സാധാരണക്കാർക്ക് വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കണം എങ്കിൽ ഒരുപാട് കടമ്പകൾ ഉണ്ടായിരിക്കും. അതായത് സാമ്പത്തികമായി ഒരു വലിയ തുക ഒറ്റയടിക്ക് കയ്യിലെടുക്കാൻ ഉണ്ടായിരിക്കുകയില്ല.
ഇത്തരം അവസരങ്ങളിൽ കൂടുതൽ പേരും ബാങ്കുകളെ വായ്പക്കായി ആശ്രയിക്കുകയാണ് ചെയ്യുന്നത്. എന്നാൽ പലപ്പോഴും ഇത്തരത്തിൽ ലഭിക്കുന്ന വായ്പകളുടെ പലിശ വലിയൊരു തുകയായിരിക്കും, ഇത് ഭാവിയിൽ വലിയൊരു ബാധ്യതയും ആയി മാറാറുണ്ട്,
എന്നാൽ ഇത്തരക്കാർക്ക് ഒരു സഹായം എന്ന രീതിയിൽ ബാങ്ക് ലോണുകൾ എളുപ്പം തിരിച്ചടച്ച് വീട് പണിയുന്നത് എങ്ങനെ എന്നാണ് ഇന്ന് നമ്മൾ പരിചയപ്പെടുന്നത്.
അതായത് ഒരു സാധാരണക്കാരന്റെ വീട് എന്ന് പറയുന്നത് ഏകദേശം 25 ലക്ഷം രൂപ ചിലവിൽ ആയിരിക്കും വരിക. അതായത് ഏകദേശം 1750 സ്ക്വയർഫീറ്റിൽ ആണ് നിങ്ങൾ വീട് നിർമിക്കാൻ ഉദ്ദേശിക്കുന്നത് എങ്കിൽ അതിൽ 3 ബെഡ്റൂം കണക്കാക്കി തന്നെ ഈ 25 ലക്ഷം രൂപയിൽ ഒതുക്കി വീട് വയ്ക്കാവുന്നതാണ്.
ഇത്തരത്തിൽ ചിലവഴിക്കേണ്ട 25 ലക്ഷം രൂപ ബാങ്കിൽ നിന്നും വായ്പയായി എടുക്കുക. നിലവിൽ ഇതിന്റെ പലിശ 7 ശതമാനമാണ് എന്നാൽ മുൻപ് 9 ശതമാനം ആയിരുന്നു ഇതിന്റെ പലിശനിരക്ക്.
ഇത്തരത്തിൽ ലാഭമായി ലഭിക്കുന്ന രണ്ട് ശതമാനം പലിശ മറ്റൊരു സംരംഭത്തിലേക്ക് നിക്ഷേപിച്ച് അതിൽ നിന്നും ലഭിക്കുന്ന പലിശയാണ് ഇതിന്റെ ലാഭവിഹിതം എന്ന് പറയുന്നത്.അതായത് 25 ലക്ഷം രൂപയുടെ രണ്ട് ശതമാനം ലാഭം എന്നു പറയുന്നത് 4000 രൂപയാണ്.ഇതിനോടൊപ്പം നിങ്ങളൊരു 1000 രൂപ കൂടി ചേർത്തതിനുശേഷം ഈ 5000 രൂപ 3 മ്യൂച്വൽ ഫണ്ടുകളിൽ ആയി നിക്ഷേപിക്കുക.
ഇത്തരത്തിലുള്ള ലോൺന്റെ തിരിച്ചടവ് കാലാവധി എന്ന് പറയുന്നത് 180 ഗഡുക്കളായാണ്.ഒരു മിഡ്ക്യാപ്,സ്മോൾ ക്യാപ്, മൾട്ടി ക്യാപ് എന്നിങ്ങനെയുള്ള മൂന്ന് മ്യൂച്വൽ ഫണ്ടുകളിൽ ആയി ഈ 5000 രൂപ നിങ്ങൾ നിക്ഷേപിക്കുകയാണ് എങ്കിൽ 15 ശതമാനം റിട്ടേൺ ആണ് നിങ്ങൾക്ക് ലഭിക്കുക.
ഈ രീതിയിൽ നിങ്ങൾ ചെയ്യുകയാണെങ്കിൽ അടച്ച പലിശത്തുക നിങ്ങൾക്ക് Mutual fund നിക്ഷേപത്തിൽ നിന്നും തിരിച്ചു പിടിക്കാവുന്നതാണ്.അതോടൊപ്പം മുതലിൽ ഒമ്പത് ലക്ഷം രൂപയോളം ലാഭിക്കാനും സാധിക്കുന്നതാണ്.
25 ലക്ഷം രൂപ ബാങ്കിൽ നിന്നും വായ്പയായി എടുക്കുമ്പോൾ നിങ്ങൾ 7 ശതമാനം പലിശ നിരക്കിൽ മാസാമാസം ബാങ്കിലേക്ക് തിരിച്ചടയ്ക്കേണ്ടതില്ല 22471 രൂപ വീതമാണ്. 180 ഗഡുക്കളായാണ് നിങ്ങൾ ഇത് തിരിച്ച് അടയ്ക്കേണ്ടത്.
ഇനി നിങ്ങൾ ലോൺ തുക ഇതുപോലെ തിരിച്ചടക്കു മ്പോൾ സ്വാഭാവികമായും പലിശനിരക്കും കുറയുന്നതാണ്.ഇത്തരത്തിൽ എടുക്കുകയാണെങ്കിൽ നിങ്ങൾ ലോൺ തിരിച്ചടച്ചു കഴിയുമ്പോൾ ഏകദേശം ചിലവാക്കിയ തുക 4044780 രൂപയായിരിക്കും ഇത് പലിശ കൂടി ചേർത്തുള്ള കണക്കാണ് പറയുന്നത്.എന്നാൽ ഒരു രൂപ പോലും പലിശ അടയ്ക്കാതെ 40 ശതമാനം ലാഭത്തിൽ ഇത് എങ്ങനെ തിരിച്ചെടുക്കാം എന്നാണ് ഇനി നമ്മൾ നോക്കുന്നത്.
അതിനായി നിങ്ങൾ ചെയ്യേണ്ടത് ഇതേ 180 മാസത്തിലെ കണക്കിൽ മൂന്ന് മ്യൂച്ചൽ ഫണ്ടുകൾ തുടങ്ങുക എന്നതാണ്.1500,1500, 2000 എന്നിങ്ങനെ മൂന്ന് മ്യൂച്ചൽ ഫണ്ടുകൾ ആണ് ആരംഭിക്കേണ്ടത്.
SIP എന്നറിയപ്പെടുന്ന ഈ പ്ലാനിലൂടെ 5000 രൂപ വെച്ചാണ് നിങ്ങൾ നിക്ഷേപിക്കേണ്ടത്.ഇതിൽ നിന്നും നിങ്ങൾക്ക് ഏകദേശം തിരിച്ചു ലഭിക്കുന്നത് 15 ശതമാനത്തോളമാണ്.ഇങ്ങനെ ചെയ്യുമ്പോൾ അവസാനം നിങ്ങൾക്ക് തിരിച്ചടവ് ലഭിക്കുന്നത് ഏകദേശം 3383160. രൂപയായിരിക്കും.
ഇത്തരത്തിൽ ലഭിക്കുന്ന ഒരു എമൗണ്ട് ലോൺ എമൗണ്ട് മായി എങ്ങിനെ ബന്ധിപ്പിക്കാം എന്ന് നോക്കാം.
ഇതിൽ EMI ആയി വരുന്നത് 4044780 രൂപയായിരിക്കും. അതുപോലെ SIP എന്നു പറയുന്നത് 900000 രൂപയുമാണ്.ഇപ്പോൾ ആകെ 4944780 രൂപയാണ് തുകയായി ആകെ ചിലവാക്കിയത്. എന്നാൽ SIP വഴി തിരിച്ചു കിട്ടുന്നത് എന്ന് പറയുന്നത് 3383160 ലക്ഷം രൂപയാണ്.
ഇത് വരുമാനമായി കണക്കാക്കാം.ഇപ്പോൾ ആകെ ചിലവാക്കിയ തുക യിൽ നിന്ന് തിരിച്ചു കിട്ടുന്ന തുക കിഴിച്ചാൽ ലഭിക്കുന്നത് 1562160 രൂപയായിരിക്കും.അങ്ങനെ നോക്കിയാൽ നിങ്ങൾ 25 ലക്ഷം ലോൺ എടുത്ത് നിർമ്മിക്കുന്ന ഈ വീടിനു വേണ്ടി നിങ്ങൾ ചിലവാക്കുന്ന തുക ഏകദേശം 15 ലക്ഷം രൂപയുടെ അടുത്ത് മാത്രമായിരിക്കും.
അതായത് നിങ്ങൾ ലോണെടുത്ത തുകയുടെ 40 ശതമാനം ഇപ്പോൾ നിങ്ങൾക്ക് തിരിച്ചു കിട്ടി എന്നാണ് അർത്ഥം. അതുകൊണ്ട് എന്തുകൊണ്ടും ഇത് സാധാരണക്കാർക്ക് വളരെ ഉപകാരമായിരിക്കും. ഈ ഒരു അറിവ് മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യാൻ മറക്കരുത് ..