പ്രധാനമന്ത്രി ഭാരതീയ ജൻ ഔഷധി മെഡിക്കൽ സ്റ്റോർ | തുച്ഛമായ വിലയിൽ മരുന്നുകൾ ലഭിക്കും

Spread the love

കൊറോണയുടെ പശ്ചാത്തലത്തിൽ എല്ലാവരും സാമ്പത്തികമായി വളരെയധികം ബുദ്ധിമുട്ടുകൾ ആണ് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. പ്രത്യേകിച്ച് ചികിത്സാ ചിലവിനും മരുന്നുകൾ വാങ്ങുന്നതിനുമെല്ലാം ജനങ്ങൾ നെട്ടോട്ടമോടുന്ന ഈ കാലത്ത് വളരെ കുറഞ്ഞ വിലയിൽ ഏത് അസുഖത്തിനും ഉള്ള മരുന്നുകൾ ലഭ്യമാക്കുന്ന പ്രധാനമന്ത്രി ഭാരതീയ ജൻ ഔഷധി മെഡിക്കൽ സ്റ്റോറിനെ പറ്റിയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

സ്വകാര്യ ആശുപത്രികളിൽ നിന്നും എഴുതി തരുന്ന മരുന്നുകൾക്ക് സാധാരണ മെഡിക്കൽ സ്റ്റോറിൽ നൽകേണ്ടിവരുന്നത് വളരെ വലിയ വിലയാണ് എങ്കിൽ അതിന്റെ വെറും നേർ പകുതി വിലയ്ക്ക് ആണ് ഇവിടെ മരുന്നുകൾ ലഭിക്കുന്നത്. പ്രധാനമന്ത്രി ഭാരതീയ ജൻ ഔഷധി മെഡിക്കൽ സ്റ്റോറുകളെ പറ്റി വിശദമായി മനസ്സിലാക്കാം.

Also Read  രാജ്യത്ത് പെട്രോൾ - ഡീസൽ വില ഉടൻ കുറയും, കാരണം ഇതാണ്

എന്താണ് പ്രധാനമന്ത്രി ഭാരതീയ ജൻ ഔഷധി മെഡിക്കൽ സ്റ്റോർ ?

ചെറുതും വലുതുമായ പല അസുഖങ്ങൾക്കും ഉള്ള മരുന്നുകൾ സാധാരണ മെഡിക്കൽ സ്റ്റോറുകളിൽ നൽകേണ്ടിവരുന്ന പൈസയുടെ പകുതി വിലക്ക് ഇവിടെനിന്നും നിങ്ങൾക്ക് വാങ്ങാൻ സാധിക്കുന്നതാണ്. അതായത് ഇവിടെ മിക്ക അസുഖങ്ങൾക്കും ഉള്ള മരുന്നുകൾ 15 എണ്ണത്തിന് 24 രൂപ നിരക്കിൽ ആണ് ലഭിക്കുന്നത് എങ്കിൽ ഇതേ മരുന്നുകൾക്ക് ഒരു സാധാരണ മെഡിക്കൽ സ്റ്റോറിൽ നിങ്ങൾ നൽകേണ്ടിവരുന്നത് 3 ഇരട്ടി വിലയായിരിക്കും.

കൊളസ്ട്രോൾ ഉള്ളവർക്ക് കഴിക്കേണ്ട ഗുളികയുടെ 10 എണ്ണത്തിന്റെ ബോക്സ് എട്ടു രൂപ മാത്രമാണ് ഇത്തരം മെഡിക്കൽ സ്റ്റോറിൽ നൽകേണ്ടി വരുന്നുള്ളൂ. എന്നാൽ ഇവ തന്നെ ബ്രാൻഡ് നെയിമിൽ ഇറക്ക പെടുമ്പോൾ ഏകദേശം 64 രൂപയാണ് വില.

Also Read  ആരോഗ്യ ഇൻഷുറൻസ് സൗജന്യമായി ഓൺലൈൻ വഴി രജിസ്റ്റർ ചെയ്യാൻ അറിയാമോ ആർക്കും സ്വയം ഡൌൺലോഡ് ചെയ്യാം

ഗ്ലൂക്കോ മീറ്റർ സ്ട്രിപ്പ് സഹിതം 525 രൂപയാണ് ഇവിടെ ഈടാക്കുന്നത്. സ്ട്രിപ്പ് മാത്രമാണെങ്കിൽ 225 രൂപ നൽകിയാൽ മതി. എന്നാൽ ഒരു സാധാരണ മെഡിക്കൽ സ്റ്റോറിൽ 1200 രൂപയാണ് ഈ സ്ട്രിപ്പിന്റെ വില. പാഡുകൾ 10 എണ്ണത്തിന് വെറും 10 രൂപ മാത്രമാണ് ജൻ ഔഷധി സ്റ്റോറിൽ വില. ഇതേ പാഡ് ഒരു ബ്രാൻഡഡ് കമ്പനിയുടെ ആണെങ്കിൽ 10 എണ്ണത്തിന് 50 രൂപയ്ക്ക് മുകളിൽ വില നൽകേണ്ടിവരും.

നിങ്ങൾ ഒരു സാധാരണ മെഡിക്കൽ സ്റ്റോറിൽ നിന്നും വാങ്ങുന്ന അതേ മരുന്നുകൾ തന്നെയാണ് ഇവിടെയും നിങ്ങൾക്ക് ലഭ്യമാകുന്നത്. അതുകൊണ്ടുതന്നെ മരുന്നിന്റെ ക്വാളിറ്റിയുടെ കാര്യത്തിൽ യാതൊരുവിധ സംശയവും വേണ്ട. എന്ന് മാത്രമല്ല വളരെ ഉയർന്ന രീതിയിൽ വില വ്യത്യാസവും ജൻഔഷധി സ്റ്റോറുകൾ വഴി നിങ്ങൾക്ക് നേടാൻ സാധിക്കുന്നതാണ്. അതു കൊണ്ടു തന്നെ ഈ ഒരു വിവരം കൂടുതൽ പേരിലേക്ക് ഷെയർ ചെയ്യുക.

Also Read  ഉംറക്ക് പോകാൻ ഓൺലൈനിൽ നേരിട്ട് നിങ്ങൾക്ക് അപേക്ഷിക്കാം


Spread the love

Leave a Comment