പ്രവാസി പെൻഷൻ അറിയേണ്ടത് എല്ലാം | എങ്ങനെ അപേക്ഷിക്കാം

Spread the love

നിങ്ങൾ ഒരു പ്രവാസി ആണോ?അതല്ല എങ്കിൽ നിങ്ങൾക്ക് ഏറ്റവും വേണ്ടപ്പെട്ടവർ പ്രവാസ ജീവിതം നയിച്ചവരോ നയിക്കുന്നവരും ആണോ.എങ്കിൽ ഉറപ്പായും പ്രവാസികൾക്ക് വേണ്ടിയുള്ള ഈ ഒരു പദ്ധതിയെക്കുറിച്ച് അറിയാതെ പോകരുത്.

18 വയസ്സിനും 60 വയസ്സിനും ഇടയിലുള്ള എല്ലാ പ്രവാസികൾക്കും പ്രവാസി ക്ഷേമനിധി ബോർഡിൽ അംഗത്വം എടുക്കാവുന്നതാണ്.ഇത്തരത്തിൽ ക്ഷേമനിധി ബോർഡിൽ അംഗത്വം എടുക്കുന്നവർക്ക് 60 വയസ്സിനുശേഷം പെൻഷൻ ലഭിക്കുന്നതാണ്.

ഇത്തരമൊരു അംഗത്വത്തിൽ കുടുംബ പെൻഷൻ,അവശതാ പെൻഷൻ,വിവാഹ സഹായം, പ്രസവ സഹായം, വിദ്യാഭ്യാസത്തിനുള്ള ആനുകൂല്യങ്ങൾ,വിദേശത്തുവെച്ച് മരണപ്പെട്ടാൽ അതുമായി ബന്ധപ്പെട്ട മരണാനന്തര സഹായങ്ങൾ എന്നിവയെല്ലാം തന്നെ ലഭിക്കുന്നതാണ്.

Also Read  സംരഭം തുടങ്ങുന്നവർക്ക് അഞ്ചു തരം ബിസ്സിനെസ്സ് വായ്പകൾ , പലിശ നിരക്കുകൾ | പ്രമാണങ്ങൾ, വിശദമായി അറിയാം

കേരളത്തിനു പുറത്ത് ജോലി ചെയ്തു വരുന്നവർക്കും ഈ ക്ഷേമനിധി ബോർഡിൽ അംഗമാകാൻ ആവുന്നതാണ്. അതുപോലെ അന്യസംസ്ഥാനത്ത്ജോലി ചെയ്തുകൊണ്ടിരിക്കുന്ന മലയാളികൾക്കും ഇത്തരത്തിലൊരു ക്ഷേമനിധി ബോർഡിൽ അംഗമാകാൻ ആവുന്നതാണ്.

60 വയസ്സിനു മുൻപുള്ള ചികിത്സാ സഹായങ്ങളും ഇതിന്റെ ഭാഗമാണ്.ഇതുകൂടാതെ ഭവനങ്ങൾ നിർമ്മിക്കുന്നതിനുള്ള സ്വയം വായ്പകൾ അതുപോലെ സംരംഭങ്ങൾ, വ്യവസായങ്ങൾ എന്നിവ
തുടങ്ങുന്നതിനുള്ള സാമ്പത്തിക സഹായം എന്നിവയും ലഭിക്കുന്നതാണ്.

വിദേശരാജ്യങ്ങളിൽ നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും മടങ്ങിവന്ന് വർക്ക് 100 രൂപ വീതവും.മടങ്ങിവരുന്ന അന്യസംസ്ഥാന മലയാളികൾക്ക് 50 രൂപ വീതവും ആണ് അടയ്ക്കേണ്ടത്. ഇത് മാസങ്ങളിലോ വർഷത്തിലൊരിക്കലോ അടയ്ക്കാവുന്നതാണ്.

Also Read  ഇനി എല്ലാ വീട്ടിലേക്കും പുതിയ ചോട്ടു ഇന്ധനം | വിശദമായ വിവരങ്ങൾ അറിയാം

ഇത്തരത്തിലുള്ള ഒരു ബോർഡിൽ അംഗമാകുന്നതിന് ഓൺലൈനിലൂടെ ആണ് അപേക്ഷിക്കേണ്ടത്.കേരളത്തിന് പുറത്ത് വിദേശത്ത് ജോലി ചെയ്യുന്നവർക്ക് പ്രത്യേകമായും, അന്യസംസ്ഥാനത്ത് ജോലിചെയ്യുന്നവർക്ക് വേറൊരു വിഭാഗത്തിലും, അന്യസംസ്ഥാനങ്ങളിൽ നിന്നും ജോലി ചെയ്തു തിരികെ വന്നവർക്ക് വ്യത്യസ്ത വിഭാഗം എന്നിങ്ങിനെയാണ് തരംതിരിച്ചിരിക്കുന്നത്.

ഓരോരുത്തരും അവരവരുടെ കാറ്റഗറി തിരഞ്ഞെടുത്ത ശേഷം ഫോട്ടോ, സൈൻ എന്നിവഅപ്‌ലോഡ് ചെയ്തു രജിസ്റ്റർ ചെയ്യാവുന്നതാണ്. ഇത്തരത്തിൽ എല്ലാ വിവരങ്ങളും രജിസ്റ്റർ ചെയ്തു കൊടുത്തു കഴിഞ്ഞാൽ സബ്മിറ്റ് ബട്ടൺ കൊടുത്തശേഷം പെയ്മെന്റ് വിൻഡോയിൽ 200രൂപ അപേക്ഷാ ഫീസ് അടയ്ക്കേണ്ടതാണ്.

Also Read  1 മുതൽ ഡിഗ്രീ വിദ്യാർഥികൾക്ക് 30,000 രൂപ വരെ സ്‌കോളർഷിപ്പ്

ഇപ്പോൾ നിങ്ങൾക്ക് ഒരു നമ്പർ ലഭിക്കുന്നതായിരിക്കും. 30 ദിവസത്തിനുശേഷം നിങ്ങൾക്ക് ഓൺലൈൻ ആയി അടുത്ത മാസത്തേക്കുള്ള വരി തുക അടയ്ക്കാവുന്നതാണ്. ഫോൺ നമ്പർ കൊടുക്കുമ്പോൾ ഇന്ത്യയിലുള്ള നമ്പർ കൊടുക്കുന്നതിന് ശ്രദ്ധിക്കണം.ഈ ഒരു അറിവ് മറ്റുള്ളവരിലേക്ക് എത്താൻ വേണ്ടി ഷെയർ ചെയ്യുക .


Spread the love

Leave a Comment