പ്രവാസികൾക്ക് വെറും 550 രൂപയ്ക്ക് ആരോഗ്യ ഇൻഷുറൻസ് പദ്ധതി

Spread the love

പ്രവാസികൾക്കായി കേരള ഗവൺമെന്റ് നിരവധി പദ്ധതികളാണ് നിലവിൽ ആവിഷ്കരിച്ചിട്ടുള്ളത്. സാധാരണയായി ചികിത്സാ ചിലവുകൾക്കും മറ്റും വളരെ വലിയ തുകയാണ് എല്ലാവരും നൽകേണ്ടിവരുന്നത്. എന്നു മാത്രമല്ല പ്രത്യേകിച്ച് പ്രവാസികളെ സംബന്ധിച്ചിടത്തോളം ജീവിതത്തിന്റെ ഒരു നല്ല പകുതിയോളം വിദേശ രാജ്യങ്ങളിൽ ചിലവഴിക്കേണ്ടി വരികയും പിന്നീട് നാട്ടിലേക്ക് തിരിച്ചെത്തുമ്പോൾ ചികിത്സ ചിലവുകൾക്കും മറ്റും ഉള്ള പണം ഇല്ലാത്ത ഒരു അവസ്ഥയും വരാറുണ്ട്.

ഇതിൽനിന്നെല്ലാം ഒരു രക്ഷ എന്ന രീതിയിൽ കേരള ഗവൺമെന്റ് നോർക്ക-റൂട്ട്സ്, ന്യൂ ഇന്ത്യ അഷ്വറൻസ് എന്നിവയുടെ കീഴിൽ ആരംഭിച്ചിട്ടുള്ള ഒരു ഹെൽത്ത് ഇൻഷുറൻസ് സ്കീം ആണ് പ്രവാസി രക്ഷാ ഇൻഷുറൻസ്. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രവാസികൾക്ക് കൈത്താങ്ങ് എന്നോണം ഇത്തരമൊരു പദ്ധതിയെ പറ്റിയുള്ള വിശദാംശങ്ങൾ പുറത്തിറക്കിയത്.

Also Read  സ്ഥലം വാങ്ങുന്നവരും വിൽക്കുന്നവരും അറിയാൻ

പ്രവാസി രക്ഷ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ പ്രത്യേകതകൾ എന്തെല്ലാമാണ്?

പ്രവാസി രക്ഷ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിലൂടെ 13 വളരെയധികം ക്രിട്ടിക്കൽ ആയുള്ള രോഗങ്ങളുടെ ചികിത്സക്കായി 1 ലക്ഷം രൂപ വരെ പോളിസി കവറേജ് ആയും, ഇതുകൂടാതെ രണ്ടുലക്ഷം രൂപയുടെ ഒരു പേഴ്സണൽ ആക്സിഡന്റ് കവറേജ് എന്നിവ ലഭിക്കുന്നതാണ്. കൂടാതെ ഒരു ലക്ഷം രൂപയുടെ പാർഷ്യൽ ഡിസേബിലിറ്റി കവറേജും ലഭിക്കുന്നതാണ്.

18 വയസിനും 60 വയസിനും ഇടയിൽ പെട്ടവർക്കാണ് ഇൻഷുറൻസ് പദ്ധതിയുടെ ഭാഗമാവാൻ സാധിക്കുക. വാലിഡ് ആയിട്ടുള്ള ഒരു പാസ്പോർട്ട്, മിനിമം ആറുമാസ കാലാവധി യിലുള്ള ഒരു വിസ എന്നിവയാണ് പ്രധാന രേഖകളായി നൽകേണ്ടത്.

Also Read  ഇനി പകുതി ചിലവിൽ വീട് പണിയാം സിമന്റും വേണ്ട പ്ലാസ്റ്ററും വേണ്ട

പാസ്പോർട്ടിന്റെ ഫ്രണ്ട്, ബാക്ക് ഭാഗം എന്നിവയുടെ ഫോട്ടോകോപ്പി, വിസ ഇക്കാമ അല്ലെങ്കിൽ വർക്ക് പെർമിറ്റ് ഇവയുടെ ഏതെങ്കിലും ഒരു കോപ്പി എന്നിവ പോളിസി പർച്ചേസ് ചെയ്യുന്ന സമയത്ത് നൽകേണ്ടതുണ്ട്. ന്യൂ അഷ്വറൻസ് കമ്പനിയും നോർക്ക-റൂട്ട്സ് സും ചേർന്നുകൊണ്ടാണ് പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്.

ഇൻഷൂറൻസ് പദ്ധതി അപ്ലൈ ചെയ്യുന്നതിനായി നോർക്കയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള പ്രവാസി സംഘടനകൾ വഴിയോ അല്ലെങ്കിൽ നോർക്ക-റൂട്ട്സ് വെബ്സൈറ്റ് വഴിയോ അപേക്ഷ സമർപ്പിക്കാവുന്നതാണ്.

പ്രീമിയം തുകയായ 550 രൂപ അടക്കുകയാണെങ്കിൽ ഒരുലക്ഷം രൂപ വരെ അസുഖങ്ങൾക്ക് കവറേജ് ലഭിക്കുന്നതാണ്. ഓൺലൈനായി ഇൻഷുറൻസ് പദ്ധതിയുടെ ഭാഗമാവാൻ ആഗ്രഹിക്കുന്നവർക്ക് www.norkaroots.com എന്ന വെബ്സൈറ്റ് ഓപ്പൺ ചെയ്തു section എന്ന ഭാഗത്തു നിന്ന് pravasi ID card എന്നു തിരഞ്ഞെടുക്കുക.

Also Read  സ്വാഭാവികമായും മനോഹരമായ നഖങ്ങൾക്കുള്ള നുറുങ്ങുകൾ

ഇതിനായുള്ള ഫീസ് ഓൺലൈനായി തന്നെ നിങ്ങൾക്ക് അടയ്ക്കാവുന്നതാണ്.കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി നോർക്കയുടെ ഇമെയിൽ ഐഡി വഴിയോ, ഫോൺ നമ്പറുകൾ വഴിയോ ബന്ധപ്പെടാവുന്നതാണ്. കോൺടാക്ട് ചെയ്യുന്നതിനുള്ള നമ്പർ ഇമെയിൽ ഐഡി എന്നിവ താഴെ നൽകുന്നു.

Email-
[email protected]

Phone-91-417-2770543,91-471-2770528

00918802012345(outside india missed call service)


Spread the love

Leave a Comment