മൊബൈൽ ഫോൺ ടീവിയുടെ റിമോട്ടായി ഉപയോഗിക്കാം

Spread the love

നമ്മുടെയെല്ലാം വീടുകളിൽ ടിവി, സെറ്റ് ടോപ് ബോക്സ് എന്നിവയെല്ലാം റിമോട്ട് ഉപയോഗിച്ചായിരിക്കും കണ്ട്രോൾ ചെയ്യുന്നത്. എന്നാൽ പലപ്പോഴും റിമോട്ട് കയ്യിൽ നിന്ന് വീഴുകയും കേട് വരികയും ചെയ്യുന്നത് പതിവായിരിക്കും. പ്രത്യേകിച്ച് കുട്ടികളുള്ള വീട്ടിൽ റിമോട്ട് കേടാകുന്നത് ഒരു സ്ഥിരം കാര്യമാണ്. ഇത്തരമൊരു സാഹചര്യത്തിൽ തീർച്ചയായും നിങ്ങളുടെ മൊബൈൽ ഫോൺ റിമോട്ട് രൂപത്തിൽ ഉപയോഗിച്ച് എങ്ങിനെ ടീവിയിൽ ഉപയോഗിക്കാം എന്നതിനെ പറ്റിയാണ് ഇന്നു നമ്മൾ നോക്കുന്നത്.

ഇന്ന് സ്മാർട്ട് ഫോണുകൾ ഉപയോഗിക്കാത്ത ആളുകൾ കുറവാണ് എന്ന് തന്നെ പറയാം. അതുകൊണ്ട് തന്നെ ഒരു വീട്ടിൽ ഒരു സ്മാർട്ട്ഫോൺ എങ്കിലും ഇല്ലാതെ ഇരിക്കില്ല. സാധാരണയായി എല്ലാ റിമോട്ട്കളും പ്രവർത്തിക്കുന്നത് ഒരു IR സെൻസർ അല്ലെങ്കിൽ ബ്ലാസ്റ്റർ ഉപയോഗിച്ചുകൊണ്ടാണ്. എന്നാൽ ഇപ്പോൾ പുറത്തിറങ്ങുന്ന മിക്ക മൊബൈൽ ഫോണുകളും ഇത്തരമൊരു ടെക്നോളജി ലഭിക്കുന്നതാണ്. ഈ ഒരു ടെക്നോളജി ഉപയോഗപ്പെടുത്തി ഒരു ആപ്പിന്റെ സഹായത്തോടെ നിങ്ങൾക്ക് നിങ്ങളുടെ ടിവി അല്ലെങ്കിൽ സെറ്റ് ടോപ് ബോക്സ് കണ്ട്രോൾ ചെയ്യാവുന്നതാണ്. യൂണിവേഴ്സൽ റിമോട്ട് എന്ന ഒരു ആപ്പാണ് ഇതിനായി നിങ്ങൾ ഇൻസ്റ്റാൾ ചെയ്യേണ്ടത്. മിക്ക റിമോട്ട് കൾക്കും ഈ ഒരു അപ്ലിക്കേഷൻ ഉപയോഗപ്പെടുന്നതാണ്.

Also Read  ഫോൺ പേ ഉപയോഗിക്കാൻ അറിയാത്തവർക്ക് എങ്ങനെ അക്കൗണ്ട് തുടങ്ങാം

മൊബൈൽ ഫോൺ ടീവിയുടെ  റിമോട്ടായി എങ്ങനെ ഉപയോഗിക്കാം

  • സ്റ്റെപ് 1: ആദ്യമായി ടിവിയുടെ സ്വിച്ച് ഓൺ ചെയ്ത ശേഷം MI remote എന്ന ആപ്പ് ഇൻസ്റ്റാൾ ചെയ്ത ശേഷം ആപ്ലിക്കേഷൻ ഓപ്പൺ ചെയ്യുക.
  • സ്റ്റെപ് 2: ഇപ്പോൾ നിങ്ങൾക്ക് വ്യത്യസ്ത ഇന്റർഫെസുകൾ കാണാവുന്നതാണ്. ഇതിൽ ടിവി എന്ന് തിരഞ്ഞെടുക്കുക.
  • സ്റ്റെപ് 3: ഇതിൽ നിന്നും നിങ്ങളുടെ ടിവി ഏതാണോ അത് സെലക്ട് ചെയ്യുക. ഇപ്പോൾ നിങ്ങളുടെ ടിവി ഓൺ ആണോ എന്ന് ചോദിക്കുന്നതാണ്.
  • സ്റ്റെപ് 4: ഓൺ ചെയ്താൽ ഒരു പവർ ബട്ടൺ ഓപ്ഷൻ ലഭിക്കുന്നതാണ്. ഇത് ക്ലിക്ക് ചെയ്യുക. ഇപ്പോൾ പെയെർഡ് എന്ന് കാണാവുന്നതാണ്. അത് ക്ലിക്ക് ചെയ്യുക.
  • സ്റ്റെപ് 4: തുടർന്ന് നിങ്ങൾക്ക് ഫോൺ ഉപയോഗിച്ച് ടിവി കൺട്രോൾ ചെയ്യാവുന്നതാണ്.
  • സ്റ്റെപ് 5: അടുത്തതായി നിങ്ങൾക്ക് സെറ്റ് ടോപ് ബോക്സ് ആണ് ഇതേ രീതിയിൽ ഫോൺ ഉപയോഗിച്ച് പ്രവർത്തിപ്പിക്കേണ്ടത് എങ്കിൽ ആപ്ലിക്കേഷൻ ഓപ്പൺ ചെയ്തു ലെഫ്റ്റ് സൈഡിൽ കാണുന്ന ‘+’ ബട്ടൺ ക്ലിക്ക് ചെയ്യുക.
  • സ്റ്റെപ് 6: സെറ്റ് ടോപ് ബോക്സ് തിരഞ്ഞെടുക്കുമ്പോൾ നിങ്ങൾക്ക് വ്യത്യസ്ത പ്രൊവൈഡഴ്സിനെ കാണാവുന്നതാണ് ഇതിൽ നിങ്ങളുടെ പ്രൊവൈഡറെ തിരഞ്ഞെടുക്കുക.
  • സ്റ്റെപ് 7: അതിനുശേഷം നേരത്തെ വന്നതുപോലെ ഒരു പവർ ബട്ടൺ വരുന്നതാണ് അത് ഉപയോഗിച്ച് നിങ്ങൾക്ക് സെറ്റ് ടോപ് ബോക്സ് കണ്ട്രോൾ ചെയ്യാവുന്നതാണ്.
Also Read  വാഹന ഇൻഷുറൻസ് മൊബൈലിലൂടെ പുതുക്കാം 40% വരെ പണം ലാഭിക്കാം

ഈ രീതിയിൽ നിങ്ങൾക്ക് ടിവി, സെറ്റ് ടോപ് ബോക്സ് എന്നിവയുടെ വോളിയം കൂട്ടാനും കുറയ്ക്കാനും ചാനൽ മാറ്റാനും എല്ലാം ഫോൺ ഉപയോഗിച്ച് സാധിക്കുന്നതാണ്. അപ്പോൾ ഇനി റിമോട്ട് ഇല്ലെങ്കിലും ഫോൺ ഉപയോഗിച്ച് നിങ്ങൾക്ക് ടിവി കാണാവുന്നതാണ്.

https://youtu.be/KJRCofZT02s


Spread the love

Leave a Comment