പ്രത്യാശ വിവാഹ ധനസഹായ പദ്ധതി , വിവാഹം കഴിക്കാൻ 50,000 രൂപ ധന സഹായം

Spread the love

വിവാഹം എന്നത് ഏതൊരു വ്യക്തിയുടെ ജീവിതത്തിൽ നടക്കേണ്ട ഒരു സംഭവമാണ്. പല കുടുബങ്ങളും ആർഭാടങ്ങൾ നിറഞ്ഞാണ് മക്കളെ വിവാഹം കഴിപ്പിച്ചു വിടുന്നത്. എന്നാൽ ദരിദ്ര കുടുബങ്ങൾക്ക് പണമില്ല എന്ന കാരണത്താൽ സ്വന്തം മക്കളെ വിവാഹം കഴിപ്പിച്ചു വിടാൻ കഴിയുന്നില്ല. അത്തരക്കാർക്ക് ഒരു പദ്ദതിയായിട്ടാണ് സർക്കാർ വന്നിരിക്കുന്നത്.

പ്രത്യാശ ധനസഹായമാണ് ഈ പദ്ദതിയുടെ പേര്.കോർപ്പറേറ്റുകളും കേരള സോഷ്യൽ സെക്യൂരിറ്റി മീഷനും സംയുക്തമായി ചേർന്ന് നടപ്പിലാക്കുന്ന പദ്ദതിയാണ് പ്രത്യാശ ധനസഹായ പദ്ദതി. സ്വന്തം മക്കളെ വിവാഹം കഴിപ്പിച്ചു വിടാൻ പറ്റാത്ത സാഹചര്യമുള്ള കുടുബങ്ങളെ ലക്ഷ്യമിട്ടു കൊണ്ടാണ് ഈ പദ്ദതി നടപ്പിലാക്കുന്നത്.

Also Read  ദേശീയ പെൻഷൻ പദ്ധതി | എൻ‌പി‌എസ് - 150 രൂപ അടച്ചാൽ മാസം 27000 രൂപ പെൻഷൻ ലഭിക്കും

വ്യക്തികളോ അല്ലെങ്കിൽ സ്ഥാപനങ്ങളോ 25000 രൂപ സംഭാവനമായി നൽകിയാൽ ഒരു തുക ഈ മിഷൻ വഹിച്ചു കൊണ്ട് 50000 രൂപ വിവാഹ ധനസഹായമായി ഒരു ദാരിദ്ര യുവതിയ്ക്ക് നൽകുന്നതാണ്.എന്നാൽ ഇതിലേക്ക് ചില യോഗ്യതകൾ അവശ്യമാണ്.ഗുണഭോക്താകൾ 22 വയസ് പൂർത്തിയായിരിക്കണം.അപേഷിക്കുന്ന വ്യക്തിയുടെ വാർഷിക വരുമാനം 60000 രൂപ കവിയാൻ പാടില്ല.വിശകലനമായ അന്വേഷണം ഉണ്ടായിരിക്കുന്നതാണ്.

കുടുബത്തിൽ സ്ത്രീകൾ മാത്രം ഉള്ള പെൺകുട്ടികൾക്കും, സ്വന്തമായി വീട് ഇല്ലാത്ത കുടുബത്തിനും, സഹോദരങ്ങൾ ഇല്ലാത്ത പെൺകുട്ടികൾക്കും ഈ പദ്ദതിയിലേക്ക് മുൻഗണന ലഭിക്കുന്നതാണ്.അപേഷിക്കുന്ന വ്യക്തി ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് അപേക്ഷ അറുപതു ദിവസത്തിനുള്ളിൽ ലഭിച്ചിരിക്കണം എന്നത്. മുപ്പത് ദിവസത്തിനുള്ളിൽ ലഭിച്ച അപേക്ഷയും പരിഗണിക്കുനതാണ്.

Also Read  സംരഭം തുടങ്ങുന്നവർക്ക് അഞ്ചു തരം ബിസ്സിനെസ്സ് വായ്പകൾ , പലിശ നിരക്കുകൾ | പ്രമാണങ്ങൾ, വിശദമായി അറിയാം

അപേക്ഷ നൽകുമ്പോൾ ഹാജരാക്കേണ്ട ചില രേഖകൾ ഉണ്ട്.കല്യാണ ഷണകത്ത്, മന്ത്രിമാരുടെയോ, പഞ്ചായത്ത്‌ മെമ്പർമാരുടെ തുടങ്ങി ആരുടെയെങ്കിലും ശുപാർശക്കത്ത് ഉണ്ടായിരിക്കണം.അതുമാത്രമല്ല വരുമാനം സർട്ടിഫിക്കറ്റ്, റേഷൻ കാർഡിന്റെ കോപ്പി,ഏതെങ്കിലും തിരിച്ചറിയൽ കാർഡ്‌,പ്രായപരിധി വെളിപ്പെടുത്തുന്ന എന്തെങ്കിലും രേഖകൾ തുടങ്ങിയവ അപേഷിക്കുന്ന വ്യക്തി നൽകേണ്ടതാണ്.കൂടുതൽ വിവരങ്ങൾക്ക് [email protected] എന്ന ഇമെയിൽ വഴി അന്വേഷിക്കാവുന്നതാണ്.


Spread the love

Leave a Comment