രാജ്യം മുഴുവനും അതിവേഗ ഇന്റർ നെറ്റ് | പുതിയ കേന്ദ്ര സർക്കാർ പദ്ധതി

Spread the love

ഇന്ന് സ്മാർട്ട് ഫോണോ ഇന്റർനെറ്റൊ ഉപയോഗിക്കാത്തവരായി നമ്മുടെ നാട്ടിൽ ആരും തന്നെ ഉണ്ടായിരിക്കില്ല. എന്നിരുന്നാൽ കൂടി പ്രൈവറ്റ് കമ്പനികൾ ഇന്റെർനെറ്റിനായി  ഈടാക്കുന്നത് വലിയ തുകയാണ്, മാത്രവുമല്ല സ്പീഡും കുറവാണ് .

പ്രത്യേകിച്ച് ഈ കൊറോണ സമയത്ത് വീട്ടിലിരുന്ന് ആയിരിക്കും കുട്ടികളുടെ പഠനം എല്ലാം നടക്കുന്നത്. എന്നാൽ സാധാരണക്കാർക്ക് പ്രൈവറ്റ് കമ്പനികൾ ഈടാക്കുന്ന നെറ്റ് ചാർജ് താങ്ങാൻ ആയിക്കൊള്ളണമെന്നില്ല.

ഇത്തരം സാഹചര്യത്തിൽ കേന്ദ്രസർക്കാർ അതിവേഗ ഇന്റർനെറ്റ് നായി പുറത്തിറക്കിയിരിക്കുന്ന പുതിയ പദ്ധതിയാണ് പിഎം വാണി. എന്തെല്ലാമാണ് ഈ പദ്ധതിയുടെ പ്രത്യേകതകൾ എന്ന് നമുക്ക് നോക്കാം.

Also Read  FM WHATSAPP ഏറ്റവും പുതിയ അപ്‌ഡേറ്റ്

രാജ്യത്ത് ആകമാനം അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടുകൂടി കേന്ദ്ര ഗവൺമെന്റ് ആരംഭിച്ചിരിക്കുന്ന പിഎം വാണി എന്ന ഈ പദ്ധതി പബ്ലിക് ഡാറ്റ ഏജൻസികൾ വഴിയാണ് നൽകപ്പെടുന്നത്.

ഇതിനായി നിങ്ങൾ ചെലവഴിക്കേണ്ടത് 10 രൂപ മുതലാണ്. ഇതിലൂടെ ഓരോ ഗ്രാമപ്രദേശങ്ങളിലും ഇന്റർനെറ്റ് എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടുകയാണ്.സ്മാർട്ട്ഫോണുകൾ ഉപയോഗിക്കുന്നവർ പിഎം വാണി എന്ന ആപ്പ് ഡൗൺലോഡ് ചെയ്ത് എടുത്താൽ  ഇത്തരത്തിൽ ഇന്റർനെറ്റ് ഉപയോഗപ്പെടുത്താൻ ആവുക.

ഏകദേശം ഒരു ലക്ഷം വൈഫൈ സ്പോട്ടുകൾ ആണ് ഇപ്പോൾ സർക്കാറിന്റെ പദ്ധതിയിൽ വന്നിട്ടുള്ളത്.ഇതുപോലെ വാണിജ്യ സ്ഥാപനങ്ങൾക്കും ഇന്റർനെറ്റിനായി പിഎം വാണിയുടെ പബ്ലിക് ഡാറ്റ ഏജൻസികളെ സമീപിക്കാവുന്നതാണ്.

Also Read  ഫാൻ വൈൻഡിങ് കത്തി പോയാലും വീട്ടിൽത്തന്നെ ശരിയാക്കി എടുക്കാം

പി എം വാണിയുടെ ആപ്പുമായി ബന്ധിപ്പിച്ചുള്ള യുപിഐ വാലറ്റുകൾ വഴി നിങ്ങൾ ഉപയോഗിച്ച ഇന്റർനെറ്റിന്റെ തോത് അനുസരിച്ചു ഫീസ് അടയ്ക്കാവുന്നതാണ്. ഇതിനായി പ്രത്യേകിച്ച് ലൈസൻസ് ഒന്നും തന്നെ ആവശ്യമില്ല. ഒറ്റത്തവണ രജിസ്ട്രേഷനിലൂടെയാണ് ഈ പദ്ധതിയിൽ പങ്കാളികൾ ആവേണ്ടത്.

അതുകൊണ്ടുതന്നെ ഇത്തരത്തിലൊരു പദ്ധതി രാജ്യത്താകമാനം ഇന്റർനെറ്റ് എന്ന ആശയത്തിന് കരുത്ത് പകരും എന്നുള്ള കാര്യത്തിൽ ഉറപ്പ്.


Spread the love

Leave a Comment