മെയ് 9 വരെ ലോക്ക് ഡൌൺ നാളെ മുതൽ പുറത്തിറങ്ങാൻ പറ്റില്ല

Spread the love

എല്ലാവരും കാത്തിരുന്ന ഇലക്ഷൻ റിസൾട്ട് പുറത്തുവന്നിരിക്കുന്നു. എന്നാൽ നമുക്ക് എല്ലാവർക്കും അറിയാവുന്നതാണ് ദിനംപ്രതി നമ്മുടെ നാട്ടിൽ കോവിഡ് കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഈയൊരു സാഹചര്യത്തിൽ ഒരു ലോക്ക് ഡൗൺ തീർച്ചയായും ആവശ്യമാണ്. എന്നാൽ മാത്രമാണ് കൂടുതൽ കോവിഡ് കേസുകളിൽ നിന്നും ഒരു മുക്തി നമുക്ക് നേടാൻ സാധിക്കുകയുള്ളൂ. ഈ ഒരു സാഹചര്യത്തിൽ വീണ്ടുമൊരു സെമി ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ് സംസ്ഥാന സർക്കാർ . ഈയൊരു സെമി ലോക്ക്ഡൗണിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.

മെയ് മാസം നാലാം തീയതി മുതൽ 4 ദിവസത്തേക്ക് സെമി ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ് മുഖ്യമന്ത്രി. കർശന നിയന്ത്രണങ്ങൾക്ക് വിധേയമായി ആണ് ലോക്ക്ഡൗൺ ഉണ്ടായിരിക്കുക. ഔദ്യോഗികമായ രീതിയിൽ ലോക്ക് ഡൗൺ പ്രഖ്യാപനം നടത്തിയിട്ടില്ല എങ്കിലും അതിനേക്കാൾ ഒരു പടി മുകളിൽ ഉള്ള നടപടികൾ ആയിരിക്കും സ്വീകരിക്കുക.

Also Read  ഇത് കഴിച്ചാൽ അമ്പത് വയസ്സ് വരെ നിങ്ങളുടെ മുടി നരക്കുകയും കൊഴിയുകയും ഇല്ല | വിഡിയോ കാണുക

നിലവിൽ നാല് ദിവസത്തേക്ക് ആണ് സെമി ലോക്ക് ഡൗൺ നടപ്പിലാക്കുന്നത് എങ്കിലും വരാന്ദ്യങ്ങൾ കൂടി കണക്കിലെടുത്ത് ഇത് ആറ് ദിവസത്തേക്ക് നീളുന്നതാണ്. അവശ്യവസ്തുക്കളുടെ കടകൾക്ക് മാത്രമാണ് തുറക്കാനുള്ള അനുമതി ലഭിക്കുക. കൂടാതെ ആളുകളുടെ കൂttam കൂടൽ, അനാവശ്യമായ പുറത്തിറങ്ങൽ എന്നിവ ഒഴിവാക്കുന്നതിനായി വലിയ ഒരു തുക തന്നെ ഫൈൻ ആയി നൽകേണ്ടി വരുന്നതാണ്.

ട്രെയിൻ, ബസ്, സ്വകാര്യ വാഹനങ്ങൾ എന്നിവ റോഡിൽ ഇറക്കാൻ സാധിക്കുമെങ്കിലും സ്വകാര്യവാഹനങ്ങൾ ഉപയോഗിക്കുന്നവർ വ്യക്തമായ കാരണങ്ങൾ ബോധിപ്പിക്കേണ്ടത് ഉണ്ട്. അത്യാവശ്യ സാഹചര്യങ്ങളിൽ പുറത്ത് ഇറങ്ങേണ്ടവർ ഡബിൾ മാസ്ക് ധരിച്ച് പുറത്തിറങ്ങാനായി ശ്രദ്ധിക്കുക. അതുപോലെ വാൾവ് ഉള്ള മാസ്ക്കുകൾ നിരോധിച്ചിട്ടുള്ളതുകൊണ്ട് തന്നെ അവയുടെ ഉപയോഗം പൂർണമായും ഒഴിവാക്കുക.

Also Read  പന്നിയുടെ ഹൃദയം മനുഷ്യനിൽ മാറ്റിവച്ചു വൈദ്യ ശാസ്ത്രത്തിന്റെ ചരിത്ര നേട്ടം

N95 മാസ്ക് ഉപയോഗിക്കുന്നവർക്ക് ഒരു മാസ്ക് ഉപയോഗിച്ചാൽ മതിയായിരിക്കും. ഈ ഒരു സെമി ലോക് ഡൗണിന് പുറമേ കോവിഡ് വ്യാപനം കൂടുതലായുള്ള എറണാകുളം കോഴിക്കോട് പോലുള്ള ജില്ലകൾ പൂർണമായും ലോക്ക് ഡൗണിലേക്ക് പോകുന്നതിനുള്ള സാഹചര്യങ്ങളും നിലവിലുണ്ട്. അതുപോലെ വാക്സിൻ എടുക്കാത്ത വരായ 18 വയസ്സിന് മുകളിലുള്ളവർക്ക് കോവിൻ വെബ്സൈറ്റ് മുഖേന രജിസ്റ്റർ ചെയ്യാവുന്നതാണ്. വാക്സിൻ വിതരണം ഉടൻതന്നെ ആരംഭിക്കുന്നതാണ്.

ആവശ്യത്തിനുള്ള സ്റ്റോക്ക് നിലവിൽ ഇല്ലാത്തതാണ് വാക്സിൻ വിതരണം തടസ്സപ്പെട്ടതിനുള്ള കാരണം. ഇത് പെട്ടെന്നു തന്നെ ശരിയാകുന്ന താണ്. ബാങ്കിങ് ഇടപാടുകൾ നാളെമുതൽ രാവിലെ 10 മണി മുതൽ ഒരു മണി വരെ മാത്രമാണ് ഉണ്ടായിരിക്കുക. റേഷൻ കടകൾ രാവിലെ എട്ടര മണി മുതൽ ഉച്ചയ്ക്ക് രണ്ടര മണി വരെയാണ് പ്രവർത്തിക്കുക. മെയ് മാസത്തേക്കുള്ള റേഷൻ വിതരണം നാളെ മുതലാണ് ആരംഭിക്കുന്നത്.മെയ് 9 വരെയുള്ള ഈ സെമി ലോക്ഡൗൺ സമയത്ത് ആവശ്യമായ കാര്യങ്ങൾക്ക് മാത്രം പുറത്തിറങ്ങുക,കൂടുതൽ ജാഗ്രത പുലർത്തുക.


Spread the love

Leave a Comment