പഠിക്കുന്ന കുട്ടികൾക്ക് സൗജന്യ ലാപ്ടോപ്പ് | വിശദമായ വിവരങ്ങൾ ഇവിടെ അറിയാം

Spread the love

കൊറോണ വന്നതോടെ എല്ലാം സ്കൂളുകളും കോളേജുകളും ഓൺലൈൻ ക്ലാസ്സാണ് നടത്തി വരുന്നത്. എന്നാൽ കേരളത്തിൽ തന്നെ ധാരാളം വിദ്യാർത്ഥികൾ ഓൺലൈൻ ക്ലാസ്സിൽ കയറാൻ സാധിക്കാതെ വരുന്നുണ്ട്.ഇതിന്റെ പ്രധാന കാരണം സ്വന്തമായി ഒരു സ്മാർട്ട്‌ ഫോണോ അല്ലെങ്കിൽ ലാപ്ടോപ് ഇല്ലാ എന്നത്. ഇപ്പോൾ സർക്കാർ പഠിക്കാൻ സഹായകരമായി എല്ലാം വിദ്യാർത്ഥികൾക്കും ലാപ്പ്ലോപ് നൽകുന്ന പടത്തിയാണ് നടപ്പിലാക്കിയിരിക്കുകയാണ്.

പട്ടിക വർഗ വികസന വകുപ്പാണ് പഠിക്കാൻ സഹായകരമായി ലാപ്ടോപ് നൽകുന്നത്.എന്നാൽ ഈ പദ്ദതി പട്ടിക വിഭാഗകാർക്ക് മാത്രമേ ലഭ്യമാവുള്ളു.ഏതൊരു പദ്ദതിയാണെങ്കിലും അതിന്റെതായ ചില അടിസ്ഥാന യോഗ്യത ഉണ്ടായിരിക്കേണ്ടതാണ്.അത്തരത്തിലുള്ള ചില യോഗ്യതകളാണ് നമ്മൾ ഇവിടെ നോക്കാൻ പോകുന്നത്.

Also Read  പ്രവാസി സ്റ്റോർ മടങ്ങിയെത്തിയ പ്രവാസികൾക്ക് നാട്ടിൽ സപ്ലൈകോ സ്റ്റോർ തുടങ്ങാൻ സഹായം

രണ്ടാം വർഷ പ്രഫഷണൽ കോഴ്സുകൾ പഠിക്കുന്ന വിദ്യാർത്ഥികൽക്കാണ് ഈ പദ്ദതി പ്രയോജനപ്പെടുന്നത്.രണ്ടാം വർഷ വിദ്യാർത്ഥികൾക്കാണ് ഇതിലേക്ക് അപേഷിക്കാൻ സാധിക്കുള്ളു.പട്ടിക ജാതി വിഭാഗകർക്കുള്ളവർ ജില്ലാ ഓഫീസ് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

അവിടെ നിന്നും അപേക്ഷ ഫോം ലഭ്യമാണ്. അത് പൂരിപ്പിച്ച ശേഷം അപേക്ഷകൻ രണ്ടാം വർഷ വിദ്യാർത്ഥിയാണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് കോളേജിൽ നിന്നും വാങ്ങി അപേക്ഷയോടപ്പം സമർപ്പിക്കേണ്ടതാണ്.അപേക്ഷ ലഭിച്ചതിനു ശേഷം അപേക്ഷകനു അർഹതയുണ്ടെങ്കിൽ വളരെ പെട്ടന്ന് തന്നെ ഈ പദ്ദതി വഴി ലാപ്ടോപ് ലഭ്യമാവുന്നതാണ്.മികച്ച കമ്പനിയുടെയും നല്ല നിലവാരമുള്ള ലാപ്ടോപ് ആയിരിക്കും വിദ്യാർത്ഥികൾക്ക് ലഭിക്കുന്നത്.

Also Read  സ്വന്തമായി വീടില്ലാവർക്ക് ഭവന നിർമാണ വായ്പാ പദ്ധതി

മുപ്പത്തിരണ്ടോലം പ്രഫഷണൽ കോഴ്സുകൾ അതായത് പിഎച്ഡി, എംഫിൽ,എംഎസ്സി,എംബിഎ, എംസിഎ, എംടെക്,എംഎസ്ഡൗബ്ലു,ബിഎസ്സി കമ്പ്യൂട്ടർ സയൻസ്,ബിഎ അനിമേഷൻ ആൻഡ്‌ ഗ്രാഫിക് ഡിസൈനിങ്,ബിഎ മാസ്സ് കമ്മ്യൂണിക്കേഷൻ, ബിസിഎ, ബാച്‌ലർ ഓഫ് മൾട്ടിമീഡി, ബിഎ ട്രാവൽ ആൻഡ്‌ ടൂറിസം,ബികോം,എംബിബിഎസ്, ബിഡിഎസ്, എഞ്ചിനീറിങ്ങ് തുടങ്ങിയ കോഴ്സ് പഠിക്കുന്ന വിദ്യാർത്ഥികൾക്കായിരിക്കും ലാപ്ടോപ് ലാഹിക്കുന്നത്.


Spread the love

Leave a Comment