നമ്മളെല്ലാവരും സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നവർ ആയിരിക്കും. എന്നാൽ പലപ്പോഴും സ്മാർട്ഫോൺ ഉപയോഗിക്കുമ്പോൾ നമ്മൾ ചെയ്യുന്ന പല അബദ്ധങ്ങളും ഫോണിന്റെ ലൈഫ് കുറയ്ക്കുന്നതിന് കാരണമാകാറുണ്ട്. പലപ്പോഴും, ഇത്തരം കാര്യങ്ങൾ നമ്മൾ അറിഞ്ഞുകൊണ്ട് ആയിരിക്കില്ല ചെയ്യുന്നത്. എന്നാൽ ഇത്തരത്തിൽ ചെയ്യുന്ന അബദ്ധങ്ങൾ മനസ്സിലാക്കി വരുമ്പോഴേക്കും അത് ഫോണിന്റെ പ്രവർത്തനത്തെ കാര്യമായി ബാധിക്കുകയും, ഫോൺ പൂർണമായി മാറ്റേണ്ട അവസ്ഥയിലേക്ക് എത്തുകയും ചെയ്യുന്നതാണ്. നിത്യജീവിതത്തിൽ സ്ഥിരമായി ഫോൺ ഉപയോഗിക്കുന്നവർ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ എന്തെല്ലാമാണെന്ന് മനസ്സിലാക്കാം.
1) ഫോണിന്റെ ബാറ്ററി കൂടുതൽ തവണ ചാർജ് ചെയ്യുക.
ഫോണിന്റെ ബാറ്ററിയുടെ ആയുസ്സ് കൂട്ടുന്നതിനായി കൂടുതൽ തവണ റീചാർജ് ചെയ്യുന്ന രീതി പിന്തുടരുക. അതായത് ബാറ്ററി പവർ ഇൻഡിക്കേറ്റർ 10-20% ആയി കാണുമ്പോൾ തന്നെ ഫോൺ ചാർജ് ചെയ്യുന്നതാണ് ഉത്തമം. ഇത് ഡിസ്ചാർജ് സൈക്കിളുകളുടെ എണ്ണം 1000-1100 സൈക്കിളുകൾ വർധിപ്പിക്കുന്നതിന് സഹായിക്കുകയും, അതുവഴി ബാറ്ററി ഹെൽത്ത് കൂടുതൽ ലഭിക്കുന്നതിനും സഹായകരമാണ്.
2) എല്ലാ സമയവും ബാറ്ററി ചാർജ് ചെയ്യുന്ന രീതി ഒഴിവാക്കുക
ഒരു ബാറ്ററിയുടെ ഇൻബിൽട്ട് കൺട്രോളർ ബാറ്ററിക്ക് ആവശ്യം ഉള്ളതിനേക്കാൾ കറണ്ട് എടുക്കുന്നതിൽ നിന്നും ഒഴിവാക്കുന്നു. അതുകൊണ്ടുതന്നെ ബാറ്ററി കൂടുതൽ ചാർജ് ചെയ്തു പിടിക്കാതിരിക്കാൻ ശ്രദ്ധിക്കുക.
3) ഫോണിന്റെ ചാർജർ ഉപയോഗിക്കാതെ വില കുറഞ്ഞ ചാർജറുകൾ ഉപയോഗിക്കുന്ന രീതി ഒഴിവാക്കുക
പലരും ചെയ്യുന്ന രീതിയാണ് കമ്പനി നൽകുന്ന ഫോണിന്റെ ചാർജർ ഉപയോഗിക്കാതെ, അതിന് യോജിക്കുന്ന മറ്റേതെങ്കിലും ചാർജർ ഉപയോഗിച്ച് ബാറ്ററി റീചാർജ് ചെയ്യുന്ന രീതി. നോൺ നേറ്റീവ് ചാർജർ ഉപയോഗിക്കുന്നതുമൂലം ഷോക്ക് പോലുള്ള അപകടങ്ങൾ ഉണ്ടാകുന്നതിന് കാരണമാകും.
4) അൾട്രാ ഫാസ്റ്റ് ചാർജറുകൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കുക.
വളരെ കുറഞ്ഞ സമയത്തിൽ ബാറ്ററി ചാർജ് ചെയ്യാൻ സാധിക്കുമെന്ന് അവകാശപ്പെടുന്നവയാണ് അൾട്രാ ഫാസ്റ്റ് ചാർജറുകൾ.എന്നാൽ ഇത്തരം ചാർജറുകൾ ഉപയോഗിക്കുന്നത് ബാറ്ററിക്ക് ഹാനികരമാണ്.
5) പ്രൊട്ടക്ടീവ് കേയ്സുകൾ ഉപയോഗിക്കരുത്
സ്മാർട്ട് ഫോണിൽ ഉപയോഗിക്കുന്ന പ്രോടീക്റ്റീവ് കേയ്സുകൾ പലപ്പോഴും കൂടുതൽ സമയമെടുത്ത് ചാർജ് ചെയ്യുന്ന അവസരങ്ങളിൽ ബാറ്ററി ചൂടാക്കുന്നതിന് കാരണമായേക്കാം.
6) കൃത്യമായ ഇടവേളകളിൽ ബാറ്ററി ഡിസ്ചാർജ് ചെയ്യാനായി ശ്രദ്ധിക്കുക
അതായത് മൂന്നു മാസത്തിലൊരിക്കലെങ്കിലും, ഫോണിന്റെ ബാറ്ററി 0% ആക്കി ഡിസ്ചാർജ് ചെയ്തു, വീണ്ടും 100% ചാർജ് ചെയ്ത് ഉപയോഗിക്കുക.
7) ഉയർന്ന ടെമ്പറേച്ചർ ഒഴിവാക്കുക
പ്രധാനമായും ലിഥിയം അയൺ ബാറ്ററി കളിൽ ഉയർന്ന താപനില ഉൾക്കൊള്ളുന്നതിനുള്ള കപ്പാസിറ്റി കുറവാണ്. കൂടുതൽ ചൂട് തട്ടുന്നത് ഓവർ ഹീറ്റ് ആകുന്നതിന് കാരണമാകും.
8) തണുത്ത താപനില ഒഴിവാക്കാനായി ശ്രദ്ധിക്കുക
തണുപ്പുള്ള സാഹചര്യങ്ങളിൽ കോട്ടിന്റെ ഇന്നർ പോക്കറ്റിൽ, അതല്ല എങ്കിൽ ഒരു പ്രത്യേക കേയ്സ് ഉപയോഗിച്ച് ഫോൺ സൂക്ഷിക്കുന്നതിനായി ശ്രദ്ധിക്കുക. കാരണം കുറഞ്ഞ താപനില ബാറ്ററി കേടാകുന്നതിന് കാരണമാകും. അതുകൊണ്ടുതന്നെ ചൂട് നിലനിർത്തുന്ന രീതിയിൽ താപനില മൈന്റൈൻ ചെയ്യാനായി ശ്രദ്ധിക്കുക.
9) വളരെയധികം ബ്രൈറ്റ് ആയിട്ടുള്ള വാൾപേപ്പറുകൾ ഒഴിവാക്കി, സ്ക്രീൻ ബ്രൈറ്റ്നെസ്സ് അഡ്ജസ്റ്റ് ചെയ്യുക.
സ്ക്രീൻ ബ്രൈറ്റ്നെസ്സ് 3 0-40% നും ഇടക്ക് അഡ്ജസ്റ്റ് ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കുക.
10) വോൾട്ടേജ് fluctuation കൃത്യമായി നോട്ട് ചെയ്യുക
ശക്തമായ കാറ്റും, മഴയും, മിന്നലും ഉള്ള സമയങ്ങളിൽ ബാറ്ററി ചാർജ് ചെയ്യുന്നത് ഒഴിവാക്കുക.
11) സ്ക്രീൻ, പോർട്ടുകൾ എന്നിവ നല്ല രീതിയിൽ വൃത്തിയാക്കി വയ്ക്കുക.
ഫോണിന്റെ സ്ക്രീൻ വൃത്തിയാക്കുന്നതിന് ആയി ലിന്റ് ഫ്രീ വൈപ്പറുകൾ മാത്രം ഉപയോഗിക്കാനായി ശ്രദ്ധിക്കുക. കാരണവശാലും വിൻഡോ ക്ലീൻ ചെയ്യുന്ന ലിക്വിഡ് യൂസ് ചെയ്യരുത്.ഇതിൽ അടങ്ങിയിട്ടുള്ള അമോണിയ സ്ക്രീൻ നശിപ്പിക്കുന്നതിന് കാരണമാകും
12) ഫോൺ ഒരുകാരണവശാലും വെള്ളത്തിൽ വീഴാതിരിക്കാൻ ശ്രദ്ധിക്കുക
ഏതെങ്കിലും കാരണവശാൽ ഫോൺ വെള്ളത്തിൽ വീഴുകയാണ് എങ്കിൽ, ഉടനടി അത് എടുത്ത് ഫോൺ
സ്വിച്ച്ഓഫ് ചെയ്യുകയും, ബാറ്ററി എടുത്തുമാറ്റുകയും ചെയ്യേണ്ടതാണ്.
12) ശ്രദ്ധയോടുകൂടി മാത്രം ഫോൺ കൈകാര്യം ചെയ്യുക
പ്രത്യേകിച്ച് ഡ്രൈവ് ചെയ്യുന്ന സമയങ്ങളിൽ എല്ലാം ഫോൺ ഡാഷ്ബോർഡിൽ വരാതിരിക്കാൻ ശ്രദ്ധിക്കുക. തുടർച്ചയായി ഉണ്ടാകുന്ന മൂവ്മെന്റ് ഫോൺ ഡാമേജ് ആക്കുന്നതിന് കാരണമാകും
14) ആവശ്യമില്ലാതെ സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ചെയ്യാതിരിക്കുക.
15) ക്ലൗഡ് സ്റ്റോറേജ് സംവിധാനം ഉപയോഗപ്പെടുത്തുക
നിങ്ങളുടെ ഫോണിൽ ഒരുപാട് സ്പേസ് ഉണ്ട് എങ്കിൽ കൂടിയും, ക്ലൗഡ് സ്റ്റോറേജ് സംവിധാനം ഉപയോഗപ്പെടുത്താൻ ആയി ശ്രദ്ധിക്കുക. ഇതുവഴി ഫോണിൽ ഒരുപാട് ഡാറ്റ സൂക്ഷിച്ച് വക്കേണ്ടി വരില്ല. ഇത് കൂടുതൽ രീതിയിൽ ഫോൺ പ്രവർത്തിക്കുന്നതിന് സഹായിക്കും.
മുകളിൽ പറഞ്ഞ കാര്യങ്ങളെല്ലാം കൃത്യമായി പാലിക്കുക യാണെങ്കിൽ കൂടുതൽകാലം ബാറ്ററി ലൈഫ് ലഭിക്കുകയും, നല്ല രീതിയിൽ ഉപയോഗിക്കാൻ സാധിക്കുകയും ചെയ്യുന്നതാണ്.