ഇനി ഏതൊരാൾക്കും സ്വന്തം വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാം. ഇതിനായി കേന്ദ്രസർക്കാർ 70,000 കോടി രൂപയുടെ ഭവന വായ്പാ പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നു. സാധാരണയായി ഉയർന്ന വരുമാനക്കാർക്ക് ഇത്തരത്തിലുള്ള പദ്ധതികളുടെ ഭാഗമാകാൻ സാധിക്കാറില്ല. എന്നാൽ ഉയർന്ന വരുമാനക്കാർക്കും ഇത്തരമൊരു പദ്ധതിയുടെ ഭാഗമാവാൻ സാധിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത.
കേന്ദ്ര സർക്കാരിന്റെ പുതിയ വായ്പാ പദ്ധതിയുടെ മാനദണ്ഡങ്ങൾ എന്തെല്ലാം ആണ്?
മധ്യവർഗ്ഗത്തിൽ പെടുന്ന ആളുകൾക്ക് സ്വന്തമായി ഒരു വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടുന്ന രീതിയിലാണ് കേന്ദ്ര സർക്കാരിന്റെ പുതിയ ഭവന വായ്പ പദ്ധതി ആരംഭിച്ചിരിക്കുന്നത്. ഇതിലൂടെ 6 ലക്ഷം മുതൽ18 ലക്ഷം രൂപവരെ വാർഷിക വരുമാനം ഉള്ളവർക്കും ഗവൺമെന്റ്ൽ നിന്നുള്ള സബ്സിഡി തുക ലഭിക്കുന്നതാണ്.
സ്വന്തമായി വീടില്ലാത്തവർക്ക് ഈ ഒരു പദ്ധതിയിലൂടെ സ്വന്തമായി ഒരു വീട് നിർമിക്കാവുന്നതാണ്.3% മുതൽ 4%വരെ പലിശ നിരക്കിൽ സബ്സിഡി ലഭിക്കുന്ന ഈ പദ്ധതി PM ആവാസ് യോജനയുടെ കീഴിലാണ് വരുന്നത്.
സബ്സിഡിയുടെ തുക കുറച്ചു കഴിഞ്ഞാൽ ഏകദേശം മൂന്ന് ശതമാനം മാത്രമാണ് നിങ്ങൾ വായ്പയ്ക്ക് പലിശയായി നൽകേണ്ടി വരുന്നുള്ളൂ.230000 രൂപവരെയാണ് നിങ്ങൾക്ക് ഈ പദ്ധതി പ്രകാരം ലഭിക്കുന്ന പലിശയിളവ്.ഇത്തരത്തിൽ ലഭിക്കുന്ന പലിശ സബ്സിഡി നിങ്ങൾക്കായി നൽകുന്നത് കേന്ദ്രസർക്കാർ ആണ്.
ഇത്തരത്തിൽ ഒരു പദ്ധതി രൂപീകരിക്കുന്നതിന് വേണ്ടി മധ്യ വർഗ്ഗത്തിൽപ്പെട്ട ആൾക്കാരെ രണ്ട് വിഭാഗമായാണ് വർഗ്ഗീകരിക്കുന്നത്. 6 ലക്ഷം മുതൽ 12 ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് MIG 1 എന്ന കാറ്റഗറിയിലും 12 ലക്ഷം മുതൽ 18 ലക്ഷം രൂപ വരുമാനമായി ലഭിക്കുന്നവർ രണ്ടാമത്തെ കാറ്റഗറി ആയ MIG 2 ൽ ആയാണ് വരുന്നത്.
നിങ്ങൾ അടച്ച ഇൻകം ടാക്സ് ആണ് നിങ്ങളുടെ വരുമാനം കണക്കാക്കുന്നതിനു വേണ്ടി ഇവിടെ ഉപയോഗിക്കുന്നത്.ഇതിൽ തന്നെ MIG 1 കാറ്റഗറിയിലാണ് നിങ്ങൾ പെടുന്നത് എങ്കിൽ 150 മീറ്റർ നീളമുള്ള കാർപെറ്റ് ഏരിയ യുള്ള ഒരു വീടും അതുപോലെ MIG 2 കാറ്റഗറിയിൽ വരുന്ന ഒരാളാണ് നിങ്ങളെങ്കിൽ 200 മീറ്റർ കാർപെറ്റ് ഏരിയ ഉള്ള ഒരു വീടും ആണ് നിങ്ങൾക്ക് നിർമ്മിക്കാൻ സാധിക്കുക.
അതുപോലെ ആദ്യത്തെ കാറ്റഗറിയിൽ പെടുന്നവർക്ക് 9 ലക്ഷം രൂപയും രണ്ടാമത്തെ കാറ്റഗറിയിൽ പെടുന്നവർക്ക് 12 ലക്ഷം രൂപയും ആണ് പലിശ സബ്സിഡിയായി ലഭിക്കുക.എന്നാൽ നിങ്ങൾക്ക് വീട് നിർമിക്കുന്നതിന് എത്ര തുക വേണമെങ്കിലും വായ്പയായി എടുക്കാവുന്നതാണ് മുകളിൽ പറഞ്ഞ തുക മാത്രമാണ് പലിശ സബ്സിഡിയായി ലഭിക്കുകയുള്ളൂ.
നിങ്ങൾ വായ്പ എടുക്കുമ്പോൾ തന്നെ 20 വർഷത്തേക്കുള്ള പലിശ സബ്സിഡി ബാങ്കുകൾ പ്രൊവൈഡ് ചെയ്യുന്നതാണ്.നഗരപരിധിയിൽ ഒരു വീട് എന്ന് ആഗ്രഹിക്കുന്നവർക്ക് ആണ് ഇത്തരത്തിൽ ഒരു പദ്ധതിയുടെ ഭാഗമാവാൻ സാധിക്കുക. അതുകൊണ്ട് നിങ്ങൾ ഇത്തരത്തിലൊരു വീട് വയ്ക്കാൻ ആഗ്രഹിക്കുന്നു എങ്കിൽ വായ്പ എടുക്കുന്നതിനു മുൻപ് തന്നെ ബാങ്കുകളിൽ PM ആവാസ് യോജന പ്രകാരം ഉള്ള ഈ പലിശ സബ്സിഡി ലഭിക്കുമോ എന്ന് ചോദിച്ച് ഉറപ്പുവരുത്തുക.ഈ ഒരു അറിവ് പൊതു സമാഹത്തിന്റെ അറിവിലേക്കായി ഷെയർ ചെയ്യുക .