സ്വന്തമായി ഒരു ബിസിനസ് ആരംഭിക്കുക എന്ന് ചിന്തിക്കുമ്പോൾ പലരും ആഗ്രഹിക്കുന്നത് മറ്റുള്ളവർ ചെയ്യാത്ത ഒരു ബിസിനസ് ആശയത്തെ കണ്ടെത്തി അതിന് മാർക്കറ്റിൽ ഡിമാൻഡ് ഉണ്ടാക്കിയെടുക്കുക എന്നതാണ്. എന്നാൽ പലപ്പോഴും ഇത്തരം ബിസിനസ് ആശയങ്ങൾ കണ്ടെത്തുന്നതിൽ പലരും പരാജയപ്പെടുകയാണ് ചെയ്യുന്നത്. എന്നു മാത്രമല്ല ഇത്തരത്തിൽ കണ്ടെത്തുന്ന ബിസിനസ് ആശയങ്ങൾ പ്രാവർത്തികമാക്കി കൊണ്ടു വരുമ്പോൾ അതിൽ നിന്ന് വലിയ ലാഭമൊന്നും ലഭിക്കാറില്ല എന്നതും ഇത്തരം ബിസിനസ് ആശയങ്ങളിൽ നിന്നും സാധാരണക്കാരെ പുറകോട്ടു വലിക്കുന്നു. എന്നാൽ നമ്മുടെ നാട്ടിൽ അധികമാരും ചെയ്യാത്ത എന്നാൽ വലിയ ലാഭം നേടിയെടുക്കാവുന്ന ഒരു ബിസിനസ് ആശയത്തെ പറ്റി ആണ് ഇവിടെ പറയുന്നത്.
റബ്ബർ ടൈലുകളുടെ ബിസിനസ് ആണ് ഇത്തരത്തിൽ വലിയ വിജയം നേടാവുന്ന ഒരു ബിസിനസ് ആശയം. എന്നാൽ സാധാരണയായി എവിടെയാണ് ഇവയുടെ ഉപയോഗം വരുന്നത് എന്ന് ഇപ്പോൾ നിങ്ങൾ ചിന്തിക്കുന്നുണ്ടാകും. എന്നാൽ ആശുപത്രികൾ, കുട്ടികളുടെ പ്ലേ ഏരിയ എന്നിവിടങ്ങളിലെല്ലാം കുട്ടികൾക്ക് അപകടം സംഭവിക്കാതിരിക്കാനായി ഉപയോഗിക്കുന്നത് റബ്ബർ ടൈലുകളാണ്. കൂടാതെ നമ്മുടെ നാട്ടിൽ ഇപ്പോൾ നിരവധി ജിമ്മുകൾ ഉണ്ട്. ജിംമ്മുകളിൽ ഉപകരണങ്ങൾ താഴെ വീണ് ടൈൽ പൊട്ടുന്നത് ഒഴിവാക്കുന്നതിനായി പ്രധാനമായും ഉപയോഗിക്കുന്നത് ഇത്തരം റബ്ബർ ടൈലുകളാണ്. മുൻപു കാലത്ത് വിദേശ രാജ്യങ്ങളിലാണ് ഇവ കൂടുതൽ ഉപയോഗിച്ചിരുന്നതെങ്കിൽ ഇന്ന് നമ്മുടെ രാജ്യത്തും ഇവയുടെ പ്രാധാന്യം മനസ്സിലാക്കി എല്ലാവരും റബ്ബർ ടൈലുകൾ ഉപയോഗിച്ച് തുടങ്ങിയിരിക്കുന്നു.അതുകൊണ്ടുതന്നെ കേരളത്തിലും ഇവയുടെ ഉപയോഗം കൂടുമെന്നതിൽ സംശയമില്ല. ഇത്തരം ഒരു ഉത്പന്നം നമ്മുടെ നാട്ടിലെ മാർക്കറ്റിൽ തുടക്കത്തിൽ തന്നെ നിർമ്മിച്ചു നൽകാൻ സാധിക്കുകയാണെങ്കിൽ തീർച്ചയായും ലാഭം നേടാവുന്നതാണ്.
പഴയ ടയറുകൾ, റബ്ബർ റോ മെറ്റീരിയലുകൾ എന്നിവയെല്ലാം ഉപയോഗിച്ചുകൊണ്ടാണ് റബ്ബർ ടൈലുകൾ പ്രധാനമായും നിർമ്മിക്കുന്നത്. റബ്ബർ പൊടികൾ ഒരു ഇൻഗ്രീഡിയന്റ്മായി മിക്സ് ചെയ്തു വ്യത്യസ്ത കളറുകളിൽ ആക്കിയാണ് റബ്ബർ ടൈലുകൾ നിർമ്മിക്കുന്നത്. നീല, ചുവപ്പ്, ഗ്രേ എന്നീ കളറുകൾ കാണാൻ മാർക്കറ്റിൽ കൂടുതൽ ഡിമാൻഡ് ഉള്ളത് എന്നുള്ളതുകൊണ്ട് തന്നെ ഈ കളറുകളിൽ ആണ് പ്രധാനമായും റബ്ബർ ടൈലുകൾ പുറത്തിറങ്ങുന്നത്.
റബ്ബർ ടൈലുകൾ നിർമ്മിക്കുന്നതിന് ആവശ്യമായ മെറ്റീരിയൽ എന്തെല്ലാമാണ്?
നേരത്തെ പറഞ്ഞതുപോലെ റബ്ബറിന്റെ റോ മെറ്റീരിയൽ, കളർ എന്നിവയ്ക്കുപുറമേ ഇവയെല്ലാം മിക്സ് ചെയ്യുന്നതിന് ആവശ്യമായ ഒരു മിക്സിങ് മെഷീൻ, ടൈലുകൾ അച്ചു രൂപത്തിലാക്കി ഷേപ്പ് ആക്കുന്നതിന് ആവശ്യമായ ഒരു മെഷീൻ, എന്നിവയാണ് മെഷീനറി ആയി ഉപയോഗിക്കേണ്ടത്. രണ്ട് മെഷീനുകൾ ഇൻസ്റ്റാൾ ചെയ്യേണ്ടതു കൊണ്ടുതന്നെ 1500 സ്ക്വയർഫീറ്റിൽ ഉള്ള ഒരു കെട്ടിടം ആവശ്യമാണ്. ഇവയ്ക്കുപുറമേ റോ മെറ്റീരിയൽസ്, നിർമ്മിച്ചെടുക്കുന്ന റബ്ബർ ടൈലുകൾ ഇവ സൂക്ഷിക്കുന്നതിനായി ഒരു വെയർഹൗസ് കൂടി ഉണ്ടെങ്കിൽ കൂടുതൽ നല്ലതാണ്.
രണ്ട് സ്കിൽഡ് ലേബേഴ്സ്, രണ്ട് അൺ സ്കിൽഡ് ലേബേർസ് ഇത്രയുമാണ് ജോലി ചെയ്യുന്നതിനായി ആവശ്യമുള്ള ആളുകളുടെ എണ്ണം. രണ്ട് മെഷിനറികൾ ക്കുമായി 10 ലക്ഷം രൂപയുടെ അടുത്ത് വില പ്രതീക്ഷിക്കാവുന്നതാണ്. മിക്സിങ് നായി മാനുവൽ, മെഷീൻ എന്നിങ്ങനെ രണ്ടു രീതികൾ ഉപയോഗിക്കാവുന്നതാണ്. എന്നാൽ നല്ല സ്റ്റാൻഡേർഡ് ആയ ഒരു പ്രൊഡക്ട് നിർമ്മിച്ചെടുക്കുന്നതിന് മെഷീൻ ഉപയോഗിക്കുന്നതാണ് കൂടുതൽ നല്ലത്. കാരണം ഇവ കൃത്യമായ അളവിൽ ഉപയോഗിച്ചാൽ മാത്രമാണ് നല്ല ഫിനിഷിങ്ങോട് കൂടിയ ഒരു ഫൈനൽ പ്രോഡക്റ്റ് ലഭിക്കുകയുള്ളൂ. കൂടാതെ മാനുഫാക്ചറിങ് കപ്പാസിറ്റി യുടെ അളവിന് അനുസരിച്ചുള്ള ഒരു മെഷിൻ കൂടി വാങ്ങാവുന്നതാണ്. ഇതിനായി 7 ലക്ഷം രൂപയുടെയും 8 ലക്ഷം രൂപയുടെയും ഇടയിൽ പണം ചിലവാക്കേണ്ടി വരും.ഇത്തരത്തിൽ എല്ലാ മെഷീനറിക്കും കൂടിയാണ് 10 ലക്ഷം രൂപയുടെ അടുത്ത് ചിലവഴിക്കേണ്ടി വരിക.
നല്ല ഒരു സെയിൽസ് ടീമിനെ വെച്ച് പ്രോഡക്റ്റ് മാർക്കറ്റിൽ എത്തിക്കാൻ സാധിക്കുകയാണെങ്കിൽ വളരെയധികം വിജയം നേടാവുന്ന ഒരു ബിസിനസ് ആശയം തന്നെയാണ് റബ്ബർ ടൈലുകൾ. കാരണം മാളുകൾ, ആശുപത്രികൾ, പ്രായമായവരും, കുട്ടികളും ഉള്ള വീടുകൾ എന്നിവിടങ്ങളിലെല്ലാം ഇപ്പോൾ ഇതിന്റെ ഉപയോഗം വളരെ കൂടുതലാണ് എന്നത് തന്നെയാണ് ഇത്തരമൊരു പ്രോഡക്റ്റിന് മാർക്കറ്റിൽ എത്രമാത്രം ഡിമാൻഡ് ഉണ്ടെന്ന് മനസ്സിലാക്കാൻ സാധിക്കുന്ന കാര്യം.കൂടുതൽ വിവരങ്ങൾ വിഡിയോയിൽ കണാം ..ഈ ഒരു അറിവ് മറ്റുള്ളവരിലേക്കും ഷെയർ ചെയ്യുക ..