ബാങ്കിങ്ങിനെ കുറിച്ച് നമ്മൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

Spread the love

സ്വന്തമായി ഒരു ബാങ്ക് അക്കൗണ്ട് എങ്കിലും ഇല്ലാത്തവരായി ആരും തന്നെ ഇല്ല. എന്നാൽ പലപ്പോഴും ബാങ്കിനെ പറ്റി കൂടുതൽ അറിഞ്ഞുകൊണ്ട് ആയിരിക്കില്ല നമ്മളിൽ പലരും ബാങ്കിൽ അക്കൗണ്ട് തുടങ്ങുന്നത്. എന്നുമാത്രമല്ല ഇന്നത്തെ കാലത്ത് ബാങ്കിങ്ങിനെ പറ്റി കൂടുതൽ അറിയാനുള്ള് താൽപര്യവും പലർക്കും ഉണ്ട്. ഒരു ബാങ്കിനെ സംബന്ധിച്ച് ആർബിഐ നൽകുന്ന നിർദ്ദേശങ്ങളെ പറ്റിയും, ബാങ്കുകൾ പാലിക്കേണ്ട നിയമങ്ങളെ പറ്റി ഒന്നും നമുക്ക് വലിയ അറിവ് ഉണ്ടായിരിക്കില്ല. ഇത്തരത്തിൽ ബാങ്കിനെ കുറിച്ച് ഉറപ്പായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്.

നമുക്ക് തീർച്ചയായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് ബഡ്ജറ്റിംഗ്, അതായത് നിങ്ങളുടെ വരുമാനവും ചിലവും എങ്ങിനെ കൊണ്ടുപോകുന്നു എന്നതിനെ പറ്റിയാണ് ഇവിടെ പറയുന്നത്. നമ്മുടെ ഇൻകത്തെ പറ്റിയും ചിലവിനെ പറ്റിയും കൃത്യമായ ഒരു ഫ്യൂച്ചർ പ്ലാൻ ആവശ്യമാണ്. ഇതേ രീതിയിൽ ഒരു മാസത്തെ വരവ് ചിലവുകൾ എഴുതി അത് കൃത്യമായി പാലിക്കാൻ സാധിക്കുന്നുണ്ടോ എന്ന് പരിശോധിക്കുക. ഇതുവഴി നിങ്ങളുടെ എക്സ്പെൻസ് കുറച്ച് ഇങ്കം കൂട്ടാനായി സാധിക്കുന്നതാണ്.

അടുത്തതായി അറിഞ്ഞിരിക്കേണ്ട കാര്യം സേവിങ് സിനെ പറ്റിയാണ്. സാധാരണയായി മിക്ക ആൾക്കാരും ചെയ്യുന്നത് നമുക്ക് ലഭിക്കുന്ന ഇൻകത്തിൽ നിന്ന് എല്ലാ എക്സ്പെൻസ് കളും കഴിഞ്ഞ് ബാക്കി തുകയു ണ്ടെങ്കിൽ അത് സേവ് ചെയ്യുക എന്നതാണ്.എന്നാൽ ശരിയായ രീതി നിങ്ങൾക്ക് ഇൻകം ലഭിക്കുമ്പോൾ ആദ്യം അതിൽ നിന്നും ഒരു സേവിങ്സ് മാറ്റി വെച്ച ശേഷം മാത്രം ചിലവുകൾ ക്കായി തുക എടുക്കുക എന്നതാണ്.ഈ രീതിയിൽ ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് തീർച്ചയായും നല്ലൊരു സേവിങ്സ് കണ്ടെത്താനാകും.

Also Read  ഈട് ഇല്ലാതെ ലോൺ 160000 രൂപ ലഭിക്കും | തിരിച്ചടവ് കാലാവധി 5 വര്ഷം | പുതിയ അപേക്ഷ സമർപ്പിക്കാം

അതായത് സേവിങ്സ് ചെയ്യുമ്പോൾ തന്നെ ആദ്യം കുറച്ച് ലിക്വിഡിറ്റിക്കായും, പിന്നീടുള്ള ഭാഗം എമർജൻസി ആവശ്യങ്ങൾക്ക് എടുക്കാവുന്ന രീതിയിലും മാറ്റി വെക്കേണ്ടതാണ്. ബാക്കി വരുന്ന സേവിങ്സ് റിട്ടേൺ ജനറേറ്റ് ചെയ്യുന്നതിനായി ഉപയോഗപ്പെടുത്തുക. അതായത് ഭാവി കാര്യങ്ങൾ നടത്തുന്നതിനായി ഒരു ഇൻവെസ്റ്റ്മെന്റ് എന്ന രീതിയിൽ ഉപയോഗപ്പെടുത്താവുന്നത്. ഇതേരീതിയിൽ സേവിങ്സ് വ്യത്യസ്ത രീതിയിൽ തരംതിരിച്ച് ഉപയോഗപ്പെടുത്തുക യാണെങ്കിൽ തീർച്ചയായും നിങ്ങൾക്ക് സേവിങ്സ് നല്ല രീതിയിൽ മാനേജ് ചെയ്യാവുന്നതാണ്. ലിക്വിഡിറ്റിക്ക് ആവശ്യമാണെങ്കിൽ സ്വൈപ്പിങ് എഫ് ഡി, മ്യൂച്ചൽ ഫണ്ട് എന്നിവയിൽ ഇൻവെസ്റ്റ് ചെയ്യാവുന്നതാണ്. കൂടാതെ റെക്കറിംഗ് ഡെപ്പോസിറ്റ്, സ്റ്റോക്ക്, ഗോൾഡ് എന്നിവയും കൺവേർട്ട് ചെയ്യാവുന്നതാണ്.

നിങ്ങൾ കടം വാങ്ങുകയാണെങ്കിൽ വളരെയധികം റെസ്പോൺസിബിൾ ആയി മാത്രം ചെയ്യാൻ ശ്രദ്ധിക്കുക. അതായത് ഒരു ലോൺ എടുക്കുമ്പോൾ തീർച്ചയായും ആ കടത്തിന് റെസ്പോൺസിബിൾ ആയിരിക്കണം. അതായത് പ്രത്യേകിച്ച് ലക്ഷ്യം ഒന്നുമില്ലാതെ ഏതെങ്കിലുമൊരു ബാങ്കിൽ പോയി കടമെടുക്കുക എന്ന രീതി പിന്തുടരരുത്. പകരം നിങ്ങൾ ഒരു ഹോം ലോണിന് ആയി ആണ് കടമെടുക്കുന്നത് എങ്കിൽ, അതല്ല സ്കിൽ ഡെവലപ്മെന്റിന് വേണ്ടിയാണ് കടമെടുക്കുന്നത് എങ്കിൽ ഇവയെല്ലാം റെസ്പോൺസിബിൾ ലോണായി കണക്കാക്കാവുന്നതാണ്.

Also Read  കുറഞ്ഞ പലിശയിൽ പോസ്റ്റ് ഓഫീസിൽ നിന്നും ഭവന വായ്പകൾ ലഭിക്കും

ഒരു എജുക്കേഷൻ ലോൺ എടുക്കുകയാണെങ്കിൽ അത് എടുക്കുന്നയാൾ തീർച്ചയായും പഠിച്ചു കഴിഞ്ഞ് ഒരു ജോലി നേടി അത് തിരിച്ച് അടയ്ക്കും എന്നകാര്യം ഉറപ്പുവരുത്തുക. ഇവയല്ലാതെ മൊബൈൽ വാങ്ങാനും, സീറോ ഇന്ട്രെസ്റ് ലോൺ ലഭിക്കും എന്ന പേരിൽ ലോൺ വാങ്ങാനും ശ്രമിക്കുന്നത് നല്ല കാര്യമല്ല. ലോൺ എടുക്കുന്ന സമയത്ത് സ്റ്റാൻഡേർഡ് ഇന്ട്രെസ്റ്റ് റേറ്റ് കൃത്യമായി പരിശോധിക്കുക. അതുപോലെ പ്രൈവറ്റ് ഫിനാൻഷ്യൽ സ്ഥാപനങ്ങളെ ഒഴിവാക്കിക്കൊണ്ട് ഒരു പൊതുമേഖല ബാങ്കിൽ നിന്നു തന്നെ ലോൺ എടുക്കുകയാണെങ്കിൽ അത് കുറച്ചുകൂടി നല്ലതാണ്. എന്നാൽ വ്യത്യസ്ത ബാങ്കുകളെ തമ്മിൽ കമ്പയർ ചെയ്തതിൽ കുറഞ്ഞ പലിശ നിരക്ക് നൽകുന്ന ബാങ്ക് ഏതാണെന്ന് കണ്ടെത്തി ലോൺ എടുക്കാൻ ആയി ശ്രദ്ധിക്കുക.

പൈസ സൂക്ഷിക്കുന്നതിനായി ഒരു ഡെപ്പോസിറ്റ് അക്കൗണ്ട് തിരഞ്ഞെടുക്കുമ്പോൾ സേവിങ്സ് അക്കൗണ്ട് ആണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ വളരെ കുറഞ്ഞ പലിശയാണ് ലഭിക്കുക. അതുപോലെ കറണ്ട് അക്കൗണ്ടിന് പലിശ ലഭിക്കുന്നതല്ല. കുറച്ചുകാലത്തേക്ക് ആവശ്യമില്ലാത്ത രീതിയിലാണ് പണം ഡെപ്പോസിറ്റ് ചെയ്യുന്നത് എങ്കിൽ അത് ഫിക്സഡ് ഡെപ്പോസിറ്റ് അല്ലെങ്കിൽ fd ആയി ഇടുക. അതല്ല എങ്കിൽ റെക്കറിംഗ് ഡെപ്പോസിറ്റ് ആയോ സൂക്ഷിക്കുകയാണെങ്കിൽ കൂടുതൽ പലിശ നേടാവുന്നതാണ്.

എന്നാൽ നിങ്ങൾ FD ആണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ അത് മേച്വർ ആവുന്നതിനു മുൻപ് എടുക്കുകയാണെങ്കിൽ ബാങ്ക് പെനാൽറ്റി ആയി ഒരു തുക ഈടാക്കുന്നതിനുള്ള ചാൻസ് ഉണ്ട്. അതുകൊണ്ട് ഇത് പ്ലാൻ ചെയ്തു മാത്രം പണം ഇൻവെസ്റ്റ് ചെയ്യുക. ഒരു ഫിക്സഡ് ഡെപ്പോസിറ്റ് എടുക്കുമ്പോൾ തീർച്ചയായും ഒരു നോമിനിയെ കൂടി അതിൽ വയ്ക്കുക. അല്ലാത്തപക്ഷം ആയാൾ മരണപ്പെടുകയാണെങ്കിൽ അത് അവകാശപ്പെട്ട വർക്ക് ലഭിക്കാനായി വളരെയധികം ബുദ്ധിമുട്ടാണ്. മരണ സംബന്ധമായി പണം തിരിച്ചെടുക്കുയാണെങ്കിൽ പെനാൽറ്റി ചാർജ് ചെയ്യാനുള്ള ചാൻസ് കുറവാണ്. എഫ് ഡി ഇടുമ്പോൾ ബാങ്കിന്റെ സേഫ്റ്റിയാണ് നിങ്ങളുടെ സേഫ്റ്റി. എഫ്ഡി ഇടുന്നതിനായി നാഷണലൈസ്ഡ് ബാങ്കുകൾ തിരഞ്ഞെടുക്കുക. അതല്ല എങ്കിൽ സാമ്പത്തിക സേഫ്റ്റി നൽകുന്ന ലിസ്റ്റഡ് ബാങ്കുകൾ തിരഞ്ഞെടുക്കുക.

Also Read  ലോൺ എടുത്തവർക്ക് സന്തോഷിക്കാം വീണ്ടും മൊറൊട്ടോറിയം

നിങ്ങൾ നല്ല രീതിയിൽ ക്രെഡിറ്റ് സ്കോർ മെയിൻ ടൈൻ ചെയ്യുന്ന ഒരു വ്യക്തിയാണെങ്കിൽ ബാങ്കുകളിൽനിന്നും ലോൺ ലഭിക്കുന്നതിനും മറ്റും വളരെയധികം എളുപ്പമായിരിക്കും. അതായത് ഒരു ലോൺ എടുത്തിട്ടുണ്ട് എങ്കിൽ അത് എങ്ങിനെ കൃത്യമായി തിരിച്ചടയ്ക്കുന്നു എന്നതിനെ ആസ്പദമാക്കി ഉള്ള ഒരു റെക്കോർഡിന്റെ അടിസ്ഥാനത്തിലാണ് നിങ്ങളുടെ ക്രെഡിറ്റ് സ്കോർ നിശ്ചയിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ നല്ല ഒരു ക്രെഡിറ്റ് സ്കോർ നിലനിർത്തുക എന്നതും പ്രധാനമാണ്. ഇതുവഴി ബാങ്കുകളിൽനിന്നും കുറഞ്ഞ ഇൻട്രസ്റ്റ് റേറ്റ് നേടാവുന്നതാണ്.

ഒരു ബാങ്കിനെ പറ്റി തീർച്ചയായും നിങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് മുകളിൽ പറഞ്ഞത്. ഇവ മനസ്സിലാക്കി ബാങ്ക് ഇടപാടുകൾ നടത്തുന്നത് നിങ്ങൾക്ക് കൂടുതൽ പ്രയോജനം ചെയ്യും .


Spread the love

Leave a Comment