ഇനി നിങ്ങളുടെ ബർത്ത് സർട്ടിഫിക്കറ്റിന് ആയി എവിടെയും കയറി ഇറങ്ങി ബുദ്ധിമുട്ടണ്ട, ഇപ്പോൾ നിങ്ങൾക്ക് തന്നെ apply ചെയ്യാം അതും നിങ്ങളുടെ phone അല്ലെങ്കിൽ നിങ്ങളുടെ computer ഉപയോഗിച്ച്..
നിങ്ങൾ ഇതിനു വേണ്ടി ഒരു അക്ഷയ കേന്ദ്രത്തെയാണ്സമീപിക്കുന്നത് എങ്കിൽ അവർ അതിനു വേണ്ടി ചാർജ് ചെയ്‌യുന്നത് 5 രൂപ മുതൽ 30 രൂപ വരെയാണ്, എന്നാൽ ഇത് നിങ്ങൾക്ക് തന്നെ ചെയ്യാവുന്നതേ ഉള്ളൂ, എന്ന് മാത്രമല്ല നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും ഇത് ഡൗൺലോണ്ട് ചെയ്ത് എടുത്ത് ഉപയോഗിക്കാവുന്നതാണ്.
എങ്ങിനെയാണ് ബർത്ത് സർട്ടിഫിക്കറ്റ് apply ചെയ്യുക?
Step 1: ആദ്യം നിങ്ങളുടെ ഫോണിൽ browser ഓപ്പൺ ചെയ്ത് അതിൽ cr.lsgkerala.gov.in എന്ന സൈറ്റ് അടിച്ച് ഓപ്പൺ ചെയ്യുക.
Step 2: നിങ്ങൾ ഇപ്പോൾ എത്തുന്നത് ഗവണ്മെന്റ് സേവന സൈറ്റ് ആയ സേവനയിൽ ആയിരിക്കും. ഇതിൽ നിങ്ങൾക്ക് എല്ലാ വിധ സർട്ടിഫിക്കറ്റ് വേണമെങ്കിലും apply ചെയ്യാവുന്നതാണ്.
Step 3: ഇനി ഇതിൽ ക്വിക്ക് സർട്ടിഫിക്കറ്റ് സെർച്ച് എന്ന് ടൈപ്പ് ചെയ്ത് സെർച്ച് ചെയ്യുക,അപ്പോൾ സെലക്ട് സർട്ടിഫിക്കറ്റ് എന്ന് കാണുന്ന ഭാഗത്ത് ബർത്ത് സർട്ടിഫിക്കറ്റ് എന്ന് അടിച്ച് കൊടുക്കുക.
Step 4: ഇപ്പോൾ നിങ്ങൾക്ക് അതിനു താഴെയായി ഡിസ്ട്രിക്, മുൻസിപ്പാലിറ്റി ഏതാണോ അത്,ലോക്കൽ ബോഡി എന്ന സ്ഥലത്ത് ഡിസ്ട്രിക്ട് എന്നിവ അടിച്ച് നൽകാം.
ഇനി information to search certificate എന്ന് കാണുന്ന ഭാഗത്ത് ആരുടെയാണോ നമുക്ക് വേണ്ടത് അവരുടെ date of birth, gender, name of mother എല്ലാം അടിച്ചു കൊടുക്കുക, അതിന് ശേഷം താഴെ കാണുന്ന വേർഡ് അത് പോലെ വേർഡ് verification കോളത്തിൽ അടിച്ച് submit അടിക്കുക.
Step 5: ഇപ്പോൾ കാണുന്ന സൈറ്റിൽ ആ date of ബർത്തിൽ ആ പേരിൽ ഉള്ള എല്ലാവരുടെയും ഡീറ്റെയിൽസ് വരുന്നതാണ്, അതിൽ ഡീറ്റെയിൽസ് നോക്കി view എന്ന് കൊടുത്താൽ നിങ്ങൾക്ക് ആവശ്യമായ സെര്ടിഫിക്കറ് കാനാവുന്നതാണ്.
Step 6: ഇനി computer ആണെങ്കിൽ പ്രിന്റ് ഓപ്ഷൻ കൊടുത്താൽ pdf ആയി നിങ്ങളുടെ സർട്ടിഫിക്കറ്റ് പ്രിന്റ് ചെയ്ത് എടുക്കാവുന്നതാണ്. അപ്പോൾ ഇനി ആർക്കും എളുപ്പത്തിൽ ബർത്ത് സർട്ടിഫിക്കറ്റ് എടുക്കാം, അതും ആരുടേയും help ഇല്ലാതെ