പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന പദ്ധതി – ആയുഷ്മാൻ ഭാരത് യോജന ഇൻഷുറൻസ് 

Spread the love

ആയുഷ്മാൻ ഭാരത് യോജന ഇൻഷുറൻസ്  : കോവിഡ് ബാധിച്ച് ആശുപത്രികളിൽ പോയി ഒരുപാട് പണം ചെലവഴിക്കേണ്ടി വന്ന നിരവധി പേരാണ് നമുക്ക് ചുറ്റും ഉള്ളത്. ഇതിനുള്ള ഒരു പ്രധാന കാരണം മിക്ക ആൾക്കാർക്കും ഹെൽത്ത് ഇൻഷൂറൻസ് പോളിസി ഇല്ല എന്നതാണ്. അതുകൊണ്ടുതന്നെ ആശുപത്രി ചെലവുകൾക്കായി വരുന്ന ഒരു വലിയ തുക സ്വന്തം കയ്യിൽ നിന്നും എടുത്ത് നൽകേണ്ട അവസ്ഥയാണ്  വരുന്നത്. ഒരു സാധാരണ കുടുംബത്തെ സംബന്ധിച്ച് വലിയ ഒരു തുക ഇത്തരത്തിൽ നൽകുക എന്നത് പലപ്പോഴും ബുദ്ധിമുട്ടേറിയ ഒരു കാര്യമാണ്. എന്നാൽ ഒരു രൂപ പോലുംചിലവ്  ഇല്ലാതെതന്നെ കേന്ദ്ര സർക്കാരിൽ നിന്നും ലഭിക്കുന്ന ഒരു ഹെൽത്ത് ഇൻഷുറൻസ് പദ്ധതിയാണ് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന പദ്ധതി. എന്തെല്ലാമാണ് ഈ ഒരു പദ്ധതിയുടെ പ്രത്യേകതകളെന്നും ആർക്കെല്ലാം പദ്ധതിയുടെ ആനുകൂല്യങ്ങൾ നേടാൻ സാധിക്കുമെന്നും മനസ്സിലാക്കാം.

പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന പദ്ധതി – ആയുഷ്മാൻ ഭാരത് യോജന ഇൻഷുറൻസ്

‘പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന’ പദ്ധതി ഒരു കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും ഒരു വർഷത്തേക്ക് 5 ലക്ഷം രൂപ വരെ ആരോഗ്യപരിരക്ഷ ലഭിക്കുന്നതാണ്‌.സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ ഒരു വ്യക്തിക്കോ ഒന്നിൽ കൂടുതൽ വ്യക്തികൾക്കോ ചികിത്സാ ചിലവിനായി ഈ ഒരു ഹെൽത്ത് ഇൻഷുറൻസ് ആനുകൂല്യം ഉപയോഗപ്പെടുത്താവുന്നതാണ്. ദേശീയ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ പുതുക്കിയ രൂപമാണ് ഇത്തരത്തിൽ നൽകുന്ന ഹെൽത്ത് ഇൻഷുറൻസ്.ആശുപത്രി വാസത്തിനു മുൻപും ശേഷവും ആവശ്യമായിവരുന്ന ചികിത്സാ ചിലവുകൾ, തുടർ ചികിത്സകൾ, ശസ്ത്രക്രിയകൾ, എന്നിവയെല്ലാം തന്നെ പദ്ധതിയിൽ ഉൾപ്പെടുന്നുണ്ട്.

Also Read  വെറും 12 രൂപ വർഷത്തിൽ അടച്ചാൽ 2 ലക്ഷം രൂപ കിട്ടും പ്രധാൻ മന്ത്രി രക്ഷാ ഭീമ യോജന ഇൻഷുറൻസ്

കേന്ദ്ര-സംസ്ഥാന സർക്കാറുകൾ സംയുക്തമായി ആണ് പദ്ധതിക്ക് ആവശ്യമായ ഫണ്ട് രൂപീകരിക്കുന്നത്. ആയുഷ്മാൻ ഭാരത് യോജന പദ്ധതിക്ക് ഓൺലൈനായി അപേക്ഷകൾ നൽകാൻ സാധിക്കുന്നതാണ്. ഇതിനായി ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന വെബ്സൈറ്റ് വഴിയാണ് അപേക്ഷകൾ നൽകേണ്ടത്. വെബ്സൈറ്റിൽ ലോഗിൻ ചെയ്തശേഷം, ഹോം പേജിൽ നിങ്ങളുടെ ഫോൺ നമ്പർ, താഴെ നൽകിയിട്ടുള്ള captcha എന്നിവ ടൈപ്പ് ചെയ്ത് നൽകുമ്പോൾ ഫോൺ നമ്പറിൽ ഒരു ഒടിപി ലഭിക്കുന്നതാണ്. അത് എന്റെർ ചെയ്ത് നൽകുക.

Also Read  ആരോഗ്യ ഇൻഷുറൻസ് സൗജന്യമായി ഓൺലൈൻ വഴി രജിസ്റ്റർ ചെയ്യാൻ അറിയാമോ ആർക്കും സ്വയം ഡൌൺലോഡ് ചെയ്യാം
പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന പദ്ധതി
പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന പദ്ധതി

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വരുമാനം കുറഞ്ഞ വർക്കാണ് ഈ ഒരു ആരോഗ്യ പരിരക്ഷ ലഭിക്കുക. 2011ലെ സെൻസസ് അനുസരിച്ച് സർക്കാർ ഉദ്യോഗസ്ഥർക്കും, അഞ്ചേക്കർ ഭൂമി ഉള്ളവർ എന്നിവരെല്ലാം ആനുകൂല്യത്തിന് യോഗ്യരല്ല. കൂടാതെ കാർ, ഇരുചക്രവാഹനം എന്നിവ ഉള്ളവർക്കും ആനുകൂല്യം ലഭിക്കുന്നതല്ല. വലിയ ഫിഷിങ് ബോട്ട് ഉപയോഗിക്കുന്നവർ, കിസാൻ കാർഡ് പ്രകാരം 50000രൂപ ക്രെഡിറ്റ് ലിമിറ്റ് ഉള്ളവർ എന്നിവരും പദ്ധതിക്ക് യോഗ്യരല്ല.

പ്രതിമാസ വരുമാനം 10,000 രൂപയ്ക്ക് താഴെ ഉള്ളവർക്കാണ് ആനുകൂല്യം ലഭിക്കുക. റേഷൻ കാർഡിന്റെ പുറകു വശത്തായി PMJAY,ASP,RSBY,chis plus എന്നിങ്ങനെ ഏതെങ്കിലും രീതിയിലുള്ള ഒരു എംബ്ലം നൽകിയിട്ടുണ്ടെങ്കിൽ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുമെന്ന് മനസ്സിലാക്കാം. നിലവിൽ ഒട്ടുമിക്ക മഞ്ഞ,പിങ്ക് കാർഡ് ഉടമകളും ഈ ഒരു ആനുകൂല്യത്തിന് യോഗ്യരാണ്.

Also Read  വർഷം വെറും 145 രൂപ അടച്ചാൽ 1 ലക്ഷം രൂപ ലഭിക്കും കുറഞ്ഞ വരുമാനമുള്ളവർക്കുള്ള ഇൻഷുറൻസ്

എപിഎൽ വിഭാഗത്തിൽ പെട്ട നീല, വെള്ള കാർഡ് ഉടമകൾക്ക് ആനുകൂല്യം ലഭിക്കുന്നതിനുള്ള സാധ്യത കുറവാണ്. റേഷൻ കാർഡിൽ സീൽ ഇല്ല എങ്കിൽ നിങ്ങൾ ഈ ഒരു പദ്ധതിക്ക് അർഹനാണോ എന്ന് അറിയുന്നതിനായി വെബ്സൈറ്റിൽ കയറി മൊബൈൽ നമ്പർ അതല്ല എങ്കിൽ റേഷൻകാർഡ് വിവരങ്ങൾ എന്നിവ നൽകി ആനുകൂല്യം നേടാൻ സാധ്യതയുണ്ടോ എന്ന് പരിശോധിക്കാവുന്നതാണ്. കൂടാതെ റേഷൻ കാർഡിൽ നൽകിയിട്ടുള്ള കുടുംബാംഗങ്ങളുടെ പേര് പിൻനമ്പർ എന്നിവ ഉപയോഗിച്ചും ഇത്തരത്തിൽ പദ്ധതിക്ക് അർഹതയുണ്ടോ എന്ന് അറിയാവുന്നതാണ്.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സാധാരണക്കാരായ ജനങ്ങൾക്ക് തീർച്ചയായും വലിയ തുക ചികിത്സാ ചെലവിനായി നൽകേണ്ടിവരുന്ന സാഹചര്യങ്ങളിൽ ഉപയോഗപ്പെടുത്താവുന്ന ഒരു ഇൻഷുറൻസ് പദ്ധതി തന്നെയാണ് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന എന്ന കാര്യത്തിൽ സംശയമില്ല. ഈ ഒരു അറിവ് മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക …


Spread the love

Leave a Comment