നമ്മൾ ഒരു വീട് വെക്കുമ്പോൾ അതിൽ പ്രധാനമായും ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് ഇലക്ട്രിക്കൽ സംബന്ധമായ വയറിങ് . കാരണം ക്വാളിറ്റി കുറഞ്ഞ വയറുകൾ ഉപയോഗിച്ച് എല്ലാം ഇത്തരം വയറിങ് ചെയ്യുമ്പോൾ അത് ഒരുപക്ഷേ നമ്മുടെ ജീവന് തന്നെ ഭീഷണിയായി വന്നേക്കാം.
എന്നാൽ ഇത്തരത്തിൽ നല്ല ക്വാളിറ്റി യോട് കൂടിയ ഇലക്ട്രിക്കൽ സാധനങ്ങൾ വാങ്ങുക എന്നത് ഒരു സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം വളരെയേറെ പ്രയാസം ഉള്ളതാണ്. കാരണം സ്വിച്ച്, വയർ എന്നിവയ്ക്കെല്ലാം വേണ്ടി മൊത്തമായി ചിലവാക്കേണ്ട തുക വളരെ വലുതായിരിക്കും.
ഇത്തരമൊരു സന്ദർഭത്തിൽ വളരെ കുറഞ്ഞ വിലയ്ക്ക് വീട്ടിൽ ഇരുന്നു കൊണ്ട് തന്നെ എങ്ങിനെ ഇത്തരം സാധനങ്ങൾ വാങ്ങാം എന്നാണ് ഇന്ന് നമ്മൾ പരിചയപ്പെടുന്നത്.
കുറഞ്ഞവിലയിൽ ഇലക്ട്രി ക് സാധനങ്ങൾ ലഭ്യമാകുന്നത് എങ്ങനെ??
പല ഓൺലൈൻ സൈറ്റുകളും ഇന്ന് ഹോം ഡെലിവറി ആയി ഇത്തരം ഇലക്ട്രിക് സാധനങ്ങൾ നൽകുന്നുണ്ടെങ്കിലും ഒരു നിശ്ചിത തുകയ്ക്ക് മുകളിൽ പർച്ചേസ് ചെയ്താൽ മാത്രമേ ഫ്രീ ആയി ലഭിക്കുകയുള്ളൂ.
അതുകൊണ്ട് ഡെലിവറി ചാർജ് ആയി കൊടുക്കേണ്ട തുക നഷ്ടമായി വന്നേക്കാം. എന്നാൽ ഇത്തരത്തിൽ ഡെലിവറി ചാർജ് ഇല്ലാതെ വളരെ കുറഞ്ഞ നിരക്കിൽ എല്ലാവിധ ഇലക്ട്രിക് സാധനങ്ങളും വാങ്ങാവുന്ന ഒരു വെബ്സൈറ്റ് ആണ് india mart.
എന്തെല്ലാമാണ് ഇന്ത്യ മാർട്ടിൽ നിന്നും ഇലക്ട്രിക്കൽ ഉൽപ്പന്നങ്ങൾ വാങ്ങുമ്പോൾ ഉള്ള ഗുണം എന്ന് നോക്കാം ഇപ്പോൾ നിങ്ങൾ വാങ്ങാൻ ഉദ്ദേശിക്കുന്നത് ഒരു സ്വിച്ച് ആണെങ്കിൽ. 4 രൂപമുതൽ 15 രൂപ വരെ കുറഞ്ഞ നിരക്കിൽ പല ഡിസൈനുകളിലും ഉള്ള വിവിധ ബ്രാൻഡുകളുടെ സ്വിച്ചുകൾ നിങ്ങൾക്ക് വാങ്ങാവുന്നതാണ്.
ഓരോ സ്വിച്ചുമായി ബന്ധപ്പെട്ട വിവരങ്ങൾ അതിനോടനുബന്ധിച്ച് ഫോട്ടോ എന്നിവയെല്ലാം തന്നെ നിങ്ങൾക്ക് വ്യക്തമായി കാണാവുന്നതാണ്. ശേഷം നിങ്ങൾക്ക് ഇഷ്ടമാണ് എന്ന് തോന്നുകയാണെങ്കിൽ അത് വിൽക്കുന്ന സെല്ലരുമായി ഫോൺ നമ്പർ വഴി ബന്ധപ്പെടാവുന്നതാണ്.
പേരുകേട്ട ബ്രാൻഡ് ആയ Anchor സ്വിച്ചുകൾ എല്ലാം 15 രൂപയ്ക്ക് നല്ല ക്വാളിറ്റി യോടു കൂടി നിങ്ങൾക്ക് വാങ്ങാം.
അടുത്തതായി ഇലക്ട്രിക് വയറുകളുടെ വില നോക്കാം.90m നീളമുള്ള വീട് വയറിങ്ങിന് ഉപയോഗിക്കുന്ന megacab എന്ന ബ്രാൻഡിലുള്ള വയർ എല്ലാം ഒരു റോളിന് 570 രൂപ നിരക്കിലാണ് വിൽക്കപ്പെടുന്നത്.ഇതുപോലെ’Anchor’ എന്ന ബ്രാൻഡിന്റെ ഇലക്ട്രിക്കൽ വയർ 90m നീളവും220v കപ്പാസിറ്റിയും ഉള്ള ഒരു റോളിന് 600 രൂപ നിരക്കിലാണ് ഈടാക്കുന്നത്.
ഇത്തരത്തിലുള്ള വയറുകളുടെ എല്ലാ വിവരങ്ങളും നിങ്ങൾക്ക് ഇന്ത്യ മാർട്ടിൽ നിന്നും ലഭിക്കുന്നതാണ്.ഇനി ഇതുപോലെ മറ്റൊരു ബ്രാൻഡ് ആയ Havells എടുത്തു നോക്കുകയാണെങ്കിൽ ഇതിന് ഒരു റോളിnu 750 രൂപയാണ് ഈടാക്കുന്നത്.ഇത്തരത്തിൽ ഒരു ബ്രാൻഡിന്റെ തന്നെ വിവിധ തരത്തിലുള്ള വയറുകളും നിങ്ങൾക്ക് ഇവിടെ ലഭ്യമാകുന്നതാണ്.
ഇനി എല്ലാ വീടുകളിലും ഒരു അത്യാവശ്യ ഘടകമാണ് വാട്ടർ മോട്ടോർ. സാധാരണ കടകളിൽ പോയി വാങ്ങുകയാണെങ്കിൽ ഇതിന് വലിയൊരു തുക തന്നെ ഈടാക്കുന്നതാണ്. എന്നാൽ ഇന്ത്യ മാർട്ട് പോലുള്ള ഒരു വെബ്സൈറ്റിൽ നിന്നുമാണ് നിങ്ങൾ ഇത് വാങ്ങുന്നത് എങ്കിൽ കുറഞ്ഞ വിലക്ക് വാങ്ങാവുന്നതാണ് .
ഒരുപാട് പ്രോഡക്റ്റുകൾ കണ്ടു മനസ്സിലാക്കിയതിനു ശേഷം മാത്രം നിങ്ങൾക്ക് അനുയോജ്യമായത് തിരഞ്ഞെടുത്തു വാങ്ങാവുന്നതാണ്. ഏകദേശ വില എങ്ങനെയാണ് വരുന്നത് എന്ന് നോക്കാം സിംഗിൾ ഫേസ് മോണോ ലോക്ക് പമ്പിന്റെ വില ഏകദേശം 2500 രൂപ മുതലാണ് ഉള്ളത്.
ഇത് ‘leo’ എന്ന ബ്രാൻഡിന്റെ വൺ എച്ച്പി പവറുള്ള മോട്ടോറാണ്. ഇതുപോലെ ഓപ്പൺ കിണറുകളിൽ എല്ലാം ഉപയോഗിക്കാവുന്ന ജാക്വിൻ എന്ന കമ്പനിയുടെ മോട്ടോറിന് വില 3500 രൂപയാണ് വരുന്നത്. ഏത് ബ്രാണ്ടിൽ ഏതു വിലയിൽ വേണമെങ്കിലും നിങ്ങൾക്ക് ഇത്തരം മോട്ടോറുകൾ ലഭിക്കുന്നതാണ്.
ഇനി ബോർവെല്ലുകൾക്ക് വേണ്ടിയുള്ള മോട്ടോർ ആണ് നിങ്ങൾ അന്വേഷിക്കുന്നത് എങ്കിൽ7000 രൂപ മുതൽ വിവിധ ബ്രാൻഡുകളിൽ വ്യത്യസ്ത രൂപങ്ങളിലുള്ള മോട്ടോറുകൾ ലഭ്യമാണ്. നിങ്ങൾക്ക് ഏത് seller ആണോ ആവശ്യമുള്ളത് view seller എന്ന ഓപ്ഷൻ ഉപയോഗിച്ച് കോൺടാക്ട് ചെയ്യാവുന്നതാണ്.
അപ്പോൾ ഇനി ഇലക്ട്രിക്കൽ സംബന്ധമായ ഉപകരണങ്ങൾ വലിയ വിലകൊടുത്ത് ഷോപ്പുകളിൽ നിന്നും വാങ്ങേണ്ടതില്ല.കുറഞ്ഞ നിരക്കിൽ ഇന്ത്യ മാർട്ടിൽ നിന്നും നിങ്ങൾക്ക് വാങ്ങാവുന്നതാണ്.ഈ ഒരു അറിവ് കൂടുതൽ പേരിലേക്ക് ഷെയർ ചെയ്യുക , ഉപകാരപ്പെടും