പത്താം ക്ലാസ്സ്‌ മുതൽ യോഗ്യത ഉള്ളവര്‍ക്ക് സർക്കാർ ജോലി

Spread the love

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ശ്രീനഗറിൽ വിവിധ താസികകളിലേക്ക് ഒഴിവുകൾ വന്നിട്ടുണ്ട്.നിലവിൽ ഗ്രൂപ്പ് C തസ്തികകളിലാണ് ഒഴിവുകൾ വന്നിട്ടുള്ളത്. ദീർഘകാല കരാർ അടിസ്ഥാനത്തിലാണ് നിയമനം നടക്കുക. 2021 ജൂൺ 21 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. വാക്കൻസിയെ പറ്റിയുള്ള കൂടുതൽ വിശദാംശങ്ങൾ പരിശോധിക്കാം.

യോഗ്യതയായി പറയുന്നത് ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും ലഭിച്ച ബിരുദം, 2 വർഷത്തെ പ്രവൃത്തിപരിചയം,40wpm ടൈപ്പിങ്ങിൽ ഉള്ള പ്രാവീണ്യം എന്നിവയാണ്.27 വയസ്സാണ് പ്രായ പരിധിയായി പറയുന്നത്.

1)അസിസ്റ്റന്റ് ഫിനാൻൻസ് അക്കൗണ്ടന്റ്

ഏതെങ്കിലും  അംഗീകൃത സർവകലാശാലയിൽ നിന്ന് കൊമേഴ്സ് ബിരുദം,2 വർഷത്തെ പ്രവർത്തി പരിചയം, അല്ലെങ്കിൽ കൊമേഴ്സിൽ ബിരുദാനന്തരബിരുദം, അക്കൗണ്ടിംഗ് സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള പരിചയം എന്നിവയാണ് യോഗ്യത. 27 വയസാണ് പ്രായപരിധി.

2) അസിസ്റ്റന്റ് വാർഡൻ വനിതകൾ

ഏതെങ്കിലുമൊരു വിഷയത്തിൽ ഉള്ള ഡിഗ്രി,ഒരു വർഷത്തെ പ്രവർത്തി പരിചയം എന്നിവയാണ് യോഗ്യത.27 വയസ്സാണ് പ്രായപരിധി.

3) മെഷീൻ മെക്കാനിക്ക്

ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ ഡിപ്ലോമ,1 വർഷത്തെ പ്രവർത്തിപരിചയം അല്ലെങ്കിൽ 6 വർഷത്തെ ഐടിഐ സർട്ടിഫിക്കറ്റ് കൂടാതെ മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം ആണ് യോഗ്യത.27 വയസാണ് പ്രായപരിധി.

4) ലൈബ്രറി അസിസ്റ്റന്റ്

ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം,അതോടൊപ്പം ലൈബ്രറി സയൻസിൽ ബിരുദം എന്നിവയാണ് യോഗ്യത.ഒരു വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. 27 വയസ്സാണ് പ്രായപരിധി.

5) ജൂനിയർ അസിസ്റ്റന്റ്

പ്ലസ്ടു പാസായ ഇംഗ്ലീഷിൽ 30wpm അല്ലെങ്കിൽ ഹിന്ദിയിൽ 25wpm ടൈപ്പിംഗ് സ്പീഡ് ഉള്ളവർക്കാണ് യോഗ്യത.കമ്പ്യൂട്ടർ ഡിപ്ലോമ കഴിഞ്ഞവർക്ക് മുൻഗണന ലഭിക്കുന്നതാണ്.27 വയസാണ് പ്രായ പരിധി.

6)ലാബ് അസിസ്റ്റൻറ് (FD, FC & IT)– ഫാഷൻ ഡിസൈൻ (FD)

പ്ലസ് ടു, ഡിപ്ലോമ അല്ലെങ്കിൽ മൂന്നുവർഷത്തെ സർട്ടിഫിക്കറ്റ് കോഴ്സ്, പത്താം ക്ലാസ് അതോടൊപ്പം ഡിപ്ലോമ അല്ലെങ്കിൽ മൂന്ന് വർഷത്തെ സർട്ടിഫിക്കറ്റ് കോഴ്സ് അതോടൊപ്പം അഞ്ചു വർഷത്തെ പ്രവർത്തി പരിചയം എന്നിവയാണ് യോഗ്യത. ഫാഷൻ കമ്മ്യൂണിക്കേഷൻ, ഡിഗ്രി ഒരുവർഷ സർട്ടിഫിക്കറ്റ് കോഴ്സ് എന്നിവ ഉണ്ടായിരിക്കണം. ഇൻഫർമേഷൻ ടെക്നോളജി (IT) കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ബിരുദം അല്ലെങ്കിൽ BSC CS ഒന്നു മുതൽ രണ്ടു വർഷം വരെ പ്രവർത്തിപരിചയം എന്നിവ നിർബന്ധമാണ്.

7)ഡ്രൈവർ

പത്താംക്ലാസ് പാസായവർ, ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർ കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തിപരിചയം, ഇംഗ്ലീഷ്, ഹിന്ദി വായിക്കാനും എഴുതാനും അറിയുക എന്നിവ ഉള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്.

8)മൾട്ടി ടാസ്കിങ് സ്റ്റാഫ്

പത്താംക്ലാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവർക്കാണ് അപേക്ഷിക്കാൻ സാധിക്കുക. 27 വയസ്സാണ് പരമാവധി പ്രായപരിധി.

500 രൂപയാണ് ജനറൽ, OBC, PWD വിഭാഗങ്ങൾക്കുള്ള അപേക്ഷാഫീസ്. SC/ST വിഭാഗകർക്കും വനിതകൾക്കും അപേക്ഷാ ഫീസില്ല. സർക്കാർ ഉത്തരവ് പ്രകാരമുള്ള പ്രായപരിധി ഇളവ് അർഹതപ്പെട്ട വിഭാഗങ്ങൾക്ക് ലഭിക്കും. ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിച്ച് മനസിലാക്കിയ ശേഷം 21/06/2021ന് മുൻപായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.

ഓൺലൈനായി അപേക്ഷിക്കാൻ [maxbutton id=”1″ url=”https://nift.ac.in/srinagar/careers” ]
ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിക്കാൻ [maxbutton id=”2″ url=”https://nift.ac.in/srinagar/sites/srinagar/files/2021-05/Adverstisement%20For%20Recruitment%20of%20Group-C%20Posts%20.pdf” ]

Spread the love
Also Read  പത്താം ക്ലാസ് ഉള്ളവർക്ക് മിൽമയിൽ ജോലി നേടാം മാസ ശമ്പളം 38,680

Leave a Comment