റേഷൻ കാർഡുള്ളവർ ശ്രദ്ധിക്കുക അനർഹമായി റേഷൻ റേഷൻ വിഹിതം വാങ്ങുന്നവർ ക്കെതിരെ കടുത്ത ശിക്ഷ നടപ്പാക്കാൻ ഒരുങ്ങുകയാണ് സർക്കാർ

Spread the love

കൊറോണയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് റേഷൻകടകൾ വഴി സൗജന്യ ഭക്ഷ്യ കിറ്റ് വിതരണവും കേന്ദ്ര സർക്കാറിന്റെ ഭാഗമായുള്ള അരി വിതരണവും എല്ലാം നടക്കുന്നുണ്ട്. ഇതോടൊപ്പംതന്നെ എല്ലാമാസവും ലഭ്യമായ റേഷൻ വിഹിതവും കൃത്യമായി വീടുകളിൽ എത്തുന്നുണ്ട്. എന്നാൽ അനർഹരായ നിരവധി പേരാണ് മുൻഗണന ലിസ്റ്റ് വഴി റേഷൻ വിഹിതം വാങ്ങി കൊണ്ടിരിക്കുന്നത്. ഇത്തരത്തിൽ അനർഹമായി റേഷൻ വിഹിതം വാങ്ങുന്നവർ ക്കെതിരെ കടുത്ത ശിക്ഷ നടപ്പാക്കാൻ ഒരുങ്ങുകയാണ് സർക്കാർ. മുൻഗണനാ വിഭാഗത്തിൽ അനർഹമായി റേഷൻ വിഹിതം വാങ്ങുന്നവർ ജൂൺ മാസം 30 ന് മുൻപായി കാർഡുകൾ തിരിച്ചു നൽകേണ്ടതാണ്. ഇത്തരത്തിൽ കാർഡ് തിരികെ ഏൽപ്പിക്കേണ്ടത് ആരെല്ലാമാണെന്നും, അതിനാവശ്യമായ കാര്യങ്ങൾ എന്തെല്ലാമാണെന്നും നോക്കാം.

Also Read  വെറും 80 രൂപയ്ക്ക് ലേഡീസ് കുർത്തീ ഐറ്റംസ് ലഭിക്കുന്ന സ്ഥലം ബിസ്സിനെസ്സ് തുടങ്ങുന്നവർക്ക് ഉപകാരപ്പെടും

സംസ്ഥാനത്തെ നിലവിലെ കണക്കുകൾ പരിശോധിക്കുകയാണെങ്കിൽ നിരവധി പേരാണ് ഇത്തരത്തിൽ അനർഹമായി റേഷൻ വിഹിതം കൈപ്പറ്റി കൊണ്ടിരിക്കുന്നത്. പുതിയ രീതി നടപ്പിലാക്കുന്നതിലൂടെ അർഹരായവർക്ക് മാത്രമാണ് ഇത്തരത്തിലുള്ള റേഷൻ വിഹിതം ലഭ്യമാകുക. മുൻഗണന കാർഡ് വിഭാഗത്തിൽ ഉൾപ്പെടുന്നത് മഞ്ഞ, ചുവപ്പ് കാർഡ് ഉടമകളാണ്. ഇത്തരം കാർഡ് ഉടമകൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ ആയ കുറഞ്ഞ നിരക്കിൽ ഭക്ഷ്യധാന്യം, ചികിത്സ ആനുകൂല്യം എന്നിവയെല്ലാം ലഭിക്കുന്നതാണ്.

നിലവിൽ 90 ലക്ഷം പേരാണ് കാർഡ് ആനുകൂല്യങ്ങൾ വാങ്ങി കൊണ്ടിരിക്കുന്നത് ഇതിൽ 39 ലക്ഷം പേർ മാത്രമാണ് മുൻഗണനാ ലിസ്റ്റിൽ ഉൾപ്പെടുന്നവർ. എന്നാൽ സർക്കാറിന്റെ കണക്കുകളനുസരിച്ച് അതിലധികം പേർ ഈ ഒരു ആനുകൂല്യം കൈപ്പറ്റുന്നുണ്ട്. ഇത്തരം ഒരു സാഹചര്യത്തിൽ മുൻഗണന കാർഡിൽ ഉൾപ്പെടാൻ അർഹതയില്ലാത്തവർ ആദ്യം പൊതു വിഭാഗത്തിലേക്ക് മാറുകയും, ജൂൺ 30ന് മുമ്പായി അതിനാവശ്യമായ കാര്യങ്ങൾ ചെയ്യുകയും വേണം. അല്ലാത്തപക്ഷം പിഴ അടയ്ക്കേണ്ടി വരും.

Also Read  ലക്ഷങ്ങൾ ചിലവ് വരുന്ന ചികിത്സകളും ഓപ്പറേഷനും സൗജന്യമായി ലഭിക്കുന്ന ഒരു ഹോസ്പിറ്റൽ

ഇത്തരത്തിൽ പൊതു വിഭാഗത്തിലേക്ക് റേഷൻ കാർഡ് മാറ്റുന്നതിനായി ചെയ്യേണ്ട കാര്യങ്ങൾ താലൂക്ക് സപ്ലൈ ഓഫീസ് മായോ,റേഷൻ കടകളിലോ ബന്ധപ്പെടാവുന്നതാണ്. നിലവിലുള്ള റേഷൻ കാർഡ് പകർപ്പ് സഹിതം അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. കൂടാതെ ഇമെയിൽ വഴിയും അപേക്ഷകൾ നൽകാവുന്നതാണ്. എന്നാൽ ജൂൺ 30ന് അകത്ത് കാർഡ് മാറിയില്ല എങ്കിൽ കർശന നടപടികൾ സ്വീകരിക്കുന്നതാണ്. ഇത്രയും കാലം അനർഹമായി റേഷൻ ആയി കൈപ്പറ്റിയിരുന്നു മണ്ണെണ്ണ മറ്റ് സാധനങ്ങൾ എന്നിവയുടെ വിപണിമൂല്യം അടിസ്ഥാനമാക്കി പണം ഈടാക്കുന്നത് ആയിരിക്കും. കൂടാതെ പിഴ ശിക്ഷ ലഭിക്കുകയും ചെയ്യും. ജൂലൈ ഒന്നുമുതൽ ഇതിനായുള്ള പരിശോധന കർശനമാക്കുന്നുതാണ്.

Also Read  വാഹനം ഉള്ളവർ ശ്രദ്ധിക്കുക സർക്കാർ പുതിയ നിയമം നിർബന്ധമാക്കി

മുൻഗണനാ കാർഡിന് അർഹതയില്ലാത്ത വരിൽ ഉൾപ്പെടുന്നത് കേന്ദ്ര-സംസ്ഥാന ജീവനക്കാർ,പൊതുമേഖല സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർ, ആദായ നികുതി നൽകുന്നവർ, 1000 ചതുരശ്ര അടിയിൽ വീട് ഉള്ളവർ, സർവീസ് പെൻഷൻ വാങ്ങുന്നവർ, ഉപജീവന മാർഗ്ഗത്തിന് അല്ലാതെ നാല് ചക്രമുള്ള വാഹനങ്ങൾ ഉപയോഗിക്കുന്നവർ എന്നിവരെല്ലാം ആണ്.

ഇത്തരത്തിൽ മുകളിൽ പെടുന്ന വിഭാഗത്തിലുള്ള ആരെങ്കിലും മുൻഗണന വിഭാഗത്തിൽ ഉള്ള റേഷൻ കാർഡ് കൈവശം വെച്ചിട്ടുണ്ട് എങ്കിൽ തീർച്ചയായും ജൂൺ 30 ന് മുൻപായി അത് റേഷൻ കടകൾ വഴിയോ, സിവിൽ സപ്ലൈസ് ഓഫീസ് വഴിയോ ബന്ധപ്പെട്ട് തിരിച്ച് ഏൽപ്പിക്കാത്ത പക്ഷം നടപടികൾ സ്വീകരിക്കുന്നതായിരിക്കും.

 


Spread the love

Leave a Comment