ഇനി പാസ്പോർട്ട് അപ്ലൈ ചെയ്യുന്നതിന് വേണ്ടി എവിടെയും പോകണ്ട.നിങ്ങൾക്ക് തന്നെ വീട്ടിലിരുന്നുകൊണ്ട് അപ്ലൈ ചെയ്യാം. എങ്ങിനെയാണ് വീട്ടിലിരുന്നുകൊണ്ട് പാസ്പോർട്ടിന് അപ്ലൈ ചെയ്യാൻ സാധിക്കുക എന്നാണ് ഇന്ന് നമ്മൾ മനസ്സിലാക്കുന്നത്. സാധാരണയായി പാസ്പോർട്ട് അപ്ലൈ ചെയ്യുന്നതിന് നമ്മൾ പല ഏജൻസികളും മറ്റും സമീപിക്കുകയാണ് പതിവ്. എന്നാൽ അവർ നമ്മുടെ കയ്യിൽ നിന്നും ഇതിനായി വളരെ വലിയൊരു തുക ഈടാക്കുകയും ചെയ്യുന്നു, ഏതൊരാൾക്കും സ്വന്തമായി വളരെ എളുപ്പത്തിൽ ചെയ്തെടുക്കാവുന്ന ഒരു കാര്യമാണ് ഇത്.
ഓൺലൈനിൽ എങ്ങിനെ പാസ്പോർട്ട് അപ്ലൈ ചെയ്യാം?
Step 1: ബ്രൗസർ ഓപ്പൺ ചെയ്തശേഷം ഓൺലൈൻ പാസ്പോർട്ട് അപ്ലിക്കേഷൻ എന്ന് ടൈപ്പ് ചെയ്തു കൊടുക്കുക.ഇതിൽ ആദ്യം വരുന്ന പാസ്പോർട്ട് അപ്ലിക്കേഷൻ ലിങ്ക് ഓപ്പൺ ചെയ്യുക.
Step 2: ഇപ്പോൾ നിങ്ങൾ എത്തിച്ചേരുന്നത് passport seva എന്ന വെബ്സൈറ്റിൽ ആയിരിക്കും.
Step 3: ഇവിടെ ഒരു പുതിയ യൂസർക്ക് പാസ്പോർട്ടിന് അപ്ലൈ ചെയ്യുന്നതിന് വേണ്ടി register new user എന്ന് കാണുന്നത് ക്ലിക്ക് ചെയ്യുക.
Step 4: ഇവിടെ register at passport office എന്ന് തിരഞ്ഞെടുക്കുക. ശേഷം നിങ്ങളുടെ പേര്,ഡേറ്റ് ഓഫ് ബർത്ത് അപ്ലൈ ചെയ്യുന്ന ജില്ല, അതുപോലെ ഇമെയിൽ ഐഡി എന്ന് കാണുന്ന ഭാഗത്ത് നിങ്ങൾ ഉപയോഗിക്കുന്ന ഐഡി കൃത്യമായി enter ചെയ്തു കൊടുക്കുക.
കാരണം ഭാവിയിൽ എല്ലാവിധ കമ്മ്യൂണിക്കേഷൻകളും ഈമെയിൽ ഐഡി വഴി ആയിരിക്കും നടക്കുക. ഇതേ ഇമെയിൽ ഐഡി തന്നെ നിങ്ങൾക്ക് ലോഗിൻ ഐഡി ആയും ഉപയോഗിക്കാം.തൊട്ടടുത്ത ബട്ടണിൽ yes എന്ന് ടിക്ക് ചെയ്ത് നിങ്ങൾക്ക് സെറ്റ് ചെയ്യാവുന്നതാണ്.
അതുപോലെ പാസ്സ്‌വേർഡും സെറ്റ് ചെയ്തു കൊടുക്കാം.യൂസർ നെയിം, പാസ്‌വേഡ് എന്നിവ മറന്നുപോയാൽ ക്വസ്റ്റിൻ ഉപയോഗിച്ച് നിങ്ങൾക്കിത് റിക്കവർ ചെയ്ത് എടുക്കാവുന്നതാണ്.ശേഷം താഴെ നൽകിയിരിക്കുന്ന captcha അതുപോലെ അടിച്ചു നൽകി സബ്മിറ്റ് ബട്ടൺ ക്ലിക്ക് ചെയ്യുക.
Step 5: ഇപ്പോൾ നിങ്ങളുടെ മെയിൽ ഐഡിയിൽ ഒരു കൺഫർമേഷൻ മെസേജ് വരുന്നതാണ്.ആ ലിങ്ക് ഓപ്പൺ ചെയ്തു വെരിഫൈ ചെയ്യുക.
Step 6: വെരിഫൈ ചെയ്തതിനുശേഷം അപ്ലൈ ഫ്രഷ് പാസ്പോർട്ട് തിരഞ്ഞെടുക്കുക.അതിനുശേഷം വരുന്ന പേജിൽ പാസ്പോർട്ട് നോർമൽ എന്നും,36 pages എന്നും സെലക്ട് ചെയ്തു കൊടുക്കുക.ശേഷം നെക്സ്റ്റ് ബട്ടണിൽ അപ്ലിക്കേഷൻ ഡീറ്റെയിൽസ് ഫിൽ ചെയ്തു കൊടുക്കുക.എല്ലാവിധ ഡീറ്റെയിൽസും കൃത്യമായി എന്റർ ചെയ്തു നൽകുക.ഇത് കൃത്യമാണെന്ന് ഉറപ്പ് വരുത്തുക.
Step 7: അതിനുശേഷം പെയ്മെന്റ് നൽകാനുള്ള പേജാണ് വരിക.ഇതിനായി pay and schedule appointment ക്ലിക്ക് ചെയ്യുക.ഇവിടെ നിങ്ങൾക്ക് ഓൺലൈനായും അതല്ല എങ്കിൽ ഓഫ്‌ലൈനായും പെയ്മെന്റ് നടത്താവുന്നതാണ്.ഓൺലൈൻ പെയ്മെന്റ് ആണ് സെലക്ട് ചെയ്യുന്നത് എങ്കിൽ അത് യുപിഐ method, ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് എന്നിവ വഴി പേയ്‌മെന്റ് ചെയ്യാവുന്നതാണ്.
അതുപോലെ അപ്പോയ്ന്റ്മെന്റ് എടുക്കുന്നതിനു വേണ്ടി നിങ്ങൾക്ക് അവൈലബിൾ ആയ പാസ്പോർട്ട് കേന്ദ്രങ്ങളുടെ ഡീറ്റെയിൽസ് കാണാവുന്നതാണ്.ഇതിൽ നിങ്ങൾക്ക് ആവശ്യമായത് സെലക്ട് ചെയ്യുക. സബ്മിറ്റ് ചെയ്യുക.അതുപോലെ നിങ്ങൾക്ക് അപ്പോയ്ന്റ്മെന്റ്നു ആവശ്യമായിട്ടുള്ള സമയവും തിരഞ്ഞെടുത്തു നൽകാവുന്നതാണ്.
ഇത്രയും ചെയ്യുന്നതിലൂടെ നിങ്ങളുടെ പാസ്പോർട്ട് അപ്ലൈ ചെയ്ത് എടുക്കാവുന്നതാണ്. ഏതൊരു സാധാരണക്കാരനും കുറഞ്ഞ സമയത്തിൽ ചെയ്യാവുന്നതേയുള്ളൂ പാസ്പോർട്ട് അപ്ലൈ ചെയ്യുന്നത്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ്.