ഫോണിൽ അശ്ലീല ദൃശ്യങ്ങൾ കാണുന്നവർ സൂക്ഷിക്കുക; എത്ര ഒളിച്ചാലും നിങ്ങളെ പൊലീസ് പൊക്കും,

Spread the love

ഇന്ന് സോഷ്യൽ മീഡിയ ഉപയോഗിക്കാത്തവരായി ആരും തന്നെ ഇല്ല എന്ന് പറയാം. എല്ലാ പ്രായക്കാരും കയ്യിൽ ഒരു സ്മാർട്ട്ഫോൺ ഉണ്ടെങ്കിൽ എന്തും ചെയ്യാമെന്ന ധൈര്യത്തിൽ മുന്നോട്ടു പോകുന്ന ഈ ഒരുകാലത്ത് സൈബർ കുറ്റകൃത്യങ്ങളും കുറവല്ല. ഇതിന്റെ ഭാഗമായി വളരെയധികം ഊർജ്ജസ്വലമായി തന്നെ അന്വേഷണം നടത്തി വരികയാണ് സൈബർ പോലീസ്. സൈബർ കുറ്റവാളികളുടെ എണ്ണം വർദ്ധിച്ചുവരുന്ന ഈ ഒരു സാഹചര്യത്തിൽ സൈബർ ലോകത്ത് കുട്ടികളുടെ നഗ്ന ചിത്രങ്ങളും, വീഡിയോകളും എടുത്ത് ദുരുപയോഗം ചെയ്യുന്നവരെ കണ്ടെത്തുന്നതിനായി പോലീസ് ആരംഭിച്ച ഓപ്പറേഷൻ പി- ഹണ്ട് 21.1 പ്രകാരം കണ്ടെത്തിയ കുറ്റകൃത്യങ്ങളെ പറ്റി കൂടുതൽ അറിയാം.

സൈബർ കുറ്റവാളികളിൽ കുട്ടികളുടെ ഫോട്ടോ, വീഡിയോ എന്നിവ ദുരുപയോഗം ചെയ്യുന്നവരെ കണ്ടെത്തുന്നതിനായി പോലീസ് ആരംഭിച്ച ഓപ്പറേഷൻ പി -ഹണ്ട് 21.1 പ്രകാരം നിലവിൽ 28 പേർ അറസ്റ്റിലായി. ഇവയ്ക്കുപുറമേ 370 കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടു. ജില്ലാ പോലീസ് മേധാവികളുടെ നേതൃത്വത്തിൽ ആരംഭിച്ച സംഘത്തിൽ 310 അംഗങ്ങളടങ്ങിയ സംഘമാണ് ഞായറാഴ്ച രാവിലെ റെയ്ഡ് ആരംഭിച്ചത്.സൈബർ ഡോ നോഡൽ ഓഫീസർ എഡിജിപി മനോജ് എബ്രഹാം ആണ് ഈ വിവരം അറിയിച്ചത്.

Also Read  വൻ വിലക്കുറവിൽ സ്ഥലം വില്പനക്ക് | സെന്റിന് വെറും 9,000 രൂപ മാത്രം

ഓപ്പറേഷൻ പി ഹണ്ടിന്റെ ഭാഗമായി ഒരേസമയം 477 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നത്. പരിശോധനയുടെ ഭാഗമായി മൊബൈൽ ഫോൺ,മെമ്മറി കാർഡ്, കമ്പ്യൂട്ടർ, ലാപ്ടോപ് ഹാർഡ് ഡിസ്ക്, എന്നിവ ഉൾപ്പെടുന്ന 429 ഉപകരണങ്ങളാണ് കണ്ടെത്തിയത്.കുട്ടികളുടെ നഗ്ന ദൃശ്യങ്ങളും,ചിത്രങ്ങളും ഉൾപ്പെടുന്ന ഉപകരണങ്ങളാണ് ഇത്തരത്തിൽ റെയ്ഡിൽ പിടിച്ചെടുത്തത്. ഇവയിൽ 5 വയസിനും 16 വയസിനും ഇടയിൽ പ്രായമുള്ള രാജ്യത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിലുള്ള കുട്ടികളുടെ ദൃശ്യങ്ങളാണ് ഉൾപ്പെട്ടിട്ടുള്ളത്.

ആധുനിക സാങ്കേതികവിദ്യ ദുരുപയോഗപ്പെടുത്തി കൊണ്ട് ദൃശ്യങ്ങൾ കൈമാറ്റം ചെയ്യപ്പെടുന്ന വരിൽ ഐടി മേഖലയിൽ ജോലി ചെയ്യുന്നവരുമുണ്ട് എന്നാണ് അറിയുന്നത്. ഇതിന്റെ ഭാഗമായി കുട്ടികളെ കടത്തൽ,ദൃശ്യങ്ങൾ പങ്കു വാക്കുന്നതിനായി വാട്സ്ആപ്പ്,ടെലിഗ്രാം ഗ്രൂപ്പുകൾ അതുവഴി നടത്തിയ ചാറ്റുകൾ എന്നിവയും പോലീസിനു ലഭിച്ചിട്ടുണ്ട്.

Also Read  ഈ കാര്യം അറിയാതിരുന്നാല്‍ ഇനി ATM ൽ നിന്ന് പണം ലഭിക്കില്ല

പോലീസ് റെയ്ഡ് വ്യാപകം ആക്കിയതോടെ, ഗ്രൂപ്പുകളിൽ നിന്നും ദൃശ്യങ്ങൾ സോഫ്റ്റ് വെയറുകളുടെ സഹായത്തോടെ ഡിലീറ്റ് ചെയ്യുകയും, ഫോണുകൾ മൂന്ന് ദിവസത്തിലൊരിക്കൽ ഫോർമാറ്റ് ചെയ്യുന്നതായും പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം ദൃശ്യങ്ങൾ കൈമാറ്റം ചെയ്തു പണം നൽകി ലൈവായി കാണുന്ന ലിങ്കുകളും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

സൈബര്‍ ഡോം, കൗണ്ടര്‍ ചൈല്‍ഡ് സെക്ഷ്വല്‍ എക്സ്പ്ലോയിറ്റേഷന്‍ സെന്‍റര്‍ എന്നിവർ നടത്തിയ അന്വേഷണങ്ങളെ തുടര്‍ന്നാണ് ഓപ്പറേഷൻ പി ഹണ്ട് എന്ന പേരിൽ റെയ്ഡ് നടത്തിയത്. സൈബര്‍ ഡോം ഓപ്പറേഷന്‍സ് ഓഫീസര്‍ എ ശ്യാം കുമാര്‍, സൈബര്‍ ഡോം സ്ക്വാഡ് ഉദ്യോഗസ്ഥരായ ആര്‍ യു രഞ്ജിത്, എസ് എസ് വൈശാഖ്, ജി. സ് അനൂപ്, സന്തോഷ്‌,ആര്‍ അരുണ്‍രാജ്, അക്ഷയ് എന്നിവർ ഉൾപ്പെടുന്ന ടീമാണ് ഇതിനെ പറ്റിയുള്ള അന്വേഷണത്തിൽ ഉൾപ്പെട്ടത്. എഡിജിപി മനോജ്, സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബഹ്റ എന്നിവരുടെ നിർദ്ദേശപ്രകാരമാണ് സാങ്കേതിക വിദഗ്ധർ ഉൾപ്പെട്ട സംഘം ഓപ്പറേഷൻ പി ഹണ്ട് എന്ന ഈ ദൗത്യം പൂർത്തീകരിച്ചത്.

Also Read  സിം കാർഡ് ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക കേന്ദ്ര സർക്കാരിന്റെ പുതിയ നിയമം വരുന്നു

അഞ്ചു വർഷം വരെ തടവും, 10 ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റ കൃത്യമാണ് കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങൾ കാണുന്നതും, പങ്കു വെക്കുന്നതും.ഇത്തരം കുറ്റ കൃത്യങ്ങൾ നടത്തുന്നവരെ പറ്റിയുള്ള വിവരങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽ പെട്ടാൽ ഉടൻതന്നെ പോലീസിനെ അറിയിക്കേണ്ടതാണ് എന്ന് സൈബർ ഡോ നോഡൽ ഓഫീസർ മനോജ് എബ്രഹാം കൂട്ടിച്ചേർത്തു.


Spread the love

Leave a Comment