രാജ്യത്ത് പെട്രോൾ – ഡീസൽ വില ഉടൻ കുറയും, കാരണം ഇതാണ്

Spread the love

ദിനംപ്രതി വർദ്ധിച്ചു വരുന്ന പെട്രോൾ ഡീസൽ വില സാധാരണക്കാരെ സംബന്ധിച്ചിടത്തോളം വളരെ വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ഒരു സാധാരണ കുടുംബത്തിന് ഒരു വാഹനം പോലും അത്യാവശ്യ കാര്യങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കാത്ത രീതിയിൽ ആണ് ഇപ്പോൾ ഇന്ധനവില ഉയർന്നിട്ടുള്ളത്. എന്നാൽ പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് രാജ്യത്തെ പെട്രോൾ ഡീസൽ വില ഉടൻ കുറയാൻ സാധ്യതയുണ്ട്. ഇന്ധന ഉൽപാദന രാഷ്ട്രങ്ങളുടെ സംഘടനയായ ഒപെക് പ്ലസ് ഇന്ധന ഉല്പ്പാദന തോത് കൂട്ടാൻ തീരുമാനിച്ചതാണ് ഇത്തരത്തിൽ പെട്രോൾ ഡീസൽ വില കുറയാൻ കാരണമായി പറയുന്നത്. നിലവിൽ ആവശ്യങ്ങൾക്ക് അനുസരിച്ചുള്ള ഇന്ധന ഉല്പാദനം നടക്കാത്തതിനാൽ പെട്രോൾ ഡീസൽ ഇന്ധന വില ഉയർന്നു തന്നെ നിൽക്കുന്ന ഒരു സാഹചര്യമാണ് ഉള്ളത്. ഓപേക് രാഷ്ട്രങ്ങളോട് ഒപ്പം റഷ്യ കൂടി ചേർന്ന സംഘടനയാണ് ഒപെക് പ്ലസ് എന്ന് അറിയപ്പെടുന്നത്.

Also Read  ഗൂഗിൾ പേ , ഫോൺപൈ , പേടിഎം ഇവരുടെ വരുമാനം എന്താണ്

ഓപേക് സംഘടനയുടെ പുതിയ തീരുമാനപ്രകാരം ഓഗസ്റ്റ് മുതൽ ഡിസംബർ വരെ നാല് ലക്ഷം ബാരൽ ഇന്ധനം അധികമായി ഉത്പാദിപ്പിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ഇത്തരത്തിൽ ഇന്ധന ഉല്പാദനം വർധിക്കുന്നതോടെ ഒരു ദിവസം 20 ലക്ഷം ബാരൽ ഇന്ധനം അധികമായി ഉൽപാദിപ്പിക്കപ്പെടുകയും ചെയ്യുന്നതാണ്. അതായത് ഇന്ത്യയുടെ ഒരുദിവസത്തെ ആവശ്യകത യായ ഇന്ധനത്തിന്റെ 40 ശതമാനമാണ് ഇത്തരത്തിൽ ഉൽപാദിപ്പിക്കപ്പെടുക. ഇവയ്ക്ക് പുറമേ ഇന്ത്യ നിലവിൽ ഇന്ധനങ്ങൾ വാങ്ങിക്കൊണ്ടിരിക്കുന്ന രാജ്യങ്ങളായ കുവൈറ്റ്, UAE, ഇറാഖ് എന്നീ രാഷ്ട്രങ്ങളുടെ ഇദ്ധന ക്വാട്ട വർധിപ്പിക്കാനും തീരുമാനിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇത് തീർച്ചയായും ഇന്ത്യയ്ക്ക് ഒരു മുതൽക്കൂട്ടാകും.

Also Read  ദിവസം രണ്ട് രൂപ മുടക്കാൻ തയ്യാറാണോ? 36,000 രൂപ പെൻഷൻ ലഭിക്കുന്ന കേന്ദ്രസർക്കാർ പദ്ധതിയെ കുറിച്ചറിയാം

നിലവിൽ പെട്രോൾ ഡീസൽ ഇന്ധന വിലവർദ്ധനവ് രാജ്യത്ത് വലിയതോതിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുമ്പോൾ പുതിയ പാർലമെന്റ് സമ്മേളനത്തിൽ ഇരുസഭകളിലും ഒരു പ്രധാന വിജയം തന്നെയായി മാറും എന്ന കാര്യത്തിൽ സംശയമില്ല. തൽക്കാലത്തേക്ക് ഇത്തരം ഒരു പ്രതീക്ഷ നൽകുന്നതോടെ പ്രതിപക്ഷത്തെ ഒരു പരിധിവരെ പിടിച്ചു നിർത്താൻ സാധിക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. പുതിയ നയം വരുന്നതിലൂടെ സാധാരണക്കാർക്ക് കുറഞ്ഞ വിലയ്ക്ക് പെട്രോൾ ഡീസൽ ലഭിക്കുമെന്ന് പ്രത്യാശിക്കാം.


Spread the love

Leave a Comment