിൽ ആധാർ കാർഡിലെ തെറ്റുകളും അക്ഷയ കേന്ദ്രങ്ങൾ വഴി തിരുത്താൻ സാധിക്കുന്നതാണ് . വളരെയെളുപ്പത്തിൽ റേഷൻ കാർഡിലെ തെറ്റുകൾ തിരുത്താനായി തെളിമ പദ്ധതിവഴി സാധിക്കുന്നതാണ്